നിശാവരതന്ത്രം – 3 6അടിപൊളി  

കോളേജിൽ പോകണ്ടല്ലോ എന്നോർത്തപ്പോൾ അവനൊരു ആശ്വാസം തോന്നി..

തലവേദന ഒന്ന് കുറയുവാണെങ്കി ആ ബുക്ക് വിശദമായി ഒന്ന് വായിച്ചു മനസിലാക്കണം..

എന്നാലും ഇന്നലെ നടന്നതൊന്നും ഇപ്പോഴും അങ്ങ് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല..

പതിയെ കാപ്പി മുഴുവനും കുടിച്ചു എണീറ്റ് റൂമിൽ പോയി വീണ്ടും കിടന്നു..

ഫോൺ എടുത്തു മിഥുന് വാട്സാപ്പിൽ ഇന്ന് വരുന്നില്ല എന്നൊരു മെസ്സേജ് അയച്ചിട്ട് കണ്ണടച്ചു

ഒന്ന് ഉറങ്ങാൻ ശ്രമിച്ചു..

ചുക്ക് കാപ്പി തല വേദനക്കും, മൂക്കടപ്പിനും ചെറിയ ഒരു ശമനം നൽകിയിരുന്നു..

അവൻ പതിയെ മയങ്ങി..

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല.

അരുന്ധതി തോളിൽ തട്ടിവിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്.

“അതുലേ, എണീക്ക്.. കുറച്ച് കഞ്ഞി കുടിച്ചിട്ട് മരുന്ന് കഴിക്കാം…”

അവൻ കണ്ണുതിരുമ്മി ഫോണിൽ സമയം നോക്കി.

7:42 AM.

“അച്ഛൻ മരുന്ന് വാങ്ങിയോ?”

“ആ, അമ്മായി പറഞ്ഞ മരുന്ന് വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. നീ ആദ്യം എണീക്ക്.”

അതുൽ പതിയെ എഴുന്നേറ്റിരുന്നു.

തലവേദനയ്ക്ക് അല്പം കുറവുണ്ടായിരുന്നു. പക്ഷേ മൂക്കടപ്പ് അതേപടിതന്നെ.

അരുന്ധതി കൊണ്ടുവന്ന കഞ്ഞി അവൻ പതിയെ കുടിച്ചു. കഴിക്കാൻ വലിയ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മുഴുവനും തീർത്തു…

മരുന്നും കഴിച്ചു കഴിഞ്ഞപ്പോൾ അരുന്ധതി അവന്റെ നെറ്റിയിൽ ഒന്നുകൂടി കൈവച്ചുനോക്കി.

“ചൂട് കുറവുണ്ട്. നീ കിടന്നോ. ഇന്ന് വേറെ പണിയൊന്നും ചെയ്യാൻ നിൽക്കണ്ട.”

“ആ..”

“ഉച്ചയ്ക്ക് കഴിക്കാൻ കഞ്ഞിയും കറിയും താഴെ മേശപ്പുറത്തു എടുത്തുവച്ചിട്ടുണ്ട്..”

“ഉം” അവൻ മൂളി..

“മൂളിയാൽ പോരാ, എടുത്തു കഴിക്കണം.. ഇന്നാണെങ്കി നിഖിലയും ഇല്ല.. അവൾക്കും ഓഫീസിൽ പോണം..”

അതുൽ തലയാട്ടി.

അരുന്ധതി പാത്രവുമെടുത്ത് താഴേക്കുപോയി.

അവൻ വീണ്ടും കിടന്നു.

കുറച്ചുകഴിഞ്ഞപ്പോൾ താഴെനിന്ന് അമലിന്റെ ശബ്ദം.

“അതുലേ, എങ്ങനെയുണ്ട്?”

“കുഴപ്പമില്ല..”

“കോളേജിൽ പോകാതിരിക്കാൻ പുതിയ അടവുകളാണല്ലേ?”

“ഒന്ന് പോയേടാ..” അതുൽ വിളിച്ചു പറഞ്ഞു..

അമൽ ചിരിച്ചു.

“ശരി ശരി.. മരുന്നൊക്കെ കഴിച്ചോണം. ഞാൻ പോവാ.”

“ആ..”

പിന്നാലെ നിഖില മുകളിലേക്ക് വന്നു.

“എടാ, ഞാൻ ഇന്ന് ഓഫീസിൽ പോവാണ് ട്ടോ..”

“ആ ചേച്ചീ..”

“മേശപ്പുറത്തു ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്. അമ്മ പറഞ്ഞില്ലേ?”

“പറഞ്ഞു.”

“അപ്പോ ഓക്കേ.. ഉറങ്ങിക്കോ.”

നിഖില താഴേക്കിറങ്ങി.

അതുൽ പുതപ്പ് വലിച്ചിട്ട് കണ്ണടച്ചു.

താഴെ അച്ഛന്റെയും അമ്മയുടെയും സംസാരവും, ഓഫീസിൽ പോകാനുള്ള തിരക്കുമൊക്കെ കേൾക്കുന്നുണ്ട്.

കുറച്ചു നേരത്തിനുശേഷം ഓരോരുത്തരായി യാത്ര പറഞ്ഞ് ഇറങ്ങി.

സാധാരണ ഈ സമയത്ത് അവൻ കോളേജിലേക്കുള്ള ബസിൽ തിക്കിലും തിരക്കിലും ആവേണ്ടതാണ്..

ഇന്നെന്തായാലും രക്ഷപ്പെട്ടു..

പക്ഷേ നാളത്തെ കാര്യമോർത്തപ്പോൾ ചെറിയൊരു പേടി ഇല്ലാതില്ല…

ആ സനൂഷ മിസ് എന്ത് പറയുമോ ആവോ..

അതിനെക്കുറിച്ച് ഇനിയിപ്പോ ആലോചിച്ചിട്ട് കാര്യമില്ല.

നാളെ നോക്കാം..

ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നു.

മിഥുൻ റിപ്ലൈ അയച്ചിട്ടുണ്ട്.

‘ഇന്നലെ പൊടി തിന്നതിന്റെ ആവും 😂. എന്തായാലും മാത്‍സ് ടെസ്റ്റിൽ നിന്ന് രക്ഷപ്പെട്ടില്ലേ.. ഭാഗ്യവാൻ..’

“ഉവ്വ, നാളെ അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്ന് തോന്നുന്നു..”

അതുൽ റിപ്ലൈ അയച്ചിട്ട് ഫോൺ മാറ്റിവച്ചു.

മരുന്നിന്റെ ക്ഷീണവും ഉറക്കക്കുറവും കാരണം അധികം വൈകാതെ അവൻ വീണ്ടും ഉറങ്ങിപ്പോയി.

പിന്നീട് കണ്ണുതുറന്നപ്പോൾ മുറിയിൽ നല്ല വെളിച്ചമുണ്ടായിരുന്നു.

ഫോൺ എടുത്തുനോക്കി.

11:26 AM.

തലവേദനയ്ക്ക് നല്ല കുറവുണ്ട്. മൂക്കടപ്പും മാറിയിട്ടുണ്ട്.

അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.

വീട്ടിൽ ആരുമില്ല.

കുറച്ചുനേരം അങ്ങനെ ഇരുന്നു.

പിന്നെ അവന്റെ നോട്ടം മേശയുടെ ഡ്രോയറിലേക്ക് നീണ്ടു.

പുസ്തകത്തിൽ വായിച്ച കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു.

അവൻ കട്ടിലിൽനിന്നിറങ്ങി.

അതുൽ മേശയുടെ അടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *