പാപശൽഭം – 19 9അടിപൊളി  

ഒറ്റ ബെല്ലിൽ തന്നെ ഷാഹിദ് കോൾ എടുത്തു!

സ്ക്രീനിൽ അവന്റെ മുഖം തെളിഞ്ഞപ്പോൾ അവൻ ആർ.കെ ഗ്രൂപ്പിന്റെ ഓഫീസിലെ തന്റെ ഗ്ലാസ്സ് ക്യാബിനിലിരിക്കുകയായിരുന്നു. മുന്നിലെ മേശപ്പുറത്ത് രണ്ട് ലാപ്ടോപ്പുകളും ഒട്ടനവധി ഫയലുകളും തുറന്നുവെച്ചിട്ടുണ്ട്.

“ഹലോ എന്റെ പൊന്നൂ!” ഷാഹിദിന്റെ മുഖത്ത് വലിയൊരു അധികാരഭാവവും സന്തോഷവുമുണ്ടായിരുന്നു. “എടീ… നീ അറിഞ്ഞോ കാര്യം? നമ്മുടെ രോഹിത് ഏട്ടൻ ഇന്ന് അഞ്ചു ദിവസത്തേക്ക് സ്വിറ്റ്സർലൻഡിലേക്കും ലണ്ടനിലേക്കും പോയി! പോകുന്നതിന് മുൻപ് അമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ലോജിസ്റ്റിക്സ് ഡിവിഷന്റെയും താൽക്കാലിക ചുമതല ഏട്ടൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്! ദാ നോക്ക്, ഏട്ടന്റെ ഡിജിറ്റൽ സൈൻ-ഓഫ് ടോക്കൺ ഇപ്പോൾ എന്റെ കയ്യിലാണ്!”

ജസ്‌നയുടെ ഉള്ളിൽ ഒരു ചിരി പൊട്ടിയെങ്കിലും, അവൾ കണ്ണുകൾ വിടർത്തി വലിയ ആശ്ചര്യവും അഭിമാനവും അഭിനയിച്ചു!

“സത്യമായിട്ടും ഇക്കാ?! പടച്ചോനെ… എന്റെ ഇക്ക ഇപ്പോൾ അവിടുത്തെ വലിയ ബോസ് ആയല്ലോ!” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു. “എനിക്ക് എന്ത്

സന്തോഷമായെന്നോ ഇത് കേട്ടിട്ട്! അപ്പൊ ഇനി അടുത്ത അഞ്ചു ദിവസം എന്റെ കുട്ടിക്ക് ശ്വാസം വിടാൻ പോലും നേരമുണ്ടാവില്ലല്ലോ അല്ലേ?”

“അതേന്നെ പൊന്നൂ… രാവിലെ ഏഴുമണിക്ക് കയറിയതാ ഞാൻ. രോഹിത് ഏട്ടൻ യൂറോപ്പിൽ നിന്ന് തിരിച്ചുവരുമ്പോൾ ഒരു കുറ്റവും പറയിപ്പിക്കരുത് എന്ന് എനിക്ക് വാശിയുണ്ട്,” ഷാഹിദ് അഭിമാനത്തോടെ പറഞ്ഞു. “അതുകൊണ്ട് നീ ബാംഗ്ലൂരിൽ ഉള്ള ഈ അഞ്ചു ദിവസവും എനിക്ക് എപ്പോഴും നിന്നെ വിളിക്കാൻ പറ്റിയെന്ന് വരില്ല ട്ടോ. നീ ആ അവിടെ ശ്രദ്ധിച്ചു നിന്നോണം.”

