‘മായാലോകത്തിൽ മൂന്ന് ദിവസം ലഭിക്കും.’
‘ഒരു മണിക്ക് വിളിച്ചാലോ?’
‘രണ്ട് ദിവസം.’
‘രണ്ടുമണിക്ക്?’
‘ഒരു ദിവസം.’
‘അടിപൊളി..’
അതുലിന് അത്ഭുതം തോന്നി.
പുറംലോകത്ത് വെറും മൂന്നുമണിക്കൂർ മായാലോകത്തു മൂന്ന് ദിവസം..
തനിക്കറിയാവുന്ന ഒരു സ്ത്രീയോടൊപ്പം, മറ്റാരുടെയും ശല്യമില്ലാതെ, കുറച്ചു ദിവസം ഒരു മായാ ലോകത്ത് കഴിയുക..
ആ ചിന്ത തന്നെ അവന് കൗതുകകരമായി തോന്നി.
‘മായാ ലോകത്തേക്ക് വിളിച്ചു വരുത്താം എന്നത് ഓക്കേ.. പക്ഷെ വിളിച്ചു വരുത്തിയത് കൊണ്ട് മാത്രം കാര്യം
നടക്കില്ലല്ലോ..’
അവൻ അടുത്ത ചോദ്യം എഴുതി
‘വിളിച്ചു വരുത്തി കഴിഞ്ഞാൽ, പിന്നെ എന്താണ് ചെയ്യേണ്ടത്?
അൽപനിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു..
‘മായാലോകത്തിൽ വിളിച്ചുവരുത്തിയ സ്ത്രീയുമായി പരസ്പരസമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെടണം. ശാരീരികബന്ധത്തിൽ സംഭോഗം നടന്നാൽ മാത്രമേ ആ വിളി വിജയമായി കണക്കാക്കൂ.’
‘ഓഹോ.. അപ്പോ അതാണ് കാര്യം..’
അവൻ അടുത്ത ചോദ്യം എഴുതി..
‘വെറുതെ സംസാരിച്ചിരിക്കുകയോ, കെട്ടിപ്പിടിക്കുകയോ, ഉമ്മ വയ്ക്കുകയോ ചെയ്താൽ വിജയമായി കണക്കാക്കില്ലേ?’
‘ഇല്ല. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന രീതിയിലുള്ള സംഭോഗം നടന്നാൽ മാത്രമേ വിജയം രേഖപ്പെടുത്തൂ.’
‘അപ്പൊ അത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ..’
അതുലിന് ചെറിയൊരു സംശയം തോന്നി..
‘വിളിച്ചുവരുത്തുന്ന സ്ത്രീക്ക് എന്നോട് ശാരീരികബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലെങ്കിലോ? അല്ലെങ്കിൽ ആ സ്ത്രീക്ക് എന്നെ ഇഷ്ടമല്ലെങ്കിലോ?’
‘ആ സ്ത്രീയെ സമ്മതിപ്പിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്വമാണ്. ബലപ്രയോഗം അനുവദനീയമല്ല.’
‘ബലപ്രയോഗം നടത്തിയാൽ എന്ത് സംഭവിക്കും?’
‘ബലപ്രയോഗം നടത്താൻ ശ്രമിച്ചാൽ താങ്കളുടെ കാഴ്ച മങ്ങിത്തുടങ്ങും. അത് മുന്നറിയിപ്പാണ്. ഉടൻ പിന്തിരിഞ്ഞാൽ കാഴ്ച സാധാരണ നിലയിലാകും. മുന്നറിയിപ്പ് അവഗണിച്ച് ബലപ്രയോഗം തുടർന്നാൽ മായാലോകം അവസാനിക്കുകയും വിളി പരാജയമായി രേഖപ്പെടുത്തുകയും ചെയ്യും.’
‘അപ്പൊ മായാ ലോകത്തേക്ക് വിളിച്ചു വരുത്താം എന്ന് മാത്രമേ ഉള്ളു.. ബാക്കി ഒക്കെ ഞാൻ നോക്കണം അല്ലെ.. അത് കൊള്ളാം..’
അവൻ ചിരിച്ചു..
‘അവരെ സമ്മതിപ്പിക്കാൻ എന്തെങ്കിലും എളുപ്പവഴിയുണ്ടോ?’
കുറച്ചുനേരം കാത്തിരുന്നെങ്കിലും മറുപടി വന്നില്ല..
ചോദ്യം പതിയെ മാഞ്ഞുപോയി.
‘ഓഹോ.. അതിനൊന്നും ഉത്തരം തരില്ലല്ലേ..’
‘ശരി.. ഇനി അവരെ സമ്മതിപ്പിക്കാൻ പറ്റിയില്ലെങ്കിൽ എന്ത് സംഭവിക്കും?’
‘മായാലോകത്തിലെ സമയം അവസാനിക്കുമ്പോൾ സംഭോഗം നടന്നിട്ടില്ലെങ്കിൽ ആ വിളി പരാജയമായി രേഖപ്പെടുത്തും.’
‘അങ്ങനെ പരാജയപ്പെട്ടാൽ അടുത്ത ദിവസം
അതേ സ്ത്രീയെ വീണ്ടും വിളിക്കാമോ?’
‘സാധിക്കും. എന്നാൽ അത് അടുത്ത വിളിയായി കണക്കാക്കും.’
‘വിജയിച്ചാലോ?’
‘ഒരിക്കൽ വിജയിച്ച സ്ത്രീയെ താങ്കൾക്ക് പിന്നീട് വീണ്ടും വിളിക്കാൻ സാധിക്കില്ല.’
‘ശ്ശേ.. അതെന്താ അങ്ങനെ..’
അവന് ചെറിയൊരു നിരാശ തോന്നി..
‘എന്നാലും വിജയിച്ചാൽ പിന്നെ വേറെ ശക്തികൾ കിട്ടുമല്ലോ..’
ഇന്നലെ വായിച്ച നിയമങ്ങളിലെ വിജയങ്ങളുടെയും പരാജയങ്ങളുടെയും കണക്കുകൾ അവന് ഓർമവന്നു..
‘അപ്പൊ ഒരു റൌണ്ട് എന്ന് പറയുന്നത് പത്തു വിളികൾ.. പത്ത് വിളികളിൽ ആറ് വിജയം വേണം അല്ലേ?’
‘അല്ല. പത്ത് വിളികളിൽ അഞ്ച് വിജയങ്ങൾ ആണ് ആവശ്യം…’
അതുൽ നെറ്റി ചുളിച്ചു..
അവൻ വീണ്ടും ചോദിച്ചു..
‘ഞാൻ ഇന്നലെ വായിച്ചപ്പോൾ ആറ് എന്നാണല്ലോ കണ്ടത്?’
‘താങ്കൾ വായിച്ചതിൽ തെറ്റു പറ്റിയതാകാം.. അഞ്ചു വിജയങ്ങൾ ആണ് വേണ്ടത്..’
അവൻ സംശയത്തോടെ പേജുകൾ മറിച്ചു.
പത്ത് വിളികളുടെ നിയമം വിവരിച്ചിരിക്കുന്ന ഭാഗമെത്തി.
അതിൽ വ്യക്തമായി എഴുതിയിരിക്കുന്നു..
‘പത്ത് വിളികൾ അടങ്ങുന്നതാണ് ഒരു ഘട്ടം. ഒരു ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കുറഞ്ഞത് അഞ്ച് വിളികളെങ്കിലും വിജയിച്ചിരിക്കണം.’
‘അഞ്ച് തന്നെയാണല്ലോ..’
‘എന്തായാലും ആറ് വേണ്ടല്ലോ.. അഞ്ചുമതിയല്ലോ..’
അവന് ചെറിയൊരു ആശ്വാസം തോന്നി..
