രോഹിണി:”വാ മാഡം. എവിടെ പോകണം?”
നവ്യ:”രോഹിണി തന്നെ പറയൂ, ആരും ശല്യപ്പെടുത്താതെ കുറച്ച് നേരം ഇരുന്ന് സംസാരിക്കാൻ എവിടെയാ പറ്റിയ സ്ഥലം?”
രോഹിണി ഒന്ന് ആലോചിച്ചിട്ട് “വാ മാഡം. നമുക്ക് ബീച്ചിൽ പോകാം. അവിടെ ആരും ഉണ്ടാവില്ല”.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ബീച്ചിലൂടെ നടക്കുകയാണ് രോഹിണിയും നവ്യയും.
രോഹിണി:”എന്താണ് മാഡം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്?”
നവ്യ:”ഞാൻ തുറന്ന് സംസാരിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?”
രോഹിണി:”ഇല്ല മാഡം. എന്തായാലും പറഞ്ഞോളൂ?”
നവ്യ:”രോഹിണി എങ്ങനെയാണ് ആ അക്ബറിന്റെ വലയിൽ പോയി വീണത്?”
രോഹിണിയുടെ മുഖം വാടി. കുറച്ച് നിമിഷങ്ങൾ മിണ്ടാതെ ഇരുന്നതിന് ശേഷം രോഹിണി സംസാരിക്കാൻ തുടങ്ങി…
രോഹിണി എല്ലാം നവ്യയോട് തുറന്ന് പറഞ്ഞു. വിഷമിച്ചു നിന്ന രോഹിണിയെ നവ്യ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
കുറച്ച് കഴിഞ്ഞ് നവ്യ ചോദിച്ചു “കുട്ടി ഇതെല്ലാം അങ്കിൾമാരോട് പറഞ്ഞിരുന്നോ?”
രോഹിണി:”യെസ് മാഡം. ഞാൻ ആന്ന് തന്നെ
എല്ലാം പറഞ്ഞിരുന്നു. അങ്ങനെയാണ് അവർ എനിക്ക് ജോലി എല്ലാം ഓഫര്‍ ചെയ്തത്”.
നവ്യ:”ഇന്നലെ രാത്രി ആണോ?”
രോഹിണി:”അല്ല ഇന്നലെ രാവിലെ ആണ്, അക്ബർ എന്നെ നിര്‍ബന്ധിച്ച് അവരുടെ മുമ്പിൽ എത്തിച്ചത്. അപ്പോൾ ഞാൻ അവരോട് എല്ലാം പറഞ്ഞിരുന്നു. അപ്പോഴാണ് അവർ എനിക്ക് ജോലി എല്ലാം തരാം എന്ന് പറഞ്ഞത്. അതിന്റെ ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് ഇന്നലെ രാത്രി എന്നെ അവർ വിളിച്ചത്”.
നവ്യ:”പക്ഷെ ഒരു ജോലിക്ക് വേണ്ടി കുട്ടി എന്തിനാ ഇങ്ങനെ എല്ലാം ചെയ്യുന്നത്?”
രോഹിണിയുടെ കണ്ണുകൾ നിറഞ്ഞു. കുറച്ച് നിമിഷത്തെ നിശബ്ദതക്ക് ശേഷം “ജോലിക്ക് വേണ്ടി അല്ല മാഡം. ആ അക്ബറിന്റെ അടുത്ത് നിന്ന് രക്ഷപ്പെടാൻ വേണ്ടി ആണ്. അതിന് വേണ്ടി എന്ത് ചെയ്യാനും ആരും തയാറാകും. മാഡത്തിന് പറഞ്ഞാൽ അത് മനസ്സിലാവില്ല. അനുഭവിച്ചാലേ അത് അറിയൂ”.
നവ്യയുടെ കണ്ണുകളും ഈറന്‍ അണിഞ്ഞു.
നവ്യ:”ഞാനും അത് അനുഭവിച്ച് തന്നെ അറിഞ്ഞതാ കുട്ടി”.
