ഷാഹിദ് പറഞ്ഞ ആ പോയിന്റ് ഉമ്മർ ഹാജിയുടെ മനസ്സിൽ കൃത്യമായി കൊണ്ടു! അത് ശരിയാണല്ലോ—അടുത്ത മാസം കടൽക്കടന്ന് ഒറ്റയ്ക്ക് പറക്കേണ്ട കുട്ടിയാണ്,
അതിനുമുൻപ് ഇതൊരു ചെറിയ പരിശീലനമാകുമല്ലോ എന്ന് അയാൾക്ക് തോന്നി.
“മാത്രമല്ല ഉപ്പാ…” ഷാഹിദ് തുടർന്നു: “ബാംഗ്ലൂരിൽ നമ്മുടെ കമ്പനിയുടെ ഫീമെയിൽ എച്ച്.ആർ ഹെഡ് ആയ റാഹില മാഡമാണ് അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്. മാഡം നമ്മുടെ നാട്ടുകാരി തന്നെയാണ്—കൊണ്ടോട്ടിക്കാരി! മാഡം ഇപ്പോൾ ഉപ്പയെ നേരിട്ട് ഫോണിൽ വിളിക്കുന്നുണ്ട്. ഉപ്പ ഒന്ന് സംസാരിച്ചു നോക്ക്!”
ഷാഹിദ് ഫോൺ വെച്ച് കൃത്യം രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ, ഇന്ത്യയിലെ ഒരു നമ്പറിൽ നിന്ന് ഉമ്മർ ഹാജിയുടെ ഫോണിലേക്ക് കോൾ വന്നു. രോഹിത് കുമാറിന്റെ ബാംഗ്ലൂർ ഓഫീസിലെ ഏറ്റവും വിശ്വസ്തയായ സീനിയർ എച്ച്.ആർ സെക്രട്ടറി റാഹിലയായിരുന്നു അത്!
ഉമ്മർ ഹാജി ഫോൺ എടുത്തു: “ഹലോ…”
“അസ്സലാമു അലൈക്കും ഉപ്പാ… ഞാൻ റാഹിലയാണ്, ബാംഗ്ലൂർ ആർ.കെ ഗ്രൂപ്പ് ഓഫീസിൽ നിന്നാണ് വിളിക്കുന്നത്,” മറുതലയ്ക്കൽ നിന്ന് അങ്ങേയറ്റം വിനയവും കുലീനതയും നിറഞ്ഞ, തനി മലപ്പുറം ശൈലിയിലുള്ള ഒരു സ്ത്രീശബ്ദം ഒഴുകിയെത്തി!
സ്വന്തം നാട്ടിലെ സംസാരശൈലി കേട്ടപ്പോൾത്തന്നെ ഉമ്മർ ഹാജിയുടെ മുഖം തെളിഞ്ഞു. “വഅലൈക്കുമുസ്സലാം മോളേ… ഷാഹിദ് ഇപ്പോൾ പറഞ്ഞതേയുള്ളൂ മോളുടെ കാര്യം. മോളുടെ വീട് കൊണ്ടോട്ടിയിലാണല്ലേ?”
“അതെ ഉപ്പാ… കൊണ്ടോട്ടി തങ്ങൾ പള്ളിയുടെ അടുത്താണ് എന്റെ തറവാട്. എന്റെ ഉപ്പ പണ്ട് മഞ്ചേരിയിൽ ഉപ്പയുടെ കടയുടെ അടുത്തുള്ള ടിമ്പർ ഡിപ്പോയിൽ മാനേജരായിരുന്നു—അബ്ദുറഹ്മാൻ ഹാജി!” റാഹില വളരെ തന്മയത്വത്തോടെ പറഞ്ഞു.
“ആഹാ! നമ്മുടെ കൊണ്ടോട്ടി അബ്ദുറഹ്മാൻ ഹാജിയുടെ മോളാണോ നീ?! സുബ്ഹാനല്ലാഹ്… ഹാജിയാരെ എനിക്ക് എത്ര കൊല്ലമായിട്ട് അറിയാവുന്നതാ!” ഉമ്മർ ഹാജിയുടെ സകല ആശങ്കകളും ആ ഒരൊറ്റ പരിചയത്തിൽ അലിഞ്ഞുപോയി.
“അതുകൊണ്ട് ഉപ്പ ജസ്നയുടെ കാര്യത്തിൽ ഒരു തരി
പോലും പേടിക്കണ്ട ഉപ്പാ,” റാഹില വളരെ ആധികാരികമായി ഉറപ്പുനൽകി. “കമ്പനിയുടെ ഫീമെയിൽ പ്രൊട്ടോക്കോൾ ഹെഡ് ആയ ഞാൻ തന്നെയാണ് മറ്റന്നാൾ രാവിലെ ബാംഗ്ലൂർ എയർപോർട്ടിൽ വന്ന് ജസ്നയെ റിസീവ് ചെയ്യുന്നതും, ഈ അഞ്ചു ദിവസവും ഹോട്ടലിൽ അവളുടെ തൊട്ടടുത്ത മുറിയിൽ തന്നെ താമസിച്ച് മെഡിക്കലിനും ബയോമെട്രിക്സിനും കൊണ്ടുപോകുന്നതും! നമ്മുടെ കമ്പനിയുടെ വകയുള്ള പ്രത്യേക ‘ലേഡീസ് ഗസ്റ്റ് സ്യൂട്ടിലാണ്’ ഞങ്ങൾ താമസിക്കുന്നത്. അവിടെ 24 മണിക്കൂറും സെക്യൂരിറ്റിയാണ്, അന്യർക്ക് ആർക്കും ആ ഫ്ലോറിലേക്ക് പോലും പ്രവേശനമില്ല! എന്റെ സ്വന്തം അനിയത്തിയെപ്പോലെ ഞാൻ അവളെ നോക്കി വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ ഫ്ലൈറ്റിൽ കയറ്റിവിട്ടോളാം ഉപ്പാ!”
തൊട്ടടുത്ത് ഇതെല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന ജസ്നയ്ക്ക് രോഹിത് കുമാറിന്റെ ബുദ്ധിക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ തോന്നിപ്പോയി!
കൊണ്ടോട്ടിക്കാരിയായ ഒരു മുസ്ലിം യുവതിയെത്തന്നെ കണ്ടുപിടിച്ച്, ഉപ്പയുടെ പഴയ പരിചയക്കാരന്റെ പേരും പറയിപ്പിച്ച്, ‘പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ലേഡീസ് ഗസ്റ്റ് സ്യൂട്ട്’ എന്ന പഴുതില്ലാത്ത കോട്ടയാണ് രോഹിത് ഏട്ടൻ നിമിഷനേരം കൊണ്ട് കെട്ടിപ്പൊക്കിയത്!
ഫോൺ വെച്ച ഉമ്മർ ഹാജിയുടെ മുഖത്ത് ഇപ്പോൾ പൂർണ്ണമായ ആശ്വാസവും സന്തോഷവുമായിരുന്നു.
“എടീ… നമ്മുടെ കൊണ്ടോട്ടി അബ്ദുറഹ്മാൻ ഹാജിയുടെ മോളാണ് അവിടെ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥ! അവളുടെ കയ്യിലേക്കാണ് നമ്മുടെ മോൾ പോകുന്നത്. പെൺകുട്ടികൾ മാത്രമുള്ള ഗസ്റ്റ് ഹൗസുമാണ്. പിന്നെ നമുക്ക് പേടിക്കാൻ ഒന്നുമില്ല!” ഉമ്മർ ഹാജി ഭാര്യയോടായി പറഞ്ഞു. തുടർന്ന് വാത്സല്യത്തോടെ ജസ്നയുടെ തലയിൽ കൈവെച്ചു: “ഷാഹിദ് പറഞ്ഞതും കാര്യമാണ് മോളേ… അടുത്ത മാസം ഒറ്റയ്ക്ക് കാനഡയിലേക്ക് പറക്കേണ്ടതല്ലേ, മോൾ ധൈര്യമായിട്ട് മറ്റന്നാൾ ഫ്ലൈറ്റിൽ പൊയ്ക്കോ! പടച്ചോൻ തുണയുണ്ടാകും!”

ജസ്നയെ സ്വന്തമാക്കാൻ ഇത്രയും റിസ്ക് എടുക്കുന്ന രോഹിതും തന്റെ മനസ്സിനും ശരീരത്തിനും ഇനിയുള്ള ഏക അവകാശി രോഹിത് ആണെന്നു നിശ്ചയിച്ചുറപ്പിച്ച ജസ്നയും ഒന്നാകുമ്പോൾ ആ ബന്ധത്തിന്റെ ആധികാരികത ഉറപ്പിച്ചുകൊണ്ട് ജസ്നയെന്ന ഹൂറിയുടെ കണ്ഠത്തിൽ രോഹിത് അണിയിച്ച താലി കൂടി ഉണ്ടായിരുന്നെങ്കിൽ…
പൊന്നു ബ്രോ, മികച്ച കുടുംബ പശ്ചാത്തലത്തിലും അച്ചടക്കത്തിലും വളർന്നുവന്ന ജസ്ന രോഹിതുമായി അടുക്കുന്നത് കാമം മൂലമല്ല, അയാളുടെ ക്വാളിറ്റിയും കെയറിങ്ങും ഒക്കെ കണ്ട് ആകൃഷ്ടയായിട്ടാണ്. അങ്ങനെയുള്ള ഒരു പെൺകുട്ടിയെ നാളെകളിൽ മാർക്കിനെപ്പോലുള്ള സായിപ്പന്മാർക്കും പായ വിരിക്കുന്ന അവസ്ഥയിൽ എത്തിക്കരുതെന്നൊരു അപേക്ഷയുണ്ട്.
അതുപോലെ എയർപോർട്ടിൽ വെച്ച്കോ ഴിക്കോട്ടുകാരൻ പയ്യനെ ജസ്നയുടെ ഐഡന്റിറ്റി വെളിപ്പെടും മട്ടിൽ തുറന്നു കാണിക്കേണ്ടായിരുന്നു. നാളെകളിൽ അവളുടെ രഹസ്യബന്ധം സമൂഹം തിരിച്ചറിയാൻ അതൊരു കാരണമായേക്കാനുള്ള സാദ്ധ്യത ഇല്ലാതില്ലല്ലോ. ജസ്നയെ സംബന്ധിച്ച രഹസ്യങ്ങൾ അവളിലും അവളുടെ പുരുഷന്മാരായ ഷാഹിദിലും രോഹിതിലും മാത്രം ഒതുങ്ങുന്നതായിരിക്കും കൂടുതൽ നന്ന്.