നിശാവരതന്ത്രം – 3 6അടിപൊളി  

പക്ഷേ പെട്ടെന്നാണ് മറ്റൊരു ചോദ്യം മനസ്സിലേക്ക് വന്നത്..

‘പത്ത് വിളികളിൽ അഞ്ച് വിജയം നേടാൻ പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?’

ഇത്തവണ മറുപടി വന്നപ്പോൾ അതുലിന്റെ മുഖത്തെ ചിരി പതിയെ മാഞ്ഞു.

‘പത്താമത്തെ വിളി അവസാനിക്കുമ്പോൾ അഞ്ച് വിജയങ്ങൾ പൂർത്തിയായിട്ടില്ലെങ്കിൽ താങ്കൾക്ക് ഈ പുസ്തകവും അതിലൂടെ ലഭിച്ച വരവും എന്നെന്നേക്കുമായി നഷ്ടപ്പെടും. അതോടൊപ്പം താങ്കളുടെ ലൈംഗികശേഷിയും പൂർണമായി നഷ്ടപ്പെടും.’

‘എന്ത്..?’

അവൻ ഒന്നുകൂടി വായിച്ചു..

ലൈംഗികശേഷി പൂർണമായി നഷ്ടപ്പെടും..

‘ലൈംഗികശേഷി നഷ്ടപ്പെടും എന്ന് പറഞ്ഞാൽ?’

‘താങ്കൾക്ക് പിന്നീട് ലൈംഗികമായി ഉത്തേജിതനാകാനോ ശാരീരികബന്ധത്തിൽ ഏർപ്പെടാനോ സാധിക്കില്ല. എന്നാൽ ലൈംഗികമായ ആഗ്രഹങ്ങൾ നിലനിൽക്കും.’

അതുലിന്റെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നുപോയി..

‘എന്റെ ദൈവമേ.. ഇതൊരു പണിയാണല്ലോ..’

ഇത്രയും നേരം ഒരു കളിപോലെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്ന അതുൽ സീരിയസ് ആയി ചോദിച്ചു..

‘അതായത് അഞ്ച് വിജയം നേടാൻ പറ്റിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ ലൈംഗികശേഷി ഇല്ലാതെ ജീവിക്കേണ്ടി വരും എന്നാണോ..?’

‘അതെ.’

‘അയ്യോ..’

അവൻ കസേരയിലേക്ക് ചാരിയിരുന്നു..

‘പത്ത് സ്ത്രീകളിൽ അഞ്ചുപേരെയെങ്കിലും പൂശണം..’

‘അതും അവരുടെ സമ്മതത്തോടെ..’

‘എനിക്ക് മര്യാദയ്ക്ക് ഒരു പെൺകുട്ടിയോട് സംസാരിക്കാൻ തന്നെ പാടാണ്‌.. അപ്പോഴാ..’

അവൻ കുറച്ചുനേരം ആലോചിച്ചു.

‘അഞ്ച് വിജയം കിട്ടിയാൽ പിന്നെ ഈ റിസ്ക് ഉണ്ടാവില്ലല്ലോ?’

‘ഒരു ഘട്ടത്തിൽ അഞ്ച് വിജയങ്ങൾ നേടിയാൽ ആ ഘട്ടത്തിലെ വിജയത്തിനുള്ള നിബന്ധന പൂർത്തിയാകും. പിന്നീട് പുതിയ ഘട്ടം ആരംഭിക്കുന്നതുവരെ പരാജയത്തിന്റെ അപകടമില്ല.’

‘ഒരു ഘട്ടം തുടങ്ങിയ ശേഷം മനസ്സുമാറിയാൽ നിർത്താൻ പറ്റുമോ?’

‘ഒരു വിളി ആരംഭിച്ചാൽ ആ ഘട്ടത്തിലെ വിജയപരാജയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒരു ഘട്ടം ആരംഭിച്ചാൽ അന്ന് മുതൽ ഒരു വർഷത്തിനുള്ളിൽ അഞ്ചു വിജയങ്ങൾ നേടേണ്ടതാണ്.. അല്ലാത്ത പക്ഷം താങ്കൾ പരാജയപ്പെട്ടതായി കണക്കാക്കും..’

