മലർവാടി – 2
[ Mizmu-The copier ]
[ Previous Part ] [ www.kambi.pw ]
വർക്ഷോപ്പിൽ എത്തി അജിയുമായി കത്തി വെച്ച് ഇരുന്നു
അവൻ പണിയിലും പിന്നെ ആളുകളും ഉണ്ടായത് കൊണ്ട് വേറെ കാര്യങ്ങളൊന്നും പറഞ്ഞില്ല…
ഉച്ചക്ക് ഞാൻ വീട്ടിലേക്ക് പതുക്കെ മുൻ വശം വഴി വീട്ടിലേക്ക് കയറുമ്പോ മുന്നിൽ ഒന്ന് തപ്പി…ഇല്ല പരിചയമില്ലാത്ത ചെരിപ്പൊന്നുമില്ല
ധൈര്യമായി അകത്തു കയറി
അമ്മയോട് ചോറും ചോദിച്ചു അടുക്കളയിലേക്ക് ചെന്നു
അമ്മയും അച്ചുവും കാര്യമായ എന്തോ ചർച്ചയിലാണ്
എന്നെ കണ്ടതും
അച്ചു :നീ എന്തിനാ ലച്ചൂനെ കണ്ടപ്പോ ഓടിയത് ?
അഭി : ഒന്നുല്ല
അച്ചു : നീ അവിടെ ഇരിക്കുന്നതും നീ ഓടുന്നതും അവൾ കണ്ടു …
അവൾ വന്നത് ഇഷ്ട്ടാവാത്തത് കൊണ്ടാണോ എന്ന് ചോദിച്ചു പാവം
അഭി :പേടിച്ചിട്ടാണെന്ന് …പറഞ്ഞൂടെന്നോ…
അച്ചു :നീ എന്തിനാ പേടിക്കുന്നെ …അവൾ നിന്നെ കടിക്കോ ?
അഭി : അത് അതുക്കും മേലെയാണ് …
അമ്മെ… ചോറ്
അച്ചു :നിനക്കിന്ന് ചോറില്ല … മോൻ ഇന്ന് പട്ടിണി കിടന്നോ ..ചെല്ല്
ഞാൻ ദയനീയമായി അമ്മയെ നോക്കി
‘അമ്മ അച്ചുവിനെ നോക്കി വിഷമത്തോടെ നിൽക്കുന്നു
അല്ലെങ്കിലും അവളാണ് ഇവിടത്തെ രാജാവ് …അവൾ പറഞ്ഞത് നമ്മൾ അനുസരിച്ചോണം
അത് അമ്മയായാലും അച്ഛനായാലും
ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് നടന്നു …
റൂമിലെത്തി വാതിൽ കുറ്റിയിട്ട് കിടന്നു ..കുറച്ചു കഴിഞ്ഞപ്പോഴേക്കും വയറ് തള്ളക്കു വിളി തുടങ്ങി ..വെള്ളം കുടിച്ച് ആശ്വസിപ്പിച്ച് ഞാൻ കിടന്നു
രാത്രിയായിട്ടും ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല
ഏകദേശം എട്ടുമണിയായപ്പോൾ അച്ചു വന്ന് വാതിലിൽ മുട്ടി …ഭക്ഷണം കഴിക്കാൻ
താഴേക്ക് വരാൻ പറഞ്ഞു പോയി …
ഞാൻ റൂം
തുറന്നില്ല …താഴേക്ക് പോയതുമില്ല
കുറച്ചു കഴിഞ്ഞ് അച്ചു വീണ്ടും വന്നു വിളിച്ചു …ഞാൻ മിണ്ടിയില്ല ..വാതിലും തുറന്നില്ല
അവൾ പല കുറി വന്ന് വിളിച്ചു …നമ്മളുണ്ടോ പോവുന്നു