രോഹിണി നവ്യയെ അത്ഭുതത്തോടെ നോക്കി.
രോഹിണി:”മാഡം? അ.. അത് എങ്ങനെ?”
നവ്യ:”കുട്ടീനെ അവര്‍ക്ക് നൽകിയതിന് പ്രത്യുപകാരമായി അയാളുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയിട്ടും കുട്ടീടെ രക്ഷകർ എന്നെ ആ അക്ബറിന്റെ മുമ്പില്‍ ഇട്ട് കൊടുത്തു. ഇന്നലെ രാത്രി അവർ കുട്ടിയുടെ ഇന്റര്‍വ്യൂ എടുക്കുമ്പോൾ എന്നെ അയാൾ അയാളുടെ മുറിയില്‍ ഇട്ട് പിച്ചി ചീന്തുകയായിരുന്നു. അത് കൊണ്ട് എനിക്ക് കൃത്യമായി അറിയാം കുട്ടി കടന്ന് പോയ വിഷമങ്ങൾ”.
കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല.
നവ്യ:”പക്ഷെ ഒരു കാര്യം ഞാൻ പറയാം. അക്ബറിനെ പോലെ തന്നെ രണ്ട് ക്രൂരന്മാരാണ് അവർ രണ്ട് പേരും. അത്
എനിക്ക് ഇന്നാണ് ശരിക്കും മനസ്സിലായത്”.
രോഹിണി വിഷമത്തോടെ “എനിക്ക് മറ്റെന്താണ് വഴി മാഡം? ഒന്നുകില്‍ അക്ബറിന്റെ കാലിന്റെ ഇടയില്‍ അല്ലെങ്കിൽ അവരുടെ കാലിന്റെ ഇടയില്‍. എന്റെ മുമ്പില്‍ മറ്റൊരു വഴിയും കാണുന്നില്ല”.
നവ്യ:”ഞാൻ എന്തായാലും അവരെ ആരെയും വെറുതേ വിടാൻ ഉദേശിക്കുന്നില്ല. എന്നെ ഉപദ്രവിച്ചതിനും ചതിച്ചതിനും എല്ലാം ഞാൻ അവരെ കൊണ്ട് സമാധാനം പറയിപ്പിക്കും”.
രോഹിണി:”അയ്യോ, മാഡം എന്ത് ചെയ്യാനാണ് ഉദേശിക്കുന്നത്?”
നവ്യ:”അറിഞ്ഞൂടാ. പക്ഷേ അവരെ വെറുതേ വിടില്ല എന്ന് മാത്രം എനിക്ക് അറിയാം”.
അവർ തിരിച്ച് നടക്കുന്ന വഴി നവ്യ പറഞ്ഞു “എന്റെ ഫോണിലേക്ക് കുട്ടിയുടെ സിവി ഒന്ന് അയച്ച് താ. ഞാൻ പരിചയം ഉള്ളവരോട് എല്ലാം ഒന്ന് ചോദിച്ച് നോക്കാം”.
രോഹിണി ശരി എന്ന അർത്ഥത്തിൽ തല കുലുക്കി.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
മുറിയില്‍ എത്തിയ നവ്യ കാണുന്നത് തന്നെ കാത്ത് ഇരിക്കുന്ന രാഹുലിനെ ആണ്.
രാഹുല്‍:”മോളൂ നീ ഓക്കെ അല്ലെ?”
നവ്യ:”ഞാൻ ഓക്കെ ആണ് കുട്ടൂസെ”.
നവ്യ വാതിൽ കുറ്റി ഇട്ടിട്ട് രാഹുലിന്റെ അടുത്തേക്ക് ചെന്ന് അവനെ ചുംബിച്ചു. പതിവില്ലാതെ അവൾ വാതിൽ കുറ്റി ഇട്ടത് കണ്ട് അവന് അല്പം അത്ഭുദം തോന്നിയെങ്കിലും, ഒന്നും പറഞ്ഞില്ല.
