“അപ്പൊ ഇന്നലെ എഴുതാതിരുന്ന ടെസ്റ്റ് വീണ്ടും എഴുതാൻ പറഞ്ഞോ?” പ്രകാശ് ചോദിച്ചു..
“ആ അച്ഛാ..”
“നന്നായി പഠിച്ചിട്ട് എഴുതണം..”
“ആ..”
മനസ്സിൽ മുഴുവൻ അർദ്ധരാത്രിയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു.. അവൻ അധികമൊന്നും സംസാരിച്ചില്ല..
ഭക്ഷണം കഴിച്ചുകഴിഞ്ഞ് നേരെ മുകളിലേക്ക് പോയി..
ലൈറ്റ് ഓഫ് ചെയ്തു വാതിൽ അടച്ചു കട്ടിലിൽ കിടന്നു..
കുറച്ചുനേരം ഫോൺ നോക്കി…
പക്ഷേ മനസ്സ് ഉറയ്ക്കുന്നില്ല..
അവൻ വീണ്ടും വീണ്ടും ഓരോന്ന് ആലോചിച്ചു..
മനസ്സ് കലുഷിതം ആയിരുന്നു..
‘പിന്മാറാൻ ഇനിയും സമയം ഉണ്ട്..’
‘ഇനി അങ്ങനെ ഒരു ചിന്ത വേണ്ട എന്ന് തീരുമാനം എടുത്തതാണ്’
അവൻ തന്റെ ചിന്തകളെ മാറ്റി.. പോസിറ്റീവ് ആയി ചിന്തിക്കാൻ നോക്കി..
സനൂഷ മിസ്സിന്റെ സൗന്ദര്യത്തെയും.. ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങളെയും പറ്റി ആലോചിക്കാൻ ശ്രമിച്ചു..
അങ്ങനെ സമയം തള്ളി നീക്കി..
സമയം 11.45..
അവനു ഹൃദയമിടിപ്പ് കൂടുന്നതായി തോന്നി..
‘പിന്മാറണോ..’
ഒരു നിമിഷം ആലോചിച്ചു..
‘വേണ്ട.. ഇത്രയും തീരുമാനിച്ചതല്ലേ.. എന്തായാലും നോക്കാം..’
അവൻ കട്ടിലിൽനിന്നിറങ്ങി ലൈറ്റ് ഇട്ടു..
താഴെ നിന്ന് വീട്ടുകാരുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു..
‘ഒന്നും കേൾക്കുന്നില്ല.. എല്ലാവരും ഉറങ്ങി എന്ന് തോനുന്നു..’
അവൻ വാതിൽ കുറ്റി ഇട്ടു..
പിന്നെ മേശയുടെ അടുത്തേക്ക് നടന്നു..
ബാഗിൽനിന്ന് താക്കോലെടുത്ത് ഡ്രോയർ തുറന്നു..
പുസ്തകം അതിനുള്ളിൽത്തന്നെയുണ്ട്..
അവൻ പുസ്തകമെടുത്ത് മേശപ്പുറത്തുവച്ചു..
കസേര വലിച്ചിട്ടിരുന്നു..
ഒരു നിമിഷം പുസ്തകത്തിലേക്ക് നോക്കി..
ഇതുവരെ കണ്ടതും വായിച്ചതുമൊക്കെ സത്യമാണെങ്കിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ താൻ മറ്റൊരു ലോകത്തായിരിക്കും..
‘ഇനി ഇതൊക്കെ വെറും പറ്റിപ്പാണെങ്കിലോ..’
അവന് ചെറിയൊരു ചിരിവന്നു..
‘എന്തായാലും ഇപ്പോ അറിയാമല്ലോ..’
അവൻ പുസ്തകം തുറന്നു..
അധികാരി : അതുൽ
അടുത്ത പേജുകൾ മറിച്ചു..
ഒടുവിൽ പത്ത് പേരുകൾ എഴുതാനുള്ള പേജിലെത്തി..
ശൂന്യമായ പത്ത് വരികൾ..
അവൻ ആദ്യത്തെ വരിയിലേക്ക് നോക്കി..
‘ഇവിടെ പേര് എഴുതി മന്ത്രം ചൊല്ലിയാൽ ആദ്യത്തെ വിളി ആരംഭിക്കും..’
‘അതോടെ പത്ത് വിളികളിൽ അഞ്ച് വിജയങ്ങൾ നേടേണ്ട ബാധ്യതയും ആരംഭിക്കും..’
അവൻ മന്ത്രം എഴുതിയിരിക്കുന്ന പേജ് എടുത്തു.. നാല് വാരി ഉള്ള ഒരു ചെറിയ മന്ത്രം..
അവൻ അത് വായിച്ചു പഠിച്ചു..
ചുമരിലെ ക്ലോക്കിൽ സമയം നോക്കി..
12:01
അവന് ചെറിയൊരു പേടി തോന്നി..
‘ഇനിയും വേണമെങ്കിൽ പിന്മാറാം..’
കുറച്ചുനേരം ആലോചിച്ചു..
പക്ഷേ രാവിലെ നടന്ന സംഭവങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു..
സനൂഷ മിസ്സിന്റെ വാക്കുകൾ..
എല്ലാവരുടെയും മുന്നിൽ വച്ച് നാണംകെട്ടത്..
അതുകേട്ട് ചിരിക്കുന്ന സഹപാഠികൾ..
അവന്റെ മുഖം കനത്തു..
‘ഇല്ല.. എന്തായാലും ഇന്ന് പരീക്ഷിച്ചുനോക്കണം..’
അവൻ പുസ്തകത്തിന്റെ വശത്ത് സൂക്ഷിച്ചിരുന്ന പേനയെടുത്തു..
അടപ്പ് തുറന്നു..
പിന്നെ ആദ്യത്തെ വരിയിൽ പതിയെ എഴുതി..
സനൂഷ
എഴുതിയ പേരിലേക്ക് കുറച്ചുനേരം നോക്കിയിരുന്നു..
പേരിന് മാറ്റമൊന്നും സംഭവിച്ചില്ല..
പുസ്തകം അത്
വെട്ടിയതുമില്ല..
‘അപ്പൊ യോഗ്യതയുടെ കാര്യത്തിൽ പ്രശ്നമില്ല..’
ഇനി ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രമാണ്..
വിളിക്കുന്ന സമയത്തു സനൂഷ ഉറക്കത്തിലായിരിക്കണം..
‘ഉറങ്ങിയിട്ടുണ്ടാവണേ..’
അവൻ മനസ്സിൽ പ്രാർത്ഥിച്ചു..
പേന തിരികെ പുസ്തകത്തിലെ സ്ഥാനത്ത് വച്ചു..
പിന്നെ പുസ്തകം അടച്ചു മേശ വലിപ്പിലേക്ക് തിരികെ വച്ചു….
കസേരയിൽനിന്ന് എഴുന്നേറ്റ് നടന്നു..
അതുൽ ലൈറ്റ് ഓഫ് ആക്കി..
അവൻ കട്ടിലിൽ മലർന്നുകിടന്നു..
‘ഇനി മന്ത്രം ചൊല്ലണം..’
കണ്ണുകളടച്ചു..
സനൂഷ മിസ്സിന്റെ മുഖം മനസ്സിൽ സങ്കൽപ്പിച്ചു..
വട്ടമുഖം.. വിടർന്ന കണ്ണുകൾ.. നീണ്ട മുടി..
ക്ലാസിൽ പഠിപ്പിക്കുമ്പോഴുള്ള ഗൗരവമുള്ള മുഖഭാവം..
ആ മുഖം അവന്റെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു..
അതുലിന്റെ ഹൃദയമിടിപ്പ് വേഗത്തിലായി..
അവൻ ഒരു ദീർഘശ്വാസമെടുത്തു..
