പാപശൽഭം – 19 9അടിപൊളി  

രോഹിത് അവന്റെ കണ്ണുകളിലേക്ക് നോക്കി തറപ്പിച്ചു പറഞ്ഞു.

“യു.എസിൽ നിന്നുള്ള നൂറുകണക്കിന് കാർഗോ ട്രക്കുകളുടെ ക്ലിയറൻസും ബില്ലിംഗും ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് നീ തന്നെ വെരിഫൈ ചെയ്ത് ഒപ്പിടണം. ഒരു ചെറിയ പിഴവുപോലും വരാൻ പാടില്ല. എന്റെ പേര് നീ ചീത്തയാക്കില്ലെന്ന് എനിക്കറിയാം!”

ആ നിമിഷം ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് പൊട്ടുന്നതുപോലെ തോന്നി!

ഒരു മാസം മുൻപ് വെയർഹൗസിൽ കിടന്നിരുന്ന തന്നെയാണ് ഈ മനുഷ്യൻ ഇന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലെ മുഴുവൻ ചരക്കുനീക്കത്തിന്റെയും താൽക്കാലിക തലവനാക്കി മാറ്റിയിരിക്കുന്നത്! രോഹിത്ഏട്ടനെ ഒന്നു കെട്ടി പിടിച്ചു ഉമ്മ വെക്കാൻ പോലും അവന് തോന്നി പോയി.

“ഇല്ല രോഹിത് ഏട്ടാ! എന്റെ ജീവൻ പോയാലും ഏട്ടൻ എന്നിലർപ്പിച്ച ഈ വിശ്വാസം ഞാൻ കാക്കും!” ഷാഹിദ് ആ ഡിജിറ്റൽ ടോക്കൺ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കുന്നതുപോലെ പറഞ്ഞു. “ഏട്ടൻ സമാധാനമായിട്ട് പോയി അടിച്ചു പൊളിച്ചു വാ. ഈ അഞ്ചു ദിവസവും ഞാൻ രാവിലെ ഏഴുമണി മുതൽ രാത്രി പത്തുമണി വരെ ഓഫീസിൽ തന്നെ ഇരുന്ന് ഓരോ ഫയലും സ്വന്തം കണ്ണുകൊണ്ട് നോക്കി ക്ലിയർ ചെയ്തോളാം!”

“അതുമതി എനിക്ക്. ടേക്ക് കെയർ ഡാ,” രോഹിത് പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടിയിട്ട് തന്റെ ഓവർകോട്ട് എടുത്തിട്ട് ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങി.

ലിഫ്റ്റിൽ കയറി താഴത്തെ വി.ഐ.പി പാർക്കിംഗിലേക്ക് ഇറങ്ങുമ്പോൾ രോഹിത് കുമാറിന്റെ ചുണ്ടുകളിൽ വിജയത്തിന്റെ ഒരു കള്ളച്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

ഒരൊറ്റ കല്ലുകൊണ്ട് രണ്ട് പക്ഷികളെയാണ് അയാൾ വീഴ്ത്തിയത്! ഒന്ന്, താൻ സ്വിറ്റ്സർലൻഡിലും ലണ്ടനിലുമാണെന്ന് ഷാഹിദ് പൂർണ്ണമായി വിശ്വസിച്ചു. രണ്ട്, താൻ കൊടുത്ത ആ പുതിയ അധികാരത്തിന്റെ

ലഹരിയിലും ഭാരത്തിലും അടുത്ത അഞ്ചു ദിവസത്തേക്ക് ഷാഹിദ് ദിവസവും പതിനാല് മണിക്കൂർ ഈ ഓഫീസിലെ ഫയലുകൾക്ക് നടുവിൽ ചങ്ങലയ്ക്കിട്ടതുപോലെ കിടക്കും!

തന്റെ ഭാര്യ ബാംഗ്ലൂരിലെ ഹോട്ടൽ മുറിയിൽ എന്ത് ചെയ്യുകയാണെന്ന് തിരക്കി പത്ത് മിനിറ്റ് കൂടുമ്പോൾ ഫോൺ വിളിക്കാൻ പോലും അവന് സമയം കിട്ടാൻ പോകുന്നില്ല!

പാർക്കിംഗിൽ കാത്തുകിടന്നിരുന്ന കറുത്ത ബെന്റ്ലി കാറിലേക്ക് കയറുമ്പോൾ, രോഹിത് തന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു—ലണ്ടനിലേക്കല്ല, മറിച്ച് ദുബായ് വഴി ബാംഗ്ലൂർ കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള ഫസ്റ്റ്-ക്ലാസ്സ് ബോർഡിംഗ് പാസ്സ് അയാളുടെ സ്ക്രീനിൽ തിളങ്ങുന്നുണ്ടായിരുന്നു!

അതേസമയം, മഞ്ചേരിയിലെ ഉമ്മർ ഹാജിയുടെ വീട്ടിൽ ഞായറാഴ്ച പകൽ മുഴുവൻ മറ്റൊരു തരത്തിലുള്ള ഒരുക്കങ്ങളുടെ തിരക്കായിരുന്നു.

നാളെ രാവിലെ എട്ടുമണിക്കാണ് കരിപ്പൂരിൽ നിന്നുള്ള ഫ്ലൈറ്റ്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാകുമ്പോഴേക്കും താൻ ബാംഗ്ലൂരിലെ ആ ആകാശക്കൊട്ടാരത്തിൽ രോഹിത് ഏട്ടന്റെ കൈകളിലായിരിക്കും!

ആ ചിന്ത ജസ്‌നയുടെ സിരകളിൽ പടർത്തിയ ലഹരി ചെറുതായിരുന്നില്ല. കല്യാണത്തിന് തലേദിവസം ബ്യൂട്ടി പാർലറിൽ നിന്നുള്ള പെൺകുട്ടികൾ വന്ന് തന്നെ ഒരുക്കിയപ്പോൾ പോലും അവൾക്ക് ഇത്രയും വലിയൊരു ആവേശം തോന്നിയിരുന്നില്ല. അന്ന് മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയുള്ള ഒരുക്കമായിരുന്നെങ്കിൽ, ഇന്ന് തന്റെ ആത്മാവിന്റെ ഉടമയ്ക്ക് മുന്നിൽ സമർപ്പിക്കാൻ വേണ്ടി അവൾ സ്വയം നടത്തുന്ന തപസ്സായിരുന്നു അത്!

രാവിലെ പത്തുമണിക്ക് ഉമ്മ അടുക്കളയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന സമയത്ത്, ജസ്‌ന മുകളിലത്തെ തന്റെ കിടപ്പുമുറിയുടെ വാതിലടച്ച് മണിക്കൂറുകളോളം സ്വന്തം ശരീരത്തെ മിനുക്കിയെടുത്തു.

ആദ്യം ചൂടുവെള്ളത്തിൽ ആവി പിടിച്ച്, മുഖത്തും കഴുത്തിലും മാറിടങ്ങളിലും വയറ്റിലുമെല്ലാം രക്തചന്ദനവും കുങ്കുമപ്പൂവും പാൽപ്പാടയും ചേർത്തരച്ച ലേപനം പുരട്ടി ഉണക്കി. തുടർന്ന് കുളിമുറിയിൽ കയറി, കൈകാലുകളിലെയും

തുടകളിലെയും സ്വകാര്യഭാഗങ്ങളിലെയും ഒരു തരി രോമം പോലും അവശേഷിക്കാത്ത വിധം വാക്സ് ചെയ്തും ഷേവ് ചെയ്തും വെണ്ണക്കല്ലുപോലെ മിനുസപ്പെടുത്തി.

2 Comments

Add a Comment
  1. ജസ്‌നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്‌നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്‌നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…

  2. പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്‌ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.

    അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്‌നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്‌നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.

Leave a Reply

Your email address will not be published. Required fields are marked *