നിശാവരതന്ത്രം – 3 6അടിപൊളി  

ബാഗ് തുറന്ന് താക്കോലെടുത്തു ഡ്രോയർ തുറന്നു.

പുസ്തകമെടുത്ത് മേശപ്പുറത്തുവച്ചു.

കാണുമ്പോൾ ഒരു സാധാരണ പുസ്തകം പോലെതന്നെ..

അവൻ കസേര വലിച്ചിട്ടിരുന്നു.

ആദ്യത്തെ പേജ് തുറന്നു.

അധികാരി : അതുൽ

പേര് അതേപടിയുണ്ട്.

അപ്പോഴാണ് പുസ്തകത്തിന്റെ ഇടത്തേ അറ്റത്തായി താൻ എഴുതാൻ ഉപയോഗിച്ച പേന ഇരിക്കുന്നത് കണ്ടത്..

‘ഇതെപ്പോ ഇതിനകത്ത് കേറി..?’

അവൻ പേനയെടുത്തു.. പേന വക്കാൻ പാകത്തിന് ഒരു പ്രത്യേക സ്ഥലം രൂപപ്പെട്ടിട്ടുണ്ട്..

അങ്ങനെ ഒരു സ്ഥലം നേരത്തെ ഉണ്ടായതായി അവനു ഓർമ്മ ഇല്ല..

‘ആ എന്തെങ്കിലും ആവട്ടെ..’

അടുത്ത പേജ് മറിച്ചു.

നിശാവരതന്ത്രം

അതിനു താഴെ ആമുഖവും നിയമങ്ങളും.

‘അപ്പൊ ഇന്നലെ കണ്ടതൊന്നും സ്വപ്നമല്ല..’

‘ഇതൊക്കെ ശരിക്കും നടക്കുമോ?’

വായിച്ച കാര്യങ്ങൾ സത്യമാണെങ്കിൽ, ലഭിച്ചിരിക്കുന്നത് നിസ്സാരമായൊരു ശക്തിയല്ല.

പക്ഷേ എന്തോ അപകടം ഒളിഞ്ഞിരിപ്പുള്ളത് പോലെ അവനു തോന്നി..

ഇന്നലെ വായിച്ച പല നിയമങ്ങളും അവന് ശരിക്ക് മനസ്സിലായിട്ടില്ലായിരുന്നു.

പുസ്തകം ആദ്യം മുതൽ വീണ്ടും വായിക്കുന്നതിനു മുൻപ് പുസ്തകത്തിൽ പറഞ്ഞ സംശയ നിവാരണത്തിനുള്ള പേജ് ഒന്ന് പരീക്ഷിക്കാം എന്ന് അവൻ കരുതി..

‘ഉത്തരം കിട്ടുന്നുണ്ടെങ്കി പിന്നെ കാര്യങ്ങൾ മനസിലാക്കാൻ അതാവും എളുപ്പം..’

പക്ഷെ അതിൽ ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടും എന്ന് അവനിപ്പോഴും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല..

അവൻ സംശയനിവാരണത്തിനുള്ള പേജ് തുറന്നു..

‘എല്ലാ ചോദ്യത്തിനും ഒന്നും ഉത്തരം കിട്ടില്ല എന്നൊക്കെ എഴുതി വച്ചിട്ടുണ്ട്..’

‘നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കാണ് ഉത്തരം ലഭിക്കുക. ഭാവിയിൽ എന്ത് സംഭവിക്കുമെന്നോ, വരം ഉപയോഗിച്ച് എങ്ങനെ നേട്ടമുണ്ടാക്കാമെന്നോ ചോദിച്ചാൽ പുസ്തകം ഉത്തരം നൽകണമെന്നില്ല.’

‘ആ എന്തായാലും നോക്കാം..’ അവൻ പേനയെടുത്തു..

‘എന്താ ഇപ്പോ ചോദിക്കേണ്ടത്‌?’

കുറച്ചുനേരം ആലോചിച്ചു.

പിന്നെ പേന കൊണ്ട് പേജിൽ എഴുതി..

‘ഞാൻ ആണോ ഇപ്പോൾ ഈ പുസ്തകത്തിന്റെ അധികാരി?

