നിശാവരതന്ത്രം – 3 6അടിപൊളി  

അവന്റെ മനസ്സിലൂടെ ഒരു കൂട്ടം ചിന്തകൾ കടന്നു പോയി..

മിസ് വീണ്ടും അതുലിനെ നോക്കി.

“അതുലേ, നീ ഇന്നലെ വരാത്തതിന്റെ കാരണം എന്തുതന്നെയായാലും ഒരു അസസ്മെന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ കാര്യത്തിൽ എനിക്ക് സ്വന്തമായി തീരുമാനമെടുക്കാൻ പറ്റില്ല.”

അതുൽ മിണ്ടാതെ ഡെസ്കിലേക് നോക്കി തല താഴ്ത്തി നിന്നു.

“എന്താ ഒന്നും പറയാൻ ഇല്ലേ..?” സനൂഷ വിടുന്ന ലക്ഷണം ഇല്ല..

“ആ തല താഴ്ത്തി നിൽക്കുന്നത് കണ്ടാൽ അറിയാം.. പറഞ്ഞത് മൊത്തം നുണയാണെന്ന്”

ഇതും കൂടി കേട്ടപ്പോൾ അവന്റെ കണ്ട്രോൾ പോയി..

“മിസ്സേ.. എനിക്ക് ശെരിക്കും വയ്യാതിരിക്കുവായിരുന്നു… അതാണ് വരാതിരുന്നത്.. മിസ് വേണെങ്കി വിശ്വസിച്ചാൽ മതി..” അവൻ മിസ്സിന്റെ മുഖത്തു നോക്കി പറഞ്ഞു..

ആ മറുപടി അതുലിൽ

നിന്ന് സനൂഷ മിസ്സ് ഉൾപ്പെടെ ആരും പ്രതീക്ഷിച്ചിരുന്നില്ല.. ക്ലാസ്സിൽ പിൻ ഡ്രോപ്പ് സൈലൻസ്..

അള മുട്ടിയാൽ ചേരയും കടിക്കും എന്നാണല്ലോ..

സനൂഷ മിസ്സിന്റെ മുഖം ചുവന്നു തുടുത്തു..

“നീ പോയി എച്ച്.ഒ.ഡിയെ കാണു.. ഇന്റേണൽ മാർക്കിൽ ഉൾപ്പെടുത്തേണ്ട ടെസ്റ്റാണ്.. എന്താ വേണ്ടത് എന്ന് സിസ്റ്റർ പറയട്ടെ.. എന്നിട്ട് ക്ലാസ്സിൽ കേറിയാൽ മതി..”

ഇത് പറഞ്ഞപ്പോ മിസ്സിന്റെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചിരുന്നു..

‘മൈര്.. ഈ പൂറിക്ക് എന്തിന്റെ കഴപ്പാണ്.. ഇതിനും മാത്രം ഇഷ്യൂ ആക്കാൻ എന്താ ഉണ്ടായത്..’

അതുൽ മനസ്സിൽ പ്രാകികൊണ്ട് ക്ലാസ്സിൽ നിന്നും ഇറങ്ങി നേരെ എച്ച്.ഒ.ഡി യുടെ റൂമിലേക്കു നടന്നു…

അവന്റെ ദേഷ്യം അല്പം കുറഞ്ഞു തുടങ്ങി..

‘മൈര്.. വായും അടച്ച് നിന്നാ മതിയായിരുന്നു..’

സനൂഷ മിസ്സിനോട് അങ്ങനെ പറയണമെന്ന് അവൻ വിചാരിച്ചതല്ല.. പക്ഷേ എല്ലാവരുടെയും മുന്നിൽ വച്ച് നുണ പറയുകയാണെന്ന് പറഞ്ഞു കളിയാക്കിയപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

‘ഇനി റെബേക്ക സിസ്റ്റർ എന്തൊക്കെ പറയുമോ ആവോ..’

