നിശാവരതന്ത്രം – 3 6അടിപൊളി  

കുട്ടികൾ പതിയെ എത്തി തുടങ്ങി..

ശരണ്യയും ഗാങ്ങും എത്തി..

“ഇന്നലെ എവിടെ ആയിരുന്നു?”

അതുലിനെ കണ്ടതും ശരണ്യ ചോദിച്ചു.

“ഓ ഒന്നും പറയണ്ട.. അന്നത്തെ ക്ലീനിംഗ് ചതിച്ചു.. പൊടി വലിച്ചു കേറ്റിയിട്ട് വയ്യാതെ ആയി.. നിങ്ങൾക്ക് ആർക്കും പ്രശനം ഉണ്ടായില്ല ലെ..?” അതുൽ ചോദിച്ചു..

“എനിക്കും ചെറിയ ബുദ്ധിമുട്ട് ഉണ്ടായെടാ.. പിന്നെ എക്സാം ഉള്ളത് കൊണ്ട് വന്നതാ..” അതും പറഞ്ഞു ശരണ്യ കൂട്ടുകാരികളുമായി സംസാരത്തിൽ മുഴുകി..

‘ഓ ഇവൾ എന്തിനാ വരാൻ പോയെ ഇന്നലെ, വന്നില്ലെങ്കി ഇന്ന് ഒരു കൂട്ട് ആയേനെ..ഹാ ഇനി ഇപ്പോ വരുന്നിടത് വച്ച കാണാം..’ അവൻ മനസ്സിൽ കരുതി..

കൃത്യസമയത്ത് സനൂഷ മിസ് ക്ലാസിലേക്ക് വന്നു.

കൈയിൽ കുറച്ച് പേപ്പറുകളും ഒരു പുസ്തകവുമുണ്ടായിരുന്നു.

“ഗുഡ് മോർണിംഗ് മിസ്..”

“ഗുഡ് മോർണിംഗ്.. ഇരിക്ക്..”

മിസ് പുസ്തകം മേശപ്പുറത്തുവച്ചു.

“ക്ലാസ് ടെസ്റ്റിന്റെ പേപ്പർ ഞാൻ നോക്കിയിട്ടില്ല. പിന്നെ തരാം..”

ക്ലാസിൽ ചെറിയൊരു സംസാരം ഉയർന്നു.

“സൈലൻസ്..”

മിസ് അറ്റന്റൻസ് എടുക്കാൻ തുടങ്ങി..

അതുലിന്റെ പേര് വിളിച്ചു..

“പ്രസന്റ് മിസ്” അവൻ വിളിച്ചു പറഞ്ഞു..

മിസ് റെജിസ്റ്ററിൽ നിന്ന് കണ്ണെടുത്തു അവനെ നോക്കി..

“എന്തുപറ്റി ഇന്നലെ?”

“പനിയായിരുന്നു മിസ്..”

“പനിയോ?”

“അതെ മിസ്..”

“എന്താ പെട്ടെന്ന് ഒരു പനി വരാൻ?”

‘ഈ പെണ്ണുമ്പിള്ള വിടുന്ന ലക്ഷണം ഇല്ല..’ അതുൽ മനസ്സിൽ കരുതി..

“അറിയില്ല മിസ് തിങ്കളാഴ്ച ലൈബ്രറി ക്ലീനിങ് ഉണ്ടായിരുന്നില്ലേ… അവിടെ നല്ല പൊടിയായിരുന്നു.. ചിലപ്പോ അതിന്റെ ആയിരിക്കും..”

സനൂഷ മിസ് അവനെ കുറച്ചുനേരം നോക്കി.

“ലൈബ്രറി ക്ലീനിങ്ങിന് നീ മാത്രമാണോ പോയത്?”

“അല്ല മിസ്..”

“ബാക്കി കുട്ടികളൊക്കെ പോയില്ലേ?”

“അവർക്കൊന്നും പനി പിടിച്ചില്ലല്ലോ… നിനക്ക് മാത്രം എന്തുപറ്റി?”

അതുലിന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു.

“മിസ്.. എനിക്ക് ശരിക്കും വയ്യായിരുന്നു..”

“എന്നിട്ട് ഒരു ദിവസം കൊണ്ട് പനി മാറിയോ?”

“ആ ഇന്ന് നല്ല കുറവുണ്ട്.. അതാ വന്നത്”

“ആ എക്സാം കഴിഞ്ഞല്ലോ.. അപ്പോ പനി മാറും”

പുറകിൽനിന്ന് ദീപക് വിളിച്ചു പറഞ്ഞു..

ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു.

അതുലിന് ദേഷ്യം വന്നു.

‘മൈരൻ.. ഇവന് എന്ത് സുഖമാണോ ആവൊ കിട്ടുന്നെ…’

“ആ… ദീപക് പറഞ്ഞത് തന്നെ ആണ് കാര്യം..” സനൂഷ മിസ് അതേറ്റു പിടിച്ചു…

“അല്ല മിസ്.. എനിക്ക് ശെരിക്കും പനിയായിരുന്നു..”

“അതുൽ എക്‌സാമിനു പഠിച്ചിരുന്നോ?”

ആ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

“പഠിച്ചിരുന്നു മിസ്..”

“മുഴുവൻ പഠിച്ചിരുന്നോ?”

അതുൽ മിണ്ടിയില്ല.

“ചോദിച്ചതിന് മറുപടി പറയൂ..”

“കുറച്ച് കൂടി പഠിക്കാനുണ്ടായിരുന്നു മിസ്.. തിങ്കളാഴ്ച വൈകീട്ട് തൊട്ടേ ചെറിയ ബുദ്ധിമുട്ട് ഉണ്ടായി.. പഠിക്കാൻ പറ്റിയില്ല ശെരിക്കും..”

“ആഹാ.. അപ്പൊ അതാണ് കാര്യം..”

“ടെസ്റ്റിന് പഠിച്ചില്ല.. പിറ്റേന്ന് പനിയും വന്നു.. അല്ലേ?”

ക്ലാസിൽ ചിലർ ചിരിച്ചു.

അതുലിന്റെ മുഖം ചുവന്നു.

“അല്ല മിസ്.. എനിക്ക് ശരിക്കും പനിയായിരുന്നു..” അവൻ അറിയാതെ അവന്റെ ശബ്ദത്തിൽ ദേഷ്യം വ്യക്തമായിരുന്നു..

“ഞാൻ നിനക്ക് പനിയില്ലായിരുന്നു എന്ന് പറഞ്ഞോ?” സനൂഷ മിസ്സിന്റെ ശബ്ദവും കനത്തു.. ക്ലാസ് മൊത്തം നിശബ്ദമായി..

“ഇല്ല” അതുൽ മറുപടി ഒറ്റ വാക്കിൽ ഒതുക്കി..

“പിന്നെന്തിനാ വീണ്ടും വീണ്ടും അതുതന്നെ പറയുന്നത്?”

അവൻ തലതാഴ്ത്തി നിന്നു.

“ക്ലാസ് ടെസ്റ്റ് എന്നുപറഞ്ഞാൽ നിങ്ങൾക്ക് ഒരു തമാശയാണ്..”

“അല്ല മിസ്..”

“പിന്നെ? ഈ ടെസ്റ്റിന്റെ മാർക്ക് അനുസരിച്ചാണ് ഇന്റെർണൽ മാർക്ക് ഇടുക എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നതല്ലേ?”

“എന്നിട്ട് ടെസ്റ്റിന്റെ ദിവസം തന്നെ ആബ്സന്റ്..”

അതുൽ ഒന്നും പറഞ്ഞില്ല.. അവൻ ദേഷ്യം നിയന്ത്രിക്കാൻ നന്നെ പാടുപെട്ടു..

‘ഈ പെണ്ണും പിള്ളക്ക് എന്താ പറഞ്ഞിട്ട് മനസ്സിലാകാത്തത്.. ഞാൻ നുണ പറഞ്ഞതാണെങ്കിൽ ഓക്കേ.. ഇതിപ്പോ ഈ കോപ്പിലെ കോളേജിന്റെ ജാമ്പവാന്റെ കാലത്തെ ഒരു ലൈബ്രറി ഒണ്ടാക്കാൻ പോയിട്ട് അല്ലെ.. എന്നിട്ട് കുറ്റം മുഴുവൻ എനിക്കും.. പൊലയാടി മോൾ’

Leave a Reply

Your email address will not be published. Required fields are marked *