നിശാവരതന്ത്രം – ഒരുക്കം
[ Zayanora ]
[ Previous Part ] [ www.kambi.pw ]

Kambi Stories
അതുൽ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..
നല്ല തല വേദന.. മൂക്കും അടഞ്ഞിട്ടുണ്ട്.
കണ്ണ് തുറന്നു..
കൈ എത്തിച്ചു ഫോൺ എടുത്തു സമയം നോക്കി..
5:16 AM
രാത്രി ആ പുസ്തകം വായിച്ചു അതിനെ പറ്റി ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയതാണ്..
തലവേദന കാരണം എണീറ്റിട്ട് പിന്നെ ഉറങ്ങാൻ പറ്റുന്നില്ല..
ഇന്നലത്തെ ലൈബ്രറി ക്ലീനിങ് ചതിച്ചെന്ന് അവനു മനസിലായി..
ഉള്ള പൊടി മൊത്തം വലിച്ചു കേറ്റിയിട്ട് കോൾഡ് പിടിച്ചത് മിച്ചം..
അവൻ കഴുത്തിലും നെറ്റിയിലും കൈ വച്ച് പനി ഉണ്ടോ എന്ന് നോക്കി..
‘ചെറിയൊരു ചൂട് ഉണ്ടോ?’
താഴെ അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്..
‘’അമ്മ എണീറ്റ് കാണും’
അവൻ കട്ടിലിൽ നിന്ന് എണീറ്റ് ലൈറ്റ് ഇട്ടു..
ബാത്റൂമിൽ പോയി വായും മുഖവും ഒക്കെ കഴുകി..
റൂമിൽ നിന്നിറങ്ങി നേരെ താഴേക്കു നടന്നു..
വിസിറ്റിംഗ് റൂമിൽ ലൈറ്റ് ഉണ്ട്.. അച്ഛൻ എണീറ്റ് പതിവ് നടത്തത്തിനു പോയിട്ടുണ്ട്…
കിച്ചണിലേക് നടന്നു..
അമ്മയും നിഖിലേച്ചിയും പണിതിരക്കിൽ ആണ്..
“അമ്മേ..” അവൻ വിളിച്ചു..
“ഏഹ്, നീ എണീറ്റോ..” പതിവില്ലാതെ നേരത്തെ എണീറ്റ അതുലിനെ കണ്ട് അരുന്ധതി ചോദിച്ചു..
“ആ, നല്ല തലവേദന, ചെറിയ തൊണ്ട വേദനയും ഉണ്ട്.. പനിക്കുന്നുണ്ടോ എന്നൊരു സംശയം..”
“ഇന്നലത്തെ ലൈബ്രറി ക്ലീനിങിന്റെ ആവും..” നിഖില പറഞ്ഞു..
“ചെറിയ ചൂടുണ്ട്” അരുന്ധതി അവന്റെ നെറ്റിയിൽ കൈ വച്ച് നോക്കികൊണ്ട് പറഞ്ഞു..
“ഇന്നലെ തീരെ ഉറങ്ങാൻ പറ്റിയില്ല..”
“ആ നീ ആ സോഫയിൽ പോയി ഇരിക്ക്.. ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കി കൊണ്ട് വരാം…
ചൂടോടെ കുടിച്ചാൽ ചെറിയ ഒരു ആശ്വാസം കിട്ടും..”
അവൻ തിരിഞ്ഞു നടന്നു.. വിസിറ്റിംഗ് ഹാളിലെ സോഫയിൽ പോയി കിടന്നു..
കുറച്ചു നേരം കഴിഞ്ഞപ്പോൾ അരുന്ധതി ചുക്ക് കാപ്പിയും ആയി വന്നു..
“ഇത് ചൂടോടെ കുടിക്ക്..”
അവൻ എണീറ്റ് കാപ്പി കപ്പു വാങ്ങി സോഫയിൽ നേരെ ഇരുന്നു…. നല്ല ചൂടുണ്ട്..
അരുന്ധതി അടുത്തിരുന്നു..
“പുറത്തു നിന്ന് ആൾക്കാരെ വച്ച് ചെയ്യിക്കേണ്ട പണിയൊക്കെ ഈ പിള്ളാരെ കൊണ്ട് ചെയ്യിച്ചവരെ പറഞ്ഞാൽ മതിയല്ലോ..” അരുന്ധതി ആരോടെന്നില്ലാതെ പറഞ്ഞു..
അതുൽ പതിയെ ഊതി ഊതി ചുക്ക് കാപ്പി കുടിച്ചു..
അപ്പോഴേക്കും നടത്തം കഴിഞ്ഞു പ്രകാശ് തിരിച്ചെത്തി..
“എന്ത് പറ്റി ??” പതിവില്ലാതെ അതുലും അരുന്ധതിയും ഇരിക്കുന്നത് കണ്ടു പ്രകാശ് ചോദിച്ചു..
“ഉള്ള പൊടി മുഴുവനും വലിച്ചു കേറ്റിയിട്ട് കൊച്ചിന് വയ്യാതായി..” അരുന്ധതി ആണ് മറുപടി പറഞ്ഞത്..
പ്രകാശും സോഫയിൽ വന്നിരുന്നു..
“തല വേദനയും, കോൾഡും ഉണ്ട്.. ചെറിയ ഒരു ചൂടും ഉണ്ട്.. ഇനി പനിക്കുമോ ആവൊ..” അരുന്ധതി തുടർന്നു ….
“നല്ല ബുദ്ധിമുട്ടുണ്ടോ..?” പ്രകാശ് അതുലിനെ നോക്കി ചോദിച്ചു..
“ആ അച്ഛാ, ഇന്നലെ മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല ഇത് കാരണം..”
“ആ എന്നാൽ പിന്നെ ഇന്ന് കോളേജിൽ പോകണ്ട.. ഞാൻ മിനിയെ വിളിച്ചു കാര്യം പറയാം, അവൾ മരുന്ന് വല്ലതും പറഞ്ഞു തരും, അത് കഴിച്ചു റെസ്റ്റ് എടുക്കൂ ഇന്ന്..” പ്രകാശ് പറഞ്ഞു..
“പക്ഷെ ഇന്ന് ക്ലാസ് ടെസ്റ്റ് ഉണ്ട്..” അതുൽ പറഞ്ഞു..
അങ്ങനെ പറഞ്ഞെങ്കിലും, ഇന്നലെ കാര്യമായി പഠിക്കാൻ പറ്റാത്ത കാരണം, ഇന്ന് കോളേജിൽ പോകാതിരിക്കാൻ പറ്റിയെങ്കിൽ അതാണ് നല്ലതെന്ന് അവനും
മനസ്സിൽ കരുതി..
“അത് സാരമില്ലടാ, ക്ലാസ് ടെസ്റ്റ് അല്ലെ.. ഇന്നിനി ഇതും വച്ചു പോകാൻ നിൽക്കണ്ട..” അരുന്ധതി പറഞ്ഞു..
“ആ ഇന്ന് പോകണ്ട.. ഞാൻ മിനിയെ വിളിക്കട്ടെ.. അവൾ എഴുന്നേറ്റ് കാണുമോ ആവൊ..” ഇതും പറഞ്ഞു പ്രകാശ് എണീറ്റ് ഫോണും എടുത്ത് പുറത്തേക്ക് പോയി..
മിനി പ്രകാശിന്റെ സഹോദരി ആണ്.. അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഫിസിഷ്യൻ ആയി വർക്ക് ചെയ്യുന്നു..
“നീ ഇത് മുഴുവൻ കുടിച്ചിട്ട് റൂമിൽ പോയി കിടന്നോ.. അച്ഛൻ മരുന്ന് വാങ്ങി വരും.. രാവിലെ കഞ്ഞി എടുക്കാം… ഞാൻ അടുക്കളയിലോട്ടു ചെല്ലട്ടെ..” അരുന്ധതി അതും പറഞ്ഞു എണീറ്റ് അടുക്കളയിലോട്ട് പോയി..
