അത് കഴിഞ്ഞ് അക്ബർ വരുന്നതും, തന്നോട് മോശമായി പെരുമാറുന്നതും, അയാളോട് താൻ ചൂടാവുന്നതും എല്ലാം അവൾ മൊബൈലില്‍ പകര്‍ത്തി. അത് കഴിഞ്ഞ് തോമസ് അങ്കിൾ പുറകില്‍ നിന്ന് വന്ന് അയാളെ ചവിട്ട് താഴെ ഇടുന്നതും നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്നതും അവൾ കണ്ടു. അവൾ പോയി കഴിഞ്ഞ് അവർ തമ്മില്‍ സംസാരിക്കുന്നത് കേൾക്കാൻ അവൾ ശബ്ദം പരമാവധി കൂട്ടി ചെവി കൂര്‍പ്പിച്ച് ഇരുന്നു. താൻ പോയി കഴിഞ്ഞപ്പോൾ തോമസ് അങ്കിൾ പറഞ്ഞ അടുത്ത വാചകം കേട്ട് അവൾ തരിച്ച് ഇരുന്ന് പോയി “നിന്നോട് ഞാൻ മര്യാദയുടെ ഭാഷയിൽ പറഞ്ഞതാ ഞങ്ങളുടെ പെണ്ണിനെ നിനക്ക് വേണമെങ്കിൽ നീ എന്താ ചെയ്യേണ്ടതെന്ന്. എന്നിട്ട് നീ over smart ആവാന് നോക്കുന്നോ”
അപ്പോൾ അവര്‍ക്ക് എന്തോ കിട്ടാൻ വേണ്ടി അവർ മനപ്പൂര്‍വ്വം എന്നെ ആ ദുഷ്ടന് എറിഞ്ഞ് കൊടുത്തതാ അല്ലെ. അവൾ വീണ്ടും ശ്രദ്ധിച്ചിരുന്നു എന്തായിരുന്നു അങ്കിൾമാരുടെ ലക്ഷ്യം എന്നറിയാൻ. അതിന് അധിക നേരം കാത്തു നില്‍ക്കേണ്ടി വന്നില്ല നവ്യക്ക് അധികം കഴിയുന്നതിനു മുമ്പ് തോമസ് അങ്കിളിന്റെ സംസാരത്തിന് ഇടയില്‍ നിന്ന് അവള്‍ക്ക് ഉള്ള ഉത്തരവും വന്നു “ഞങ്ങൾക്ക് രോഹിണിയെ കിട്ടിയാൽ, നിനക്ക് നവ്യയെ കിട്ടും”. നവ്യക്ക് കൈയും കാലും തളരുന്ന പോലെ തോന്നി. ‘അപ്പോൾ എന്നെയും രോഹിണിയേയും രണ്ട് മാംസപിണ്ഡങ്ങളെ പോലെ അവർ exchange ചെയ്തതാണ്. അവരുടെ കാമത്തിനും സുഖത്തിനും വേണ്ടി അവർ ഞങ്ങൾ യൂസ് ചെയ്തു, പുതുമ പോയപ്പോൾ മറ്റൊരാളുടെ പാത്രത്തിലേക്ക് എറിഞ്ഞു കൊടുത്തു’ നവ്യ ചിന്തിച്ചു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ ഉറക്കെ അലറി..
അവളുടെ കണ്ണുകൾ
ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞ് വന്നു. അവളുടെ ഉള്ള് മുഴുവന്‍ ദേഷ്യവും പകയും കൊണ്ട് നിറഞ്ഞു. തന്നെ ഇത്ര നീചമായി ഉപയോഗിച്ച അങ്കിൾമാരെ എന്ത് വന്നാലും വെറുതേ വിടാൻ പാടില്ല. കുട്ടൂസിനോട് എല്ലാം ഇപ്പോൾ തന്നെ പറയണം. അതിന് മുമ്പ് എനിക്ക് ഒരു കാര്യം കൂടെ അറിയണം, അക്ബർ എത്ര ക്രൂരന്‍ ആണെന്ന് അങ്കിൾമാർക്ക് അറിയാമായിരുന്നോ എന്ന്. അത് അറിഞ്ഞ് തന്നെ ആണോ എന്നെ പിച്ചി ചീന്താൻ അയാള്‍ക്ക് എറിഞ്ഞ് കൊടുത്തത് എന്ന് എനിക്ക് അറിയണം. അവൾ വേഗം തന്നെ എല്ലാം മൊബൈലില്‍ പകര്‍ത്തിയതിന് ശേഷം എല്ലാം ഡിലീറ്റ് ചെയ്തു. റീസൈക്കിൾ ബിന്നിൽ നിന്നും എല്ലാം കളഞ്ഞ ശേഷം അവൾ എഴുന്നേറ്റു”.
റിസപ്ഷനിലേക്ക് നടക്കും വഴി നവ്യ രാഘവനെ കണ്ടു അയാൾ “എല്ലാം ഡിലീറ്റ് ചെയ്തോ” എന്ന് ചോദിച്ചു. അവൾ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി വരുത്തി “എല്ലാം കളഞ്ഞു. താങ്ക്യു അപ്പൂപ്പാ”.
രാഘവന്‍:”മോളെ ഒരു കാര്യം കൂടെ പറയാം. ആ അക്ബറിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ നാറി ആണ് അവന്‍”.
നവ്യ:”അതിലും വലിയ നാറികളെ ഞാൻ ഇന്ന് കണ്ടു”.
രാഘവന്‍:”എന്നെയാണോ ഉദേശിച്ചത്?”
നവ്യ ചെറുതായി ഒന്ന് ചിരിച്ചു “അപ്പൂപ്പന്‍ ഒരു പാവം ആണ്, കുറച്ച് കൈയ്യില്‍ ഇരിപ്പുകളും, കുറച്ച് തല്ലു കൊള്ളിതരവും ഉണ്ടന്നേ ഉള്ളു. ഞാൻ വേറെ ചിലരെ ആണ് ഉദ്ദേശിച്ചത്. ഹാ, അതൊക്കെ വിട്, രോഹിണി അവിടെ ഉണ്ടോ?”
രാഘവന്‍:”ആ കുട്ടി അവിടെ ഉണ്ട്. നേരെ ചെന്നോ”.
നവ്യ റിസപ്ഷനിൽ എത്തിയപ്പോൾ രോഹിണി അവിടെ ഉണ്ടായിരുന്നു.
നവ്യ പുഞ്ചിരിച്ചു
കൊണ്ട് “good afternoon രോഹിണി”.
രോഹിണിയുടെ മുഖത്ത് ഒരു നാണം വിടര്‍ന്നു. രാവിലത്തെ സംഭവങ്ങൾ ഓര്‍ത്ത് ആയിരിക്കും.
രോഹിണി:”good afternoon madam”.
നവ്യ:”രോഹിണി, താൻ ഇപ്പോൾ ഫ്രീ ആണോ? എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു”.
രോഹിണി അല്പം ഭയത്തോടെ “അയ്യോ, എന്തെങ്കിലും കുഴപ്പം ഉണ്ടോ മാഡം?”
നവ്യ:”കുഴപ്പം ഒന്നുമില്ല രോഹിണി, ചുമ്മാ കുറച്ച് കാര്യങ്ങൾ ഒന്ന് ക്ലിയറ് ചെയ്യാനാ”.
രോഹിണി:”ഓഹ്.. എങ്കിൽ ഒരു മിനിറ്റ് മാഡം. ഞാൻ ഇപ്പോൾ തന്നെ വരാം”.
രോഹിണി ഫോൺ എടുത്ത് ആരെയോ വിളിച്ചിട്ട് “ടോണി, ഒന്ന് റിസപ്ഷൻ കവർ ചെയ്യണേ. ഞാൻ ഒരു പത്ത് മിനിറ്റിനുള്ളില്‍ വരാം. ഓക്കെ”.