“അതൊന്നും സാരമില്ല ഇക്കാ… ഇക്ക അവിടെ രോഹിത് ഏട്ടൻ ഏൽപ്പിച്ച ജോലിയൊക്കെ നന്നായിട്ട് ചെയ്തോ ട്ടോ, ഞാനും ഇവിടെ രോഹിതേട്ടൻ പറയുന്ന പോലെ എല്ലാം ചെയ്തു മൊത്തം പ്രോസസ് എല്ലാം കംപ്ലീറ്റ് ആകട്ടെ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ എനിക്ക് മെസ്സേജ് അയച്ചാൽ മതി, ഞാനും മെഡിക്കലിന്റെ ഗ്യാപ്പിൽ പറ്റുമ്പോൾ മെസ്സേജ് ഇടാം,” ജസ്‌ന വളരെ അനുസരണയുള്ള ഭാര്യയായി പറഞ്ഞു. എന്നിട്ട് ശബ്ദം ഒന്ന് താഴ്ത്തി ചെറിയൊരു ഭയം നടിച്ചു: “എന്നാലും ഇക്കാ… നാളെ രാവിലെ എട്ടുമണിക്കാണ് ഫ്ലൈറ്റ്. എനിക്ക് ഇപ്പോഴും ഉള്ളിൽ നല്ല പേടിയുണ്ട്… ഒറ്റയ്ക്ക് വിമാനത്തിൽ കയറുമ്പോൾ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലല്ലോ…”

തന്റെ ഭാര്യയുടെ ആ നിസ്സഹായത ഷാഹിദിന്റെ പുരുഷത്വത്തെ വല്ലാതെ സുഖിപ്പിച്ചു. അവൻ ഉടൻതന്നെ വലിയൊരു അറിവുള്ളവനെപ്പോലെ ബോർഡിംഗ് പാസ്സ് എടുക്കുന്നതും, സീറ്റ് ബെൽറ്റ് ഇടുന്നതുമെല്ലാം അവൾക്ക് വിവരിച്ചുകൊടുത്തു.

സംസാരത്തിനിടയിൽ അവളുടെ തലയിലൂടെ മൂടിയിട്ടിരിക്കുന്ന ഷാളിലേക്ക് നോക്കി ഷാഹിദ് ശബ്ദം താഴ്ത്തി പറഞ്ഞു: “അല്ല പൊന്നൂ… നാളെ നീ ഫ്ലൈറ്റിൽ കയറുമ്പോഴും ബാംഗ്ലൂരിൽ എത്തുമ്പോഴുമൊന്നും ഈ വലിയ

കറുത്ത പർദ്ദയും ഹിജാബും ഇട്ട് ബുദ്ധിമുട്ടണ്ട കേട്ടോ! കരിപ്പൂർ എയർപോർട്ടിന്റെ അകത്തു കയറിയാൽ പർദ്ദ ഊരി ബാഗിൽ വെച്ചോ. നല്ല മോഡേൺ ചുരിദാറോ കുർത്തിയോ ഇട്ട് സ്റ്റൈലായിട്ട് ഇറങ്ങിയാൽ മതി ബാംഗ്ലൂരിൽ!”

അതുകേട്ടതും ജസ്‌ന തന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ, കണ്ണ് ചെറുതാക്കി അവനെ നോക്കി വിരൽ ചൂണ്ടി:

“ആഹാ! ഇവിടെ എന്റെ ഉമ്മ വൈകുന്നേരം മുതൽ എന്റെ അടുത്തിരുന്ന് ഉപദേശിക്കുകയാണ്—ബാംഗ്ലൂരിൽ ചെന്നാൽ ഒരു കാരണവശാലും പർദ്ദയും ഹിജാബും ഊരരുതെന്ന്! അപ്പോഴതാ കാനഡയിലിരിക്കുന്ന എന്റെ ചെക്കൻ പറയുന്നു എയർപോർട്ടിൽ കയറിയാൽ ഉടനെ പർദ്ദ ഊരിവെക്കാൻ!” ജസ്‌നയുടെ ശബ്ദത്തിൽ പ്രണയവും കുസൃതിയും കലർന്നൊരു ശാസനയുണ്ടായിരുന്നു. “സത്യം പറ ഇക്കാ… ഡേവിഡ് സാറിന്റെ മീറ്റിംഗ് ജയിച്ചതിൽ പിന്നെ എന്റെ ഇക്കയ്ക്ക് കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ട്ടോ! പഴയ ആ കുമരകത്തെ കള്ളച്ചെക്കൻ തന്നെയാണോ ഇപ്പോഴും ഉള്ളിലിരിക്കുന്നത്?!”

2 Comments

Add a Comment
  1. ജസ്‌നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്‌നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്‌നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…

  2. പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്‌ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.

    അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്‌നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്‌നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.

Leave a Reply

Your email address will not be published. Required fields are marked *