‘പക്ഷേ വിളിച്ചുവരുത്തുന്ന സ്ത്രീയെ വളച്ചെടുത്തു അവരെ പൂശണം… ആ സ്ത്രീ സമ്മതിക്കും എന്ന് ഒരു ഉറപ്പുമില്ല. ബലപ്രയോഗം പാടില്ല. ഒരു ഘട്ടത്തിൽ മിനിമം അഞ്ച് വിജയങ്ങളെങ്കിലും നേടണം.’
‘അങ്ങനെ അഞ്ച് വിജയങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന നഷ്ടം ചെറുതുമല്ല.’
‘വരം മാത്രമല്ല, ലൈംഗികശേഷിയും നഷ്ടപ്പെടും..’
‘എന്തായാലും നല്ല റിസ്കുള്ള പരിപാടിയാണ്..’
ഇന്നലെ രാത്രി വായിച്ചപ്പോൾ ഇത്രയും ഗൗരവമുള്ള കാര്യമായി അവനു തോന്നിയിരുന്നില്ല.
ഇപ്പോൾ ഓരോ നിയമങ്ങളും വ്യക്തമായിത്തുടങ്ങിയപ്പോൾ അതുലിന്റെ ആവേശം പതിയെ കുറഞ്ഞു.
പുസ്തകത്തിലെ പേജിലേക്ക് കുറച്ചുനേരം നോക്കിയിരുന്നു.
ഇത്രയും വലിയൊരു വരം..
അതുപോലെതന്നെ വലിയൊരു അപകടവും..
‘വേണ്ടാത്ത പണിക്ക് പോയി ജീവിത കാലം മുഴുവനും അണ്ടി പൊന്താത്തവൻ ആയി മാറുമോ.. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല..’
ആ ചിന്ത അവനെ വല്ലാതെ അസ്വസ്ഥനാക്കി.
അവൻ ക്ലോക്കിലേക്കു നോക്കി..
2:06 PM
സമയം പോയതറിഞ്ഞില്ല.. അവൻ പേന എടുത്തു പുസ്തകത്തിൽ വച്ചു, പുസ്തകം എടുത്തു മേശ വലിപ്പിൽ ഇട്ട് പൂട്ടി..
താഴേക്കിറങ്ങി ഭക്ഷണം എടുത്ത് കഴിച്ചു..
മരുന്ന് കഴിച്ചതിനു ശേഷം വീണ്ടും റൂമിൽ വന്നു കിടന്നു..
വീണ്ടും വീണ്ടും ഓരോന്നാലോചിച്ചു ഉറങ്ങി പോയി..
വൈകുന്നേരം എഴുന്നേറ്റപ്പോഴേക്കും അതുലിന്റെ പനിയും തലവേദനയും ഏതാണ്ട് മാറിയിരുന്നു.
ഫോൺ എടുത്തുനോക്കിയപ്പോൾ മിഥുന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്..
‘എടാ, ഇന്നത്തെ മാത്‍സ് ടെസ്റ്റ് കഴിഞ്ഞു..’
‘എങ്ങനുണ്ടായിരുന്നു?’ അതുൽ റിപ്ലൈ അയച്ചു..
‘അത്യാവശ്യം പാടായിരുന്നു.. നീ രക്ഷപ്പെട്ടു മോനെ 😂’
ഉടനെ മറുപടി വന്നു..
‘നന്നായി..’
‘പക്ഷെ മിസ് നിന്നെ അന്വേഷിച്ചു..’
‘എന്ത് പറഞ്ഞു?’
‘നീ മാത്രം എന്താ വരാഞ്ഞേ എന്ന് ചോദിച്ചു.. പനി ആണെന്ന് ഞാൻ പറഞ്ഞു..’
‘എന്നിട്ട്?’
‘ഒന്നും പറഞ്ഞില്ല.. പക്ഷെ മുഖം കണ്ടിട്ട് നാളെ നിന്നെ വെറുതെ വിടുമെന്ന് തോന്നുന്നില്ല 😂’
‘പോ മൈരേ പേടിപ്പിക്കാതെ..😡’
അതുൽ ഫോൺ മാറ്റിവച്ചു..
‘നാളെ എന്താവുമോ എന്തോ..’
അവൻ കട്ടിലിൽ മലർന്നുകിടന്നു..
മനസ്സിൽ അപ്പോഴും പുസ്തകത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
മനസ്സിലാക്കിയ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ, വരം ഉപയോഗിക്കാനുള്ള ആഗ്രഹത്തേക്കാൾ
അതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഭയമാണ് അവന് തോന്നിയത്..
‘അഞ്ച് വിജയങ്ങൾ.. അതും പത്ത് വിളികൾക്കുള്ളിൽ..’
തനിക്കറിയാവുന്ന ഏതെങ്കിലും അഞ്ച് സ്ത്രീകളെ അതിന് സമ്മതിപ്പിക്കാൻ കഴിയുമോ?
സാധാരണ ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോൾ പോലും ധൈര്യം ഇല്ലാത്ത ആളാണ്..
‘വേണ്ട.. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്..’
‘തൽക്കാലം ചാടിക്കേറി ഒന്നും ചെയ്യേണ്ട..’ അവൻ തീരുമാനിച്ചു.
അങ്ങനെ തീരുമാനിച്ചപ്പോൾ അവന് ചെറിയൊരു ആശ്വാസം തോന്നി.
പിറ്റേന്ന് രാവിലെ അതുലിന് കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
പതിവുപോലെ റെഡിയായി ഏഴേ ഇരുപതിനുള്ള ബസിൽ കയറി.
ബസിൽ വച്ച് അപർണയെ വീണ്ടും കണ്ടു.
അവനെ കണ്ടപ്പോൾ അപർണ ഒന്ന് ചിരിച്ചു.
“ഹായ്..”
“ഹായ് ചേച്ചീ..”
“എന്താ നല്ല ക്ഷീണം പോലെ? ഇന്നലെ കണ്ടില്ലല്ലോ?”
“പനിയായിരുന്നു..”
“ആണോ.. മാറിയോ?”
“ആ.. ഇപ്പോ കുഴപ്പമില്ല..”
“ഓക്കേ..”
അപർണ ചിരിച്ചുകൊണ്ട് മുന്നിലേക്ക് നീങ്ങിനിന്നു.
അതുലിന് ചെറിയൊരു സന്തോഷം തോന്നി..
കോളേജിലെത്തിയപ്പോൾ മിഥുനും ജെറിനും ക്ലാസിലുണ്ടായിരുന്നു.
“ആഹാ.. രോഗി എത്തിയല്ലോ..” മിഥുൻ
അവനെ കണ്ടതും പറഞ്ഞു.
“ആ..”
“പനി ഒക്കെ മാറിയോ?”
“മാറി..”
“നന്നായി.. ഇന്നലെ സനൂഷ മിസ്സിന്റെ ടെസ്റ്റ് എഴുതാതെ രക്ഷപ്പെട്ടതല്ലേ.. ഇന്നെന്തായാലും നിനക്കുള്ളത് കിട്ടും..”
“പോടാ.. നീ രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാതെ..”
മിഥുൻ ചിരിച്ചു.
അതുൽ ബാഗ് മേശപ്പുറത്തുവച്ച് ഇരുന്നു.
അവന്റെ മനസ്സിൽ ചെറിയൊരു പേടിയുണ്ടായിരുന്നു.
സനൂഷ മിസ്സിന്റെ ക്ലാസായിരുന്നു അടുത്തത്.