റെബേക്ക സിസ്റ്ററിനെ അതുലിന് നല്ല പരിചയമുണ്ട്.. ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ആയതുകൊണ്ട് പലപ്പോഴും ക്ലാസിൽ വരാറുണ്ട്.. പൊതുവേ കർക്കശക്കാരിയാണ്.. പക്ഷേ സനൂഷ മിസ്സിനെപ്പോലെ ചെറിയ കാര്യങ്ങൾക്കൊന്നും അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവമില്ല..

റൂമിനു മുന്നിലെത്തിയപ്പോൾ അവൻ ഒരു നിമിഷം നിന്നു..

പിന്നെ വാതിലിൽ മുട്ടി..

“മേ ഐ കം ഇൻ സിസ്റ്റർ?”

“യെസ്, കം ഇൻ..”

അവൻ അകത്തേക്ക് കയറി..

റെബേക്ക സിസ്റ്റർ ഏതോ ഫയൽ നോക്കികൊണ്ടിരിക്കുകയായിരുന്നു..

കണ്ണടയ്ക്കിടയിലൂടെ അതുലിനെ ഒന്ന് നോക്കി..

“എന്താ അതുൽ?”

“സിസ്റ്റർ.. ഇന്നലെ ഞാൻ ലീവ് ആയിരുന്നു.. അതോണ്ട് മാത്‍സ് ക്ലാസ് ടെസ്റ്റ് എഴുതാൻ

പറ്റിയില്ല… സനൂഷ മിസ് സിസ്റ്ററിനെ വന്നു കാണാൻ പറഞ്ഞു..”

സിസ്റ്റർ പേന മേശപ്പുറത്തുവച്ചു..

“എന്താ ഇന്നലെ വരാതിരുന്നത്?”

“പനിയായിരുന്നു..”

“പനിയോ? ഇപ്പോ എങ്ങനെയുണ്ട്?”

“ഇപ്പോ കുറവുണ്ട് സിസ്റ്റർ..”

“തിങ്കളാഴ്ച വന്നിരുന്നോ..?”

“ആ വന്നിരുന്നു സിസ്റ്റർ.. തിങ്കളാഴ്ച ലൈബ്രറി ക്ലീനിങ് ഉണ്ടായിരുന്നില്ലേ.. അവിടെ നല്ല പൊടിയായിരുന്നു.. അതിന്റെ ആയിരിക്കും.. തലവേദനയും കോൾഡും ചെറിയ പനിയും ഉണ്ടായിരുന്നു..”

“ഡോക്ടറെ കണ്ടോ?”

“ആ സിസ്റ്റർ.. എന്റെ അമ്മായി ഡോക്ടറാണ്.. അമ്മായി പറഞ്ഞ മരുന്ന് കഴിച്ചു..”

സിസ്റ്റർ കുറച്ചുനേരം അവനെ നോക്കിയിരുന്നു..

“അസുഖം വന്നാൽ എന്തായാലും റെസ്റ്റ് എടുക്കണം.. അതിന് ആരും കുറ്റം പറയില്ല.. പക്ഷേ ഇങ്ങനെ ഒരു ടെസ്റ്റ് ഉള്ള ദിവസം വരാതിരുന്നാൽ അത് മുൻകൂട്ടി അറിയിക്കേണ്ടതല്ലേ? മിസ്സിനെ അറിയിച്ചിരുന്നോ?”

“സിസ്റ്റർ.. രാവിലെ എണീറ്റപ്പോൾ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.. ഞാൻ വരാൻ പോയതാണ് എക്സാം ഉള്ളത് കാരണം.. അച്ഛനും അമ്മയും നിർബന്ധിച്ചത് കൊണ്ടാണ് വരാതിരുന്നത്..”

“ശരി.. പക്ഷേ അതുലിനു സനൂഷ മിസ്സിനെ വിളിച്ചോ ഒരു മെസ്സേജ് അയച്ചോ അറിയിക്കാമായിരുന്നില്ലേ?”

അങ്ങനെ ഒരു കാര്യം അവൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *