നിശാവരതന്ത്രം – 3 6അടിപൊളി  

“സോറി സിസ്റ്റർ.. അത് ഓർത്തില്ല..”

“അതാ പ്രശ്നം.. സനൂഷ കുറച്ചു സ്ട്രിക്ട് ആണെന്ന് അതുലിനു അറിയുന്നതല്ലേ..”

“ഇന്നലത്തെ ടെസ്റ്റ് ഇന്റേണൽ അസസ്മെന്റിന്റെ ഭാഗമാണെന്ന് അറിയാമായിരുന്നില്ലേ?”

സിസ്റ്റർ കസേരയിലേക്ക് ചാരിയിരുന്നു..

അതുൽ ഒന്നും മിണ്ടാതെ നിന്നു..

“ആട്ടെ.. സനൂഷ എന്താ പറഞ്ഞത്?”

“സിസ്റ്ററിനെ കണ്ടിട്ട് വരാൻ പറഞ്ഞു..”

“വേറെ ഒന്നും പറഞ്ഞില്ലേ?”

“ഇന്റേണൽ മാർക്കിന്റെ കാര്യം സിസ്റ്റർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു..”

സിസ്റ്റർ കുറച്ചുനേരം ആലോചിച്ചു..

അതുലിന്റെ നെഞ്ചിടിപ്പ് കൂടി..

“അതുലേ, ഒരാൾക്ക് വേണ്ടി മാത്രം റീ

ടെസ്റ്റ് നടത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.. ബാക്കി കുട്ടികളൊക്കെ ഇന്നലെ എഴുതിയതല്ലേ..”

“എന്നാലും കോളേജിന്റെ ഒരു കാര്യത്തിന് ഇറങ്ങി അസുഖം പിടിച്ചത് കൊണ്ടല്ലേ വരാതിരുന്നത്.. അത് കൊണ്ട് മാത്രം ഒരു അവസരം കൂടി തരാം..”

അതുലിന് ആശ്വാസമായി..

“താങ്ക്യൂ സിസ്റ്റർ..”

“നാളെ സനൂഷ മിസ്സിന്റെ ക്ലാസ് ഉണ്ടോ?”

സിസ്റ്റർ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു….

“ഇല്ല സിസ്റ്റർ.. ഇനി വെള്ളിയാഴ്ച ആണ് മാത്‍സ് പീരിയഡ് ഉള്ളത്..” അതുൽ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു..

“ആ അപ്പോൾ മറ്റന്നാൾ റീ ടെസ്റ്റ് വച്ചാൽ എഴുതാമല്ലോ?”

“എഴുതാം സിസ്റ്റർ..”

“ഓക്കേ.. സനൂഷ മിസ്സിനോട് പോയി ഞാൻ പറഞ്ഞെന്ന് പറഞ്ഞോളൂ.. മറ്റന്നാൾ നിനക്ക് റീടെസ്റ്റ് നടത്താൻ..”

“ശരി സിസ്റ്റർ..”

“പിന്നെ ഒരു കാര്യം..”

പോകാനൊരുങ്ങിയ അതുൽ നിന്നു..

“നന്നായി പഠിച്ചിട്ട് വരണം.. എത്ര മാർക്ക് വാങ്ങി എന്ന് എക്‌സാമിന്റെ പേപ്പർ കിട്ടുമ്പോൽ എന്നെ വന്നു നേരിട്ട് കണ്ടു അറിയിക്കണം..”

“ശരി സിസ്റ്റർ..”

“ഓക്കേ.. യു മേ ഗോ..”

“താങ്ക്യൂ സിസ്റ്റർ..”

അതുൽ ഓഫീസിൽനിന്നിറങ്ങി..

‘സമാധാനം…’

‘വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.. മാർക്ക് സിസ്റ്ററെ നേരിട്ട് അറിയിക്കണം.. അതാണ് ആകെ ഉള്ള സീൻ..’

‘സനൂഷ മിസ് എക്സാം എന്തായാലും ടഫ് ആക്കും.. അതുറപ്പാണ്..’

‘ഇന്നലെ മര്യാദയ്ക്ക് വന്നിരുന്നെങ്കിൽ ഇത്രയും പ്രശ്നമുണ്ടാകുമായിരുന്നില്ല..’

‘ആ പോട്ടെ.. നോക്കാം..’

‘ഇനി ആ പെണ്ണുംപിള്ളയുടെ അടുത്ത് ചെന്നിട്ട് വേണം ഇതൊക്കെ പറയാൻ..’

അവൻ ക്ലാസിലേക്ക് നടന്നു..

സനൂഷ മിസ് ബോർഡിൽ ഏതോ കണക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു..

അതുൽ വാതിലിന്റെ അടുത്തുനിന്നു..

“മേ ഐ കം ഇൻ മിസ്?”

സനൂഷ തിരിഞ്ഞുനോക്കി..

“ആ..

എന്തായി? സിസ്റ്ററിനെ കണ്ടോ?”

ദേഷ്യം അല്പം കുറഞ്ഞിട്ടുണ്ട് എന്ന് അതുലിനു തോന്നി..

“കണ്ടു മിസ്..”

“എന്ത് പറഞ്ഞു?”

“മറ്റന്നാൾ റീടെസ്റ്റ് എഴുതാൻ പറഞ്ഞു..”

“മറ്റന്നാളോ?”

“അതെ മിസ്.. വെള്ളിയാഴ്ച..”

സനൂഷ കുറച്ചുനേരം അവനെ നോക്കി നിന്നു..

“ഒരാൾക്ക് വേണ്ടി ഇനി ഞാൻ വീണ്ടും എക്സാം നടത്തണം.. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ..”

“സിസ്റ്റർ വേറെ എന്തെങ്കിലും പറഞ്ഞോ?”

“ടെസ്റ്റിന്റെ മാർക്ക് സിസ്റ്ററിനെ നേരിട്ട് അറിയിക്കണമെന്നും പറഞ്ഞു..”

“ആ.. അത് നന്നായി..”

സനൂഷ മിസ് ഒരു നിമിഷം ആലോചിച്ചു..

“ശരി.. അപ്പൊ വെള്ളിയാഴ്ചഫസ്റ്റ് പീരിയഡ് തന്നെ ടെസ്റ്റ് നടത്താം….”

“ശരി മിസ്..”

“പിന്നെ ഒരു കാര്യം..”

അതുലിന്റെ നെഞ്ചൊന്ന് പിടഞ്ഞു..

“ഇന്നലത്തെ ടെസ്റ്റിന് മൂന്നാമത്തെ യൂണിറ്റ് മുഴുവനും നാലാമത്തെ യൂണിറ്റിന്റെ ആദ്യത്തെ കുറച്ച് പോർഷനുമായിരുന്നു അല്ലേ?”

“അതെ മിസ്..”

“നിനക്ക് ഇനി രണ്ട് ദിവസം കൂടി സമയം കിട്ടുന്നുണ്ടല്ലോ.. അപ്പൊ നാലാമത്തെ യൂണിറ്റ് കൂടി മുഴുവനായി പഠിച്ചിട്ട് വന്നോളൂ..”

‘പണി പാളി.. ഈ പൂറി മനപ്പൂർവം പണി തരാൻ നോക്കാണ്‌..’ അതുലിനു വീണ്ടും ദേഷ്യം വരാൻ തുടങ്ങി..

“മിസ്.. നാലാമത്തെ യൂണിറ്റ് മുഴുവനുമോ?”

“അതെ.. മൂന്നും നാലും യൂണിറ്റ് മുഴുവനും..”

“പക്ഷേ മിസ്…”

“അതുലേ, ഇന്നലെ നീ ടെസ്റ്റ് എഴുതിയില്ലല്ലോ.. നിനക്ക് മറ്റു കുട്ടികളെക്കാൾ രണ്ടു ദിവസം എക്‌സ്ട്രാ കിട്ടുന്നും ഉണ്ട്…. അത് ശെരി അല്ലല്ലോ.. അപ്പോ നിനക്കു എക്സ്ട്രാ പോർഷനും.. അതാണ് അതിന്റെ ന്യായം..”

Leave a Reply

Your email address will not be published. Required fields are marked *