എഴുതി കഴിഞ്ഞു പുസ്തകത്തിൽ നിന്ന് കയ്യെടുത്തു..

ഉത്തരം ലഭിക്കുമോ എന്നുള്ള ആകാംക്ഷ കൊണ്ട് അവന്റെ ഹൃദയമിടിപ്പ് കൂടി..

ഏതാനും നിമിഷങ്ങൾക്കകം പേജിൽ താൻ എഴുതിയ ചോദ്യത്തിന് താഴെ ഓരോ

അക്ഷരങ്ങളായി തെളിഞ്ഞുവരുന്നു..

അതുലിനു ആ കാഴ്ച വിശ്വസിക്കാനായില്ല..

“അതെ, താങ്കളാണ് ഈ പുസ്തകത്തിന്റെ ഇപ്പോഴത്തെ അധികാരി..”

അതുൽ വായിച്ചുകഴിഞ്ഞതും ചോദ്യവും ഉത്തരവും പതിയെ മാഞ്ഞുപോയി..

പേജ് വീണ്ടും ശൂന്യമായി.

അവൻ കുറച്ചുനേരം ആ പേജിലേക്ക് നോക്കിയിരുന്നു..

‘എന്റെ ദൈവമേ.. ഇത് ശരിക്കും ഉത്തരം തരുന്നുണ്ടല്ലോ..!’

അതുലിനു ആവേശം ആയി..

‘ഈ പുസ്തകം വഴി എനിക്ക് എന്ത് വരം ആണ് കിട്ടിയിരിക്കുന്നത്..?’

അവൻ അടുത്ത ചോദ്യം എഴുതി..

അതുൽ അത്ഭുതത്തോടെ നോക്കിയിരുന്നു.

അൽപനിമിഷങ്ങൾക്കുള്ളിൽ ഒരു മറുപടി പൂർണമായി പ്രത്യക്ഷപ്പെട്ടു.

‘അധികാരിക്കു ഗ്രന്ഥത്തിൽ നിഷ്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി, യോഗ്യതയുള്ള ഒരു സ്ത്രീയെ നിശാനിർദിഷ്ട സമയപരിധിക്കുള്ളിൽ മായാലോകത്തിലേക്ക് ആഹ്വാനം ചെയ്യുന്നതിനുള്ള വരമാണിത്. പ്രസ്തുത ലോകത്തിലെ അനുഭവങ്ങളും അവയുടെ ഫലനിർണയവും ഗ്രന്ഥനിയമങ്ങൾക്കനുസൃതമായിരിക്കും.’

‘ഇതേത് ഭാഷ..? ദൈവമേ.. ഇതൊക്കെ മനസ്സിലാക്കാൻ ഇനി മലയാളം ഡിക്ഷണറി വാങ്ങേണ്ടി വരുമോ?’

അവൻ വീണ്ടും പേനയെടുത്തു..

‘സാധാരണ മലയാളത്തിൽ പറയാമോ? ഇതൊന്നും എനിക്ക് മനസിലാകുന്നില്ല..’

അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് അനിരുദ്ധന്റെ ആത്മാവ് ചിരിച്ചു കൊണ്ട് എഴുതി..

‘ശരി. ഇനി മുതൽ ലളിതമായ മലയാളത്തിൽ മറുപടി നൽകാം.’

‘സമാധാനം..’ അതുൽ ചിരിച്ചു.

മറുപടി മാഞ്ഞതും അവൻ അടുത്ത ചോദ്യം എഴുതി.

‘എന്നാൽ നേരത്തെ ചോദിച്ചതിനുള്ള ഉത്തരം ഒന്നുകൂടി പറയാമോ?’

അൽപനിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു.

‘ഈ പുസ്തകത്തിലെ നിയമങ്ങൾ പാലിച്ചുകൊണ്ട്, യോഗ്യയായ ഒരു സ്ത്രീയെ അർധരാത്രി മുതൽ പുലർച്ചെ മൂന്നുമണിവരെയുള്ള സമയത്തിനിടക്ക് ഒരു മായാലോകത്തേക്ക് വിളിച്ചു വരുത്തുവാൻ നിങ്ങൾക്ക് കഴിയും. അതാണ് വരം.’

Leave a Reply

Your email address will not be published. Required fields are marked *