നവ്യാപുരാണം – 12 Likeഅടിപൊളി  

നവ്യ അവന്റെ അടുത്ത് ഇരുന്ന് കൊണ്ട്‌ പറഞ്ഞു “എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്….”

നവ്യ അവൾ അറിഞ്ഞതും കണ്ടതും ആയ എല്ലാ കാര്യങ്ങളും രാഹുലിനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാഹുലും ദേഷ്യം കൊണ്ട്‌ വിറച്ചു. “ആ ചെറ്റകളെ വെറുതേ വിടാൻ പാടില്ല. എന്ത് സംഭവിച്ചാലും സാരമില്ല. അവരെ വെറുതേ വിടാൻ പാടില്ല”.

നവ്യ:”അവർ ഇനി ഒരു പെണ്ണിനോടും

ഇങ്ങനെ പെരുമാറാന്‍ പാടില്ല”.

രാഹുല്‍:”അതേ. മൂന്ന്‌ പേരെയും വെറുതേ വിടാൻ പാടില്ല”.

നവ്യ:”അക്ബർ എന്റെ ശരീരത്തെ ആണ്‌ ഉപദ്രവിച്ചത്. അതിനുള്ള ശിക്ഷ അയാളുടെ ശരീരത്തിന് തന്നെ എനിക്ക് കൊടുക്കണം. പക്ഷേ ആ അങ്കിൾമാർ എന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പിച്ചി ചീന്തി. അവരെ അതിന്റെ വേദന എനിക്ക് മനസ്സിലാക്കി കൊടുക്കണം. അവരെ എനിക്ക് മാനസികമായി തന്നെ തകര്‍ക്കണം”.

രാഹുല്‍:”ഇതിൽ എന്റെ തെറ്റും ചെറുതായി കാണല്ല്. ഞാനാണ് ഈ പ്രശ്നങ്ങൾ എല്ലാം തുടങ്ങി വെച്ചത്. എന്റെ ഓരോ വൃത്തികെട്ട ആഗ്രഹങ്ങള്‍ കാരണം അനുഭവിച്ചത് മുഴുവന്‍ നീയാണ്. എനിക്കും അതിനുള്ള ശിക്ഷ വേണം”.

നവ്യ:”ഇല്ല കുട്ടൂസെ. ഇതിന്റെ തുടക്കം നിന്റെ ആഗ്രഹം മാത്രം ആയിരുന്നു. പക്ഷെ ഇത്, ഇത് വരെ കൊണ്ട്‌ വന്ന് എത്തിച്ചത് എന്റെ ആഗ്രഹങ്ങള്‍ കൂടെ ആണ്‌. പക്ഷെ അതിൽ എനിക്ക് തെറ്റ് തോന്നുന്നില്ല. നമ്മൾ ആരെയും വേദനിപ്പിക്കാതെ ആണ്‌ നമ്മുടെ സുഖവും ഹരവും കണ്ടെത്താൻ ശ്രമിച്ചത്‌. പക്ഷേ അവർ അങ്ങനെ അല്ല. നമ്മുടെ ആഗ്രഹങ്ങള്‍ അല്ല തെറ്റ്. അതിനായി തിരഞ്ഞെടുത്ത ആളുകൾ ആണ്‌ തെറ്റ്. ഒരിക്കലും നമ്മുടെ മുകളില്‍ അവര്‍ക്ക് ഒരു പ്രാധാന്യം ഉണ്ടാകാന്‍ പാടില്ല. ഇവിടെ നമുക്ക് പറ്റിയ തെറ്റ് അതാണ്. അങ്കിൾമാരുടെ കൈയിൽ ആയിരുന്നു എല്ലാ നിയന്ത്രണവും. ഇനി മുതൽ നിയന്ത്രണം എപ്പോഴും നമ്മുടെ കൈയ്യില്‍ ആയിരിക്കണം. അതിന്‌ നമ്മൾ രണ്ട് പേരും പ്രത്യേകം ശ്രദ്ധിക്കണം. അത്രേ ഉള്ളു”.