വാശി… അല്ലാതെന്താ … വിശന്നിട്ടാണെങ്കിൽ കൊടല് കരിഞ്ഞ് മണക്കാനും തുടങ്ങി
പക്ഷെ ഈഗോ പോകാൻ സമ്മതിച്ചില്ല
പിന്നെ എങ്ങിനെയൊക്കെയോ തിരിഞ്ഞു മറിഞ്ഞ് കിടന്ന് നേരം വെളുപ്പിച്ചു
പിറ്റേന്ന് ഞായറാഴ്ച …
വിശന്നിട്ടാവും നേരത്തെ എണീറ്റു…ഫോൺ എടുത്തു നോക്കി ചാർജ് കുറവാ …എടുത്തിട്ട് കാര്യമില്ല
അവിടെന്ന് തന്നെ അജിയെ വിളിച്ചു തെണ്ടി എടുക്കുന്നില്ല
അവനെ പറഞ്ഞിട്ടും കാര്യമില്ല …അവന് ആകെ ലീവ് ഒരു ഞായറാഴ്ചയാണ് ..അത് അവൻ ഉറങ്ങി മുതലാക്കും
കുളിച്ച് മാറ്റി നേരെ താഴേക്ക് നടന്നു …താഴെ അച്ചുവും അമ്മയും ഉണ്ട്
ഞാൻ രണ്ട് പേരെയും മൈൻഡ് ആക്കാതെ നേരെ പുറത്തെക്ക് നടന്നു
അച്ചു : അഭി … അഭി
ഞാൻ മൈൻഡ് ആക്കിയില്ല
‘അമ്മ : മോനെ ചായ വേണ്ടേ
അഭി :ഞാൻ പുറത്തൂന്ന് കഴിച്ചോളാം
തിരിഞ്ഞ് നോക്കാതെ തന്നെ മറുപടിപറഞ്ഞു
എന്റെ ബൈക്കും എടുത്ത് പുറത്തേക്ക് പോയി
അപ്പുവേട്ടന്റെ ചായക്കടയുടെ മുന്നിലെത്തി വണ്ടി നിർത്തി …നേരെ കടയിലേക്ക് കയറി
അഭി : അപ്പുവേട്ടാ… എന്താ കഴിക്കാനുള്ളെ … കനത്തില് പോന്നോട്ടെ
അപ്പുവേട്ടൻ : മോനെ അഭി എന്താ ഇത്ര നേരത്തെ … പതിവില്ലാത്തതാണല്ലോ
അഭി : വീട്ടില് …ചായക്ക്…കഴിക്കാൻ വല്യ സുഖമില്ലത്ത കടിയ … അപ്പൊ നേരെ ഇങ്ങോട്ട് പോന്നു
അപ്പുവേട്ടൻ : എന്നാ …നല്ല പുട്ടും ബീഫും എടുക്കട്ടേ
അഭി : എടുക്കെട്ടെന്നോ …
വേഗമിങ്ങെടുക്ക് അപ്പുവേട്ടാ
അപ്പുവേട്ടൻ : ഇപ്പൊ തരാം … സുശീലേ ..പുട്ടും ബീഫും എടുത്തോ …
അഭി അച്ഛൻ ഇവിടെ ഇല്ലേ ?
അഭി : ഇല്ല … ഒമാനിലാണ് … അവിടെ എന്തോ പുതിയ പരിപാടി നോക്കുന്നുണ്ട്
അപ്പുവേട്ടൻ : നീ എന്നാ അച്ഛന്റെ ബിസിനെസ്സ് ഒക്കെ നോക്കുന്നത്
അഭി : അച്ഛനെപ്പോലെ വീട്ടിലേക്ക് വരാതെ ബിസിനെസ്സ് നോക്കാൻ എന്നെ കിട്ടൂല
കുടുംബവും ബിസിനസ്സും ഒരുപോലെ കൊണ്ടുപോവാൻ പറ്റുമ്പോ നോക്കാം
അപ്പുവേട്ടൻ : ആ ..അത് മോൻ പറഞ്ഞത് ശെരിയാ …
അപ്പോഴേക്കും ആവി പറക്കുന്ന പുട്ടും ബീഫും എത്തി …
