“മ്മ്… ഇക്ക ഇത്രയൊക്കെ നിർബന്ധിക്കുന്ന സ്ഥിതിക്ക്… ഇക്കയ്ക്ക് വേണ്ടി മാത്രം ഞാൻ പോകാം,” അവൾ വലിയൊരു ത്യാഗം ചെയ്യുന്ന ഭാവത്തിൽ നെടുവീർപ്പിട്ടുകൊണ്ട് സമ്മതിച്ചു. “പക്ഷേ താഴെ ഉപ്പയോടും ഉമ്മയോടും ഇത് പറയുമ്പോൾ അവർ സമ്മതിക്കുമോ എന്ന് എനിക്കറിയില്ല കേട്ടോ. ഇക്ക തന്നെ ഉപ്പയെ വിളിച്ച് പറയണം.”
“അതൊക്കെ ഞാൻ ഇപ്പോൾത്തന്നെ ഉപ്പയെ വിളിച്ച് സംസാരിച്ചോളാം! എന്റെ പൊന്നു സമ്മതിച്ചല്ലോ, അതു മതി എനിക്ക്! ഉമ്മ… ലവ് യൂ ഡാ!” ഷാഹിദ് ആശ്വാസത്തോടെ ഫോൺ വെച്ചു.
പത്തു മിനിറ്റ് കഴിഞ്ഞ് താഴത്തെ സ്വീകരണമുറിയിലിരുന്ന ഉമ്മർ ഹാജിയുടെ ഫോണിലേക്ക് ഷാഹിദിന്റെ കോൾ വന്നു. ജസ്നയും ഉമ്മയും അപ്പോൾ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു.
ഷാഹിദ് വിസയുടെ ഫാസ്റ്റ്-ട്രാക്ക് മെഡിക്കലിന്റെ കാര്യവും ബാംഗ്ലൂർ യാത്രയുടെ കാര്യവും ഭാര്യാപിതാവിനോട് വിശദമായി പറഞ്ഞു.
മരുമകൻ ഫോൺ വെച്ചതും, ഉമ്മർ
ഹാജി തന്റെ കണ്ണട ഊരി തുടച്ചുകൊണ്ട് ജസ്നയെ നോക്കി. “വിസ വേഗം ശരിയാകുന്നത് നല്ല കാര്യം തന്നെ… പക്ഷേ എന്റെ മോൾ ഒറ്റയ്ക്ക് അത്രയും ദൂരം ബാംഗ്ലൂർ വരെ പോകുന്നതെങ്ങനെയാ?” ഉമ്മർ ഹാജി ഒരു സാധാരണ മലപ്പുറത്തുകാരൻ പിതാവിന്റെ ആശങ്കയോടെ പറഞ്ഞു. “അഞ്ചു ദിവസം ആ വലിയ പട്ടണത്തിൽ മോൾ എങ്ങനെ ഒറ്റയ്ക്ക് നിൽക്കും? ഒരു കാര്യം ചെയ്യാം… ഞാൻ മറ്റന്നാൾ മുതൽ കട ഒരു അഞ്ചു ദിവസത്തേക്ക് അടച്ചിടാം! എന്നിട്ട് മോൾക്ക് ഫ്ലൈറ്റ് വേണ്ട, ഞാൻ കൂടി വന്നിട്ട് നമുക്ക് രണ്ടാൾക്കും കൂടി ട്രെയിനിൽ ബാംഗ്ലൂരിലേക്ക് പോകാം!”
ഉപ്പയുടെ ആ വാക്കുകൾ കേട്ട നിമിഷം ജസ്നയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു!
പടച്ചോനെ! ഉപ്പ കൂടെ വന്നാൽ പിന്നെ എല്ലാം തകർന്നടിഞ്ഞുപോകും! ബാംഗ്ലൂരിലെ ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ രോഹിത് ഏട്ടന്റെ നെഞ്ചിൽ കിടക്കാൻ കൊതിച്ച താൻ, ഉപ്പയുടെ കൂടെ ഇരുന്ന് വിസ ഓഫീസ് തപ്പേണ്ടി വരും!
“അത് ശരിയാ… അല്ലെങ്കിൽ മഞ്ചേരിയിലെ വീട്ടിൽ നിന്ന് ഷാഹിദിന്റെ ഉമ്മയോ ഹമീദ് കാക്കയോ ആരെങ്കിലും കൂടെ പോയാലും മതിയല്ലോ,” ജസ്നയുടെ ഉമ്മയും അഭിപ്രായപ്പെട്ടു.
എന്നാൽ അവിടെയാണ് സാഹചര്യങ്ങൾ ജസ്നയ്ക്ക് അനുകൂലമായി തിരിഞ്ഞത്. ഷാഹിദിന്റെ തറവാട്ടിൽ നിന്ന് ആരും വരാൻ കഴിയില്ലെന്ന കാര്യം ജസ്നയ്ക്ക് നന്നായി അറിയാമായിരുന്നു.
“ഷാഹിദിന്റെ ഉമ്മയ്ക്ക് വരാൻ പറ്റില്ല ഉമ്മാ,” ജസ്ന വളരെ സ്വാഭാവികമായി പറഞ്ഞു. “അവരുടെ കുടുംബത്തിൽ ഉമ്മയുടെ സ്വന്തം സഹോദരന്റെ മകളുടെ കല്യാണമാണ് ഈ ആഴ്ച വേങ്ങര വെച്ച്. അതുകൊണ്ട് ഒഴിവാക്കാൻ പറ്റില്ല. മാത്രമല്ല, ഉമ്മയ്ക്ക് ഇപ്പോൾ യാത്ര ചെയ്താൽ നടുവേദന കലശലാണ്.
സഫയ്ക്കാണെങ്കിൽ കോളേജിൽ എക്സാം നടക്കുന്ന സമയവുമാണ്. പിന്നെ ഹമീദ് കാക്ക… അന്നുതന്നെ കോഴിക്കോട്ട് പോയി വന്നപ്പോൾ കാക്ക പറഞ്ഞതാ, കാക്കയുടെ വീട്ടിലെ പശുവിന് പ്രസവിക്കാറായി നിൽക്കുന്നതുകൊണ്ട് ഒരു ദിവസം പോലും വീട് വിട്ടുനിൽക്കാൻ പറ്റില്ലെന്ന്!”
അതോടെ ഷാഹിദിന്റെ വീട്ടിൽ നിന്നുള്ള വഴി പൂർണ്ണമായും അടഞ്ഞു. “എങ്കിൽ പിന്നെ സംശയമില്ല, ഞാൻ തന്നെ മോളുടെ കൂടെ വരാം,” ഉമ്മർ ഹാജി കസേരയിൽ നിന്ന് എഴുന്നേൽക്കാൻ ആഞ്ഞു.
തൊട്ടടുത്ത നിമിഷം ഉമ്മർ ഹാജിയുടെ ഫോൺ വീണ്ടും റിംഗ് ചെയ്തു.
ഷാഹിദായിരുന്നു ലൈനിൽ! ജസ്ന നേരത്തെ സൂചിപ്പിച്ചതനുസരിച്ച് ഉമ്മർ ഹാജിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവൻ വീണ്ടും വിളിച്ചതാണ്.
“അസ്സലാമു അലൈക്കും ഉപ്പാ… ജസ്ന പറഞ്ഞായിരുന്നു ഉപ്പ കടയടച്ചിട്ട് കൂടെ വരാമെന്ന് പറഞ്ഞ കാര്യം,” ഷാഹിദ് ബഹുമാനത്തോടെ പറഞ്ഞു. “ഉപ്പ അങ്ങനെ ബുദ്ധിമുട്ടേണ്ട കാര്യമേയില്ല ഉപ്പാ. സത്യത്തിൽ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്—അടുത്ത മാസം വിസ സ്റ്റാമ്പ് ചെയ്ത് കഴിഞ്ഞാൽ ജസ്ന ഒറ്റയ്ക്ക് തന്നെയാണ് കൊച്ചിയിൽ നിന്ന് ദുബായ് വഴി പതിനെട്ട് മണിക്കൂർ വിമാനത്തിൽ കാനഡയിലേക്ക് വരേണ്ടത്! ജീവിതത്തിൽ ഇതുവരെ ഫ്ലൈറ്റിൽ കയറാത്ത അവൾക്ക് ഒറ്റയടിക്ക് അത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യാൻ വലിയ പേടിയായിരിക്കും. അതിനുമുൻപ് ഇപ്പോൾ കരിപ്പൂരിൽ നിന്ന് വെറും അമ്പത് മിനിറ്റ് മാത്രമുള്ള ബാംഗ്ലൂരിലേക്ക് അവൾ ഒറ്റയ്ക്ക് ഫ്ലൈറ്റിൽ പോയി വന്നാൽ, അവളുടെ ആ പേടിയൊക്കെ മാറി നല്ലൊരു ധൈര്യവും പരിചയവും കിട്ടില്ലേ ഉപ്പാ?”

ജസ്നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…
പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.
അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.