ആറേമുക്കാലോടെ കാർ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ടെർമിനലിന് മുന്നിൽ വന്നുനിന്നു.
പുലർച്ചെയുള്ള തണുത്ത കാറ്റും, വിമാനത്താവളത്തിലെ മഞ്ഞ ലൈറ്റുകളും, വലിയ പെട്ടികളുമായി തിരക്കിട്ടു പായുന്ന യാത്രക്കാരുമെല്ലാം കണ്ടപ്പോൾ ജസ്‌നയുടെ ഉള്ളിൽ ഒരു നാട്ടിൻപുറത്തുകാരിയുടെ സ്വാഭാവികമായ അമ്പരപ്പും നെഞ്ചിടിപ്പും തുടങ്ങി.
ഡിക്കിയിൽ നിന്ന് ട്രോളി ബാഗ് എടുത്തു കൊടുത്ത് ഉപ്പ മകളുടെ മുന്നിലേക്ക് നിന്നു.
“എന്നാൽ മോൾ സമാധാനമായിട്ട് അകത്തേക്ക് പൊയ്ക്കോ. അവിടെ എത്തിയ ഉടനെ വിളിക്കണം.”
അകത്തേക്ക് തിരിയാൻ തുടങ്ങുന്നതിന് മുൻപ്, ജസ്‌നയുടെ ഉള്ളിലൂടെ വല്ലാത്തൊരു വിങ്ങൽ കടന്നുപോയി. തന്നെ ഇത്രയധികം വിശ്വസിച്ച് ഒറ്റയ്ക്ക് യാത്രയാക്കുന്ന ഈ പാവം ഉപ്പയോട് താൻ എത്ര വലിയൊരു ചതിയാണ് ചെയ്യാൻ പോകുന്നത്! ആ കുറ്റബോധത്തിൽ അവൾ പെട്ടെന്ന് ഉപ്പയുടെ തഴമ്പുള്ള ഇരുകൈകളും തന്റെ കൈപ്പത്തികൾക്കുള്ളിലേക്ക് എടുത്തു മുറുകെപ്പിടിച്ചു.
“ഉപ്പാ… എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉപ്പാ… ,” അവളുടെ ശബ്ദം ഇടറിപ്പോയിരുന്നു.
മകളുടെ ആ ഭയവും സ്നേഹവും കണ്ടപ്പോൾ ഉമ്മർ ഹാജിയുടെ ഉള്ളം നിറഞ്ഞു. അയാൾ വളരെ വാത്സല്യത്തോടെ തന്റെ വലതുകൈ ജസ്‌നയുടെ ഹിജാബ് ധരിച്ച ശിരസ്സിന് മുകളിൽ വെച്ചു.
“എന്റെ മോൾക്ക് ഒരു ആപത്തും വരില്ല… പടച്ചോന്റെ കാവൽ എപ്പോഴും എന്റെ കുട്ടിയുടെ കൂടെയുണ്ടാവും,” ഉമ്മർ ഹാജി കണ്ണുകളടച്ച് പ്രാർത്ഥിച്ചു ഓതി അവളുടെ നെറുകയിലേക്ക് പതിയെ മന്ത്രിച്ചൂതി.
ആ പിതാവിന്റെ നിഷ്കളങ്കമായ പ്രാർത്ഥന ശിരസ്സിലേറ്റുവാങ്ങി, നിറഞ്ഞ കണ്ണുകളോടെ ജസ്‌ന ട്രോളി ബാഗും ഉന്തി ടെർമിനലിന്റെ വലിയ ചില്ലുവാതിലുകൾ കടന്ന് അകത്തേക്ക് നടന്നു.
ഗേറ്റിലെ സെക്യൂരിറ്റി ചെക്കിംഗിൽ പാസ്‌പോർട്ടും ടിക്കറ്റും കാണിച്ച് അകത്തേക്ക് കയറിയതോടെ ജസ്‌ന പൂർണ്ണമായും തനിച്ചായി!
ജീവിതത്തിൽ ഇന്നുവരെ അവൾ ഒരു വിമാനത്താവളത്തിന്റെ അകത്തേക്ക് കയറിയിട്ടില്ല. അന്ന് ഷാഹിദിനെ നെടുമ്പാശ്ശേരിയിൽ യാത്രയാക്കാൻ പോയപ്പോൾ പുറത്തെ കാർ പോർച്ചിൽ വരെ മാത്രമേ നിന്നിരുന്നുള്ളൂ.
