“അതുകൊണ്ട്… അടുത്ത ക്വാർട്ടറിൽ നമ്മുടെ ട്രക്കിംഗ് ആൻഡ് ഫ്രൈറ്റ് കോസ്റ്റ് (Freight cost) പന്ത്രണ്ട് ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നാണ് എന്റെ പ്രൊജക്ഷൻ,” ഷാഹിദ് വലിയ ആത്മവിശ്വാസത്തോടെ പറഞ്ഞുനിർത്തി രോഹിത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
ബോർഡ് റൂമിൽ കനത്ത നിശ്ശബ്ദത പടർന്നു.
പെട്ടെന്നാണ് മേശയുടെ ഇടതുവശത്തിരുന്ന കമ്പനിയുടെ കനേഡിയൻ ഫിനാൻസ് ഡയറക്ടറായ ഡേവിഡ് മില്ലർ —അമ്പതു വയസ്സുള്ള, കണിശക്കാരനായ ഒരു വെള്ളക്കാരൻ—തന്റെ കണ്ണട ഊരി മേശപ്പുറത്തേക്ക് വെച്ചത്.
“എക്സ്ക്യൂസ് മി, മിസ്റ്റർ
ഷാഹിദ്…” ഡേവിഡിന്റെ ശബ്ദം ആ മുറിയിലെ എസിയേക്കാൾ തണുത്തതായിരുന്നു. “നിങ്ങൾ ആ നാലാമത്തെ സ്ലൈഡിലേക്ക് ഒന്ന് തിരിച്ചുപോയേ.”
ഷാഹിദ് ചെറിയൊരു പരിഭ്രമത്തോടെ സ്ലൈഡ് പിന്നോട്ട് മാറ്റി.
“ഇവിടെ നിങ്ങൾ കാണിച്ചിരിക്കുന്ന ക്രോസ്-ബോർഡ് ഫ്രൈറ്റ് കോസ്റ്റിംഗ് (Cross-border freight costing) കണക്കുകൾ ആരാണ് വെരിഫൈ ചെയ്തത്?” ഡേവിഡ് തന്റെ മുന്നിലെ ഐപാഡിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. “ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കാനഡ-യു.എസ് വിന്റർ ഫ്യൂവൽ സർചാർജും (Winter fuel surcharge), പുതിയ കസ്റ്റംസ് താരിഫും നിങ്ങൾ ഈ ഫോർമുലയിൽ ഉൾപ്പെടുത്തിയിട്ടേയില്ല!
മാത്രമല്ല, യു.എസ് ഡോളറും കനേഡിയൻ ഡോളറും തമ്മിലുള്ള വിനിമയ മൂല്യത്തിൽ നിങ്ങൾ കൊടുത്തിരിക്കുന്ന കണക്ക് പൂർണ്ണമായും തെറ്റാണ്! ഈ തെറ്റായ കണക്കുവെച്ച് നമ്മൾ അടുത്ത ക്വാർട്ടറിലെ കരാറുകൾ ഒപ്പിട്ടാൽ, കമ്പനിക്ക് ചുരുങ്ങിയത് നാലു ലക്ഷം ഡോളറിന്റെ നേരിട്ടുള്ള നഷ്ടമുണ്ടാകും!”
ഡേവിഡ് മില്ലറുടെ ആ വാക്കുകൾ ഒരു ബോംബുപോലെയാണ് ഷാഹിദിന്റെ കാതിൽ പതിച്ചത്!
അവൻ ഞെട്ടി സ്ക്രീനിലെ അക്കങ്ങളിലേക്ക് തിരിഞ്ഞുനോക്കി. അവന്റെ തലച്ചോറിലൂടെ ഒരു മിന്നൽ പാഞ്ഞു—പടച്ചോനെ! മിനിഞ്ഞാന്ന് രാത്രി ജസ്‌നയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതിനിടയിലാണ് താൻ ആ മാക്രോ ഷീറ്റ് എഡിറ്റ് ചെയ്തത്! അതിൽ വിന്റർ സർചാർജിന്റെ കോളം മുഴുവനായി വിട്ടുപോയിരിക്കുന്നു!
ബോർഡ് റൂമിലിരുന്ന മറ്