‘അപ്പൊ എനിക്ക് ഒരിക്കലും ഇത് നിർത്താൻ പറ്റില്ലേ?’

‘സാധിക്കും. ആദ്യത്തെ വിളി നടത്തുന്നതുവരെ ഒരു ഘട്ടവും ആരംഭിക്കുന്നില്ല. മുന്നൂറ്റി അറുപത്തിയഞ്ച് ദിവസം തുടർച്ചയായി താങ്കൾ ഈ വരം ഉപയോഗിച്ചില്ലെങ്കിൽ താങ്കൾക്കു ഈ വരം നഷ്ടമാകും.’

ആ മറുപടി കേട്ടപ്പോൾ അതുലിന് അല്പം ആശ്വാസം തോന്നി.

‘അപ്പൊ

ഇപ്പോൾ ഒന്നും ചെയ്യാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ ആദ്യത്തെ വിളി നടത്തിയാൽ പിന്നെ കാര്യങ്ങൾ സീരിയസ് ആകും.. പിന്നീട് നിർത്തണം എങ്കിൽ ആ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം 365 ദിവസം വരം ഉപയോഗിക്കാതിരിക്കണം.. ശരി അല്ലെ?’

അവൻ വീണ്ടും ചോദിച്ചു..

‘അതെ’

അവൻ കുറച്ചുനേരം പുസ്തകത്തിലേക്ക് നോക്കിയിരുന്നു.

പിന്നെ മറ്റൊരു സംശയം എഴുതി..

‘വേറെ എങ്ങനെയൊക്കെ ആണ് വരം നഷ്ടപ്പെടുക?’

‘പുസ്തകത്തിന്‌ ഒരു അധികാരി ആയ ശേഷം അധികാരി അല്ലാതെ വേറെ ആരെങ്കിലും ഈ പുസ്തകം തൊട്ടാൽ വരം നഷ്ടപ്പെടും.. കൂടാതെ ഈ വരത്തെപ്പറ്റി അധികാരി ഈ ലോകത്തിലോ മായാലോകത്തിലോ വച്ച് മറ്റാരോടെങ്കിലും പറഞ്ഞാലും ഈ വരം നഷ്ടപ്പെടും..’

‘വരം മാത്രം ആണോ അതോ ലൈംഗികശേഷിയും നഷ്ടപ്പെടുമോ?’

‘ലൈംഗികശേഷിയും നഷ്ടപ്പെടും, ഒരു സന്ദർഭത്തിൽ മാത്രമേ ലൈംഗികശേഷി നഷ്ട്ടപ്പെടാതിരിക്കൂ.. ഒരു ഘട്ടം നടന്നു കൊണ്ടിരിക്കുന്നില്ല എങ്കിൽ, ആ സമയത്തു മറ്റാരെങ്കിലും പുസ്തകം തൊടുകയാണെങ്കിൽ വരം മാത്രമേ നഷ്ട്ടപ്പെടു..’

‘ഓ വലിയ ഉപകാരം..’ അതുൽ മനസ്സിൽ കരുതി..

‘എങ്ങനെ ആണ് ഒരു സ്ത്രീയെ വിളിക്കേണ്ടത്?’

‘അർധരാത്രി മുതൽ മൂന്നു മണി വരെ ഉള്ള സമയത്തു വിളിക്കേണ്ട സ്ത്രീയുടെ പേര് പുസ്തകത്തിൽ എഴുതുക.. ആ സ്ത്രീ യോഗ്യ അല്ലെങ്കിൽ ആ പേര് അപ്പോൾ തന്നെ പുസ്തകം വെട്ടും.. അതിനു ശേഷം, പുസ്തകം അടച്ചു താങ്കൾ കണ്ണുകൾ അടച്ചു കിടക്കുക.. അവരുടെ മുഖം മനസ്സിൽ സങ്കൽപ്പിച്ചു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നിശാ വര മന്ത്രം ചൊല്ലുക. ഏതാനും നിമിഷങ്ങൾക്കുള്ളിൽ താങ്കളും ആ സ്ത്രീയും മായാ ലോകത്തിൽ പ്രവേശിക്കും, പക്ഷെ വിളിക്കുന്ന സമയത്തു

Leave a Reply

Your email address will not be published. Required fields are marked *