ഇപ്പോൾ ചുറ്റും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എല്ലാം ആയി എഴുതിവെച്ചിരിക്കുന്ന വലിയ ഡിജിറ്റൽ ബോർഡുകളും, നീണ്ട ക്യൂവുകളും, സ്പീക്കറിലൂടെ മുഴങ്ങുന്ന ഫ്ലൈറ്റ് അനൗൺസ്‌മെന്റുകളും കണ്ടപ്പോൾ അവളുടെ കൈകാലുകൾ ചെറുതായി വിറയ്ക്കാൻ
തുടങ്ങി. ‘പടച്ചോനെ… ഞാൻ ഏത് കൗണ്ടറിലേക്കാ പോകേണ്ടത്?’ അവൾ ചുറ്റും പകച്ചുനോക്കി.
എന്നാൽ തൊട്ടടുത്ത നിമിഷം—ഒരു മണിക്കൂറിനപ്പുറം ബാംഗ്ലൂർ വിമാനത്താവളത്തിൽ തന്നെ കാത്തുനിൽക്കുന്ന രോഹിത് ഏട്ടന്റെ ആ ഗാംഭീര്യമുള്ള മുഖം അവളുടെ മനസ്സിലേക്ക് തെളിഞ്ഞുവന്നു! അയാളെ കാണാനുള്ള ആ അടങ്ങാത്ത പ്രണയവും കാമവും അവളുടെ ഭയത്തെയെല്ലാം ഒറ്റനിമിഷം കൊണ്ട് തുടച്ചുനീക്കി.
അവൾ ധൈര്യം സംഭരിച്ച് ഇൻഡിഗോ എയർലൈൻസിന്റെ കൗണ്ടർ കണ്ടുപിടിച്ച് അങ്ങോട്ട് നടന്നു.
രോഹിത് കുമാർ അവൾക്കായി ബുക്ക് ചെയ്തിരുന്നത് സാധാരണ ടിക്കറ്റായിരുന്നില്ല; മുൻനിരയിലെ സീറ്റും പ്രയോറിറ്റി ചെക്ക്-ഇന്നും ഉൾപ്പെടുന്ന ‘ഇൻഡിഗോ ഫാസ്റ്റ്-ഫോർവേഡ്’ ടിക്കറ്റായിരുന്നു. അതുകൊണ്ട് നീണ്ട ക്യൂവിൽ നിൽക്കാതെ തന്നെ അഞ്ചു മിനിറ്റുകൊണ്ട് അവൾക്ക് ലഗേജ് കൊടുത്ത് ബോർഡിംഗ് പാസ്സ് വാങ്ങാൻ കഴിഞ്ഞു!
അടുത്ത കടമ്പ സെക്യൂരിറ്റി ഫ്രിസ്കിംഗ് ആയിരുന്നു.ഹാൻഡ്ബാഗ് എക്സ്-റേ മെഷീനിലെ ട്രേയിലേക്ക് വെച്ച ശേഷം, സ്ത്രീകൾക്കായി മറച്ചുകെട്ടിയ ആ കർട്ടൻ ബൂത്തിനുള്ളിലേക്ക് ജസ്‌ന കാലെടുത്തുവെച്ചു. അകത്ത് കാക്കി യൂണിഫോമിട്ട, ഗൗരവക്കാരിയായ ഒരു വനിതാ സി.ഐ.എസ്.എഫ് ഓഫീസർ കയ്യിൽ മെറ്റൽ ഡിറ്റക്ടറുമായി നിൽപ്പുണ്ടായിരുന്നു.
തട്ടത്തിനുള്ളിൽ കൈകൾ രണ്ടും വശങ്ങളിലേക്ക് ഉയർത്തി ആ ചെറിയ സ്റ്റൂളിലേക്ക് കയറി നിന്ന നിമിഷമാണ്—ജസ്‌നയുടെ തലച്ചോറിലൂടെ ഒരു വെള്ളിടി വെട്ടിയത്!

ജസ്‌നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്‌നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്‌നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…
പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്‌ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.
അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്‌നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്‌നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.