ആ സ്ത്രീ നിദ്രയിൽ ആയിരിക്കണം, അല്ലാത്ത പക്ഷം ആ വിളി പരാജയപ്പെടും..’
‘ബെസ്ററ്.. ആ സ്ത്രീ ഉറങ്ങിയോ ഇല്ലയോ എന്നൊക്കെ ഞാൻ എങ്ങനെ അറിയാനാ?!’ അതുൽ ആരോടെന്നില്ലാതെ പറഞ്ഞു..
‘ഈ മായാ ലോകം എങ്ങനെ ഇരിക്കും? മായാ ലോകത്തിൽ മറ്റാരെങ്കിലും ഉണ്ടാകുമോ? 3 ദിവസം ഇല്ലേ? അപ്പൊ അവിടെ ചെന്നാൽ വിശക്കില്ലേ? വേറെ വസ്ത്രങ്ങൾ ഒക്കെ വേണ്ടി വരില്ലേ? അതൊക്കെ അവിടെ തന്നെ ഉണ്ടാകുമോ?’
‘ഓരോ മായാ ലോകവും വ്യത്യസ്തമായിരിക്കും.. അത് കൊണ്ട് അവിടെ എന്തൊക്കെ ഉണ്ടാകും എന്നുള്ള പ്രവചനങ്ങൾ അസാധ്യമാണ്..’
‘അടിപൊളി’
‘അവിടെ ചെന്നാൽ എത്ര ദിവസം കഴിഞ്ഞു, എത്ര സമയം ബാക്കി ഉണ്ട് എന്നൊക്കെ എങ്ങനെ അറിയും?’
‘താങ്കളുടെ ഇടതു കയ്യിലും വലതു കയ്യിലും, താങ്കൾക്കു മാത്രം കാണാൻ കഴിയുന്ന ഓരോ ചരടുകൾ ഉണ്ടാകും. ഇടതുകൈയിൽ ഒരു കറുത്ത ചരടും വലതുകൈയിൽ ഒരു ചുവന്ന ചരടുമാണ് ഉണ്ടാവുക. ഇടതുകൈയിലെ കറുത്ത ചരട് സമയം അറിയാനുള്ളതാണ്. മായാലോകത്തിലെ സമയം കടന്നുപോകുന്നതിനനുസരിച്ച് ചരടിന്റെ ഒരറ്റത്തുനിന്ന് വെള്ളനിറമായി മാറിത്തുടങ്ങും. സമയം മുഴുവൻ കഴിയുമ്പോൾ ചരട് പൂർണമായും വെള്ളനിറമാകും.’
‘ഓ.. ഒരു പ്രോഗ്രസ്സ് ബാർ പോലെ..’
അവൻ ചിരിച്ചു..
‘അപ്പൊ വലതു കയ്യിലെ ചുവന്ന ചരടോ?’
‘അത് വിജയപരാജയം അറിയാനുള്ളതാണ്. താങ്കളും വിളിച്ചുവരുത്തിയ സ്ത്രീയും തമ്മിൽ പരസ്പരസമ്മതത്തോടെ സംഭോഗം നടക്കുകയും പുസ്തകം അത് വിജയമായി അംഗീകരിക്കുകയും ചെയ്യുന്ന നിമിഷം ചുവന്ന ചരട് പച്ചനിറമായി മാറും.’
‘ആഹാ.. അപ്പൊ പച്ചയായാൽ വിജയം ഉറപ്പായെന്ന് അർത്ഥം..’
‘ചരട് പച്ചയായിക്കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കാരണത്താൽ മായാലോകം അവസാനിച്ചാൽ ആ വിജയം നഷ്ടപ്പെടുമോ?’
‘ഇല്ല.
ഒരിക്കൽ വിജയം രേഖപ്പെടുത്തിയാൽ പിന്നീട് അത് മാറില്ല.’
‘അത് കൊള്ളാം..’
അവൻ അടുത്ത ചോദ്യം എഴുതി..
‘സമയം തീരുന്നതിനു മുൻപ് എനിക്ക് മായാലോകത്തിൽ നിന്ന് തിരിച്ചു വരണമെന്ന് തോന്നിയാലോ?’
‘ഇടതുകൈയിലെ ചരട് പൊട്ടിച്ചാൽ മായാലോകം ഉടൻ അവസാനിക്കും. കൂടാതെ നിങ്ങൾ മായാ ലോകത്തിൽ ആയിരിക്കുന്ന സമയത്തു യഥാർത്ഥ ലോകത്തിൽ എന്തെങ്കിലും കാരണത്താൽ താങ്കളോ വിളിച്ചു വരുത്തിയ സ്ത്രീയോ ഉറക്കമുണർന്നാലും മായാ ലോകം അവസാനിക്കും.. മായാ ലോകം അവസാനിക്കുന്ന സമയത്തു ചുവന്ന ചരട് പച്ചയായിട്ടില്ലെങ്കിൽ വിളി പരാജയമായി കണക്കാക്കും. വിജയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നിലനിൽക്കും. ‘
‘ആഹാ.. അപ്പൊ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം..’
പെട്ടെന്നാണ് മറ്റൊരു സംശയം തോന്നിയത്..
‘വിളിച്ചുവരുത്തുന്ന സ്ത്രീക്കും ഇത്തരം ചരടുകൾ ഉണ്ടാകുമോ? അവർക്ക് എന്റെ ചരടുകൾ കാണാൻ പറ്റുമോ?’
‘ഇല്ല. താങ്കൾക്ക് മാത്രമേ ഉണ്ടാകൂ.. കൂടാതെ താങ്കൾക്ക് മാത്രമേ അവ കാണാനും സ്പർശിക്കാനും സാധിക്കൂ.’
‘അവരോട് ചരടിനെപ്പറ്റി പറഞ്ഞാലോ?’
‘അത് വരത്തെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തുന്നതായി കണക്കാക്കും. താങ്കൾക്ക് വരവും ലൈംഗികശേഷിയും നഷ്ടപ്പെടും.’
‘എന്തൊക്കെ ശ്രദ്ധിക്കണം ദൈവമേ…’
‘ആരെയൊക്കെ വിളിച്ചാൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞുതരാമോ?’
അവൻ അടുത്ത ചോദ്യം എഴുതി..
‘അത്തരം പ്രവചനങ്ങൾ നടത്താൻ സാധിക്കില്ല.’
‘എന്നാൽ എനിക്ക് പരിചയമുള്ള സ്ത്രീകളിൽ ആരൊക്കെയാണ് എന്നെ ഇഷ്ടപ്പെടുന്നതെന്ന് പറയാമോ?’
ഇത്തവണ മറുപടിയൊന്നും വന്നില്ല..
ചോദ്യം പതിയെ മാഞ്ഞു.
‘അതും ഇല്ല..’
അവൻ നെടുവീർപ്പിട്ടു..
‘മായാലോകത്തു വച്ച് നടക്കുന്ന സംഭവങ്ങൾ എനിക്ക് മാത്രമേ പിന്നീട് ഓർമ്മ കാണു എന്നുള്ളത് ഉറപ്പല്ലേ?’
അവൻ അടുത്ത ചോദ്യം എഴുതി..
‘അതെ മായാലോകത്തു വച്ച് നടക്കുന്ന കാര്യങ്ങൾ അധികാരിക്ക് മാത്രമേ യഥാർത്ഥ
ലോകത്തിൽ ഓർത്തെടുക്കാൻ കഴിയൂ..’
മറുപടി ഉടൻ വന്നു..
അവൻ പേന മേശപ്പുറത്തുവച്ചു..
ഇത്രയും നേരം ചോദിച്ച കാര്യങ്ങളൊക്കെ ഒന്നുകൂടി ഓർത്തുനോക്കി..
‘മായാലോകത്തിലേക്ക് ഒരാളെ വിളിക്കാം.. അവിടെ കുറച്ചു ദിവസം കഴിയാം.. ആവശ്യമെങ്കിൽ നേരത്തെ തിരിച്ചുവരുകയും ചെയ്യാം..’