രാഹുല്‍ നവ്യ പറഞ്ഞതെല്ലാം തല കുലുക്കി സമ്മതിച്ചു.

രാഹുല്‍:”അതൊക്കെ പിന്നത്തെ കാര്യങ്ങൾ അല്ലെ. ഇപ്പോൾ ഇവര്‍ക്ക്‌ എന്ത് പണി ആണ്‌ നമുക്ക് കൊടുക്കാൻ

പറ്റുന്നത് എന്ന് ചിന്തിക്ക്”.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

കുറേ നേരത്തിന് ശേഷം അവർ രണ്ട് പേരും ഒരു പദ്ധതി തീരുമാനിച്ചു.

രാഹുല്‍:”ഉറപ്പാണോ നിനക്ക് ഇത്?”

നവ്യ:”ഉറപ്പാണ്‌. കുട്ടൂസിനോ?”

രാഹുല്‍:”എനിക്കും ഉറപ്പാണ്”.

നവ്യ:”പോലീസ് കേസ് ആയാലോ?”

രാഹുല്‍:”അക്ബറിന് അതിനുള്ള ദൈര്യം ഉണ്ടാവില്ല. അങ്കിൾമാരുടെ കാര്യത്തില്‍ ഒരു തെളിവും കിട്ടാൻ പോണില്ല. പണ്ട്‌ ഷെര്‍ലക്‌ ഹോംസ് കഥകളില്‍ പറയുന്ന ഒരു കാര്യം ഉണ്ട് ‘ഒരു ഡോക്ടർ ക്രിമിനൽ ആയി ചിന്തിച്ച് തുടങ്ങിയാല്‍, അയാൾ ഏറ്റവും കൊടും ക്രിമിനൽ ആകുമെന്ന്’. അത് കൊണ്ട്‌ അങ്കിൾമാർ കേസുമായി പോയാലും, ഒരു തെളിവ് പോലും ഞാൻ ബാക്കി വെക്കില്ല. പേടിക്കേണ്ട. അക്ബറിന്റെ കാര്യം നീ നോക്കിയാൽ മതി”.

നവ്യ:”ആ ചെറ്റയെ, പെണ്ണിന്റെ വില എന്തെന്ന് എനിക്ക് കാണിച്ച് കൊടുക്കണം”.

രാഹുല്‍ അവളെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു.

നവ്യ:”സമയം കുറവാണ്‌. ഞാൻ അവരെ വിളിക്കട്ടേ?”.

രാഹുല്‍ തല കുലുക്കി.

💥💥💥💥💥💥💥💥💥💥💥💥💥💥💥

കുറച്ച് സമയം കഴിഞ്ഞ് കുളിച്ച് അണിഞ്ഞ് ഒരുങ്ങി നവ്യ തയ്യാറായി. ആരെയും മോഹിപ്പിക്കുന്ന ഒരു ഡ്രസ് ആണ്‌ അവൾ ഇട്ടത്.

അവളെ കണ്ട് കണ്ണും തള്ളി ഇരിക്കുന്ന രാഹുലിന്റെ അടുത്ത് ചെന്ന് നെറ്റിയില്‍ ഒരു മുത്തം കൊടുത്തിട്ട് “ഞാൻ പോയിട്ട് വരാം” എന്ന് പറഞ്ഞ് രാഹുല്‍ എഴുതി വെച്ചിരുന്ന പ്രിസ്കിപ്ഷൻ ലെറ്ററും എടുത്ത് കൊണ്ട്‌ നവ്യ വെളിയിലേക്ക് ഇറങ്ങി.

നവ്യ സെക്യൂരിറ്റി മുറിയുടെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. അവിടെ അവൾ വിളിച്ച് പറഞ്ഞത് അനുസരിച്ച് അവളെ കാത്ത് ഇരിക്കുകയായിരുന്നു രാഘവനും റോഷനും. ഉള്ളില്‍ കയറി ചെന്ന അവളെ കണ്ട് കണ്ണ് തള്ളി ഇരിക്കുന്ന രണ്ട് പേരെയും

നോക്കി അവൾ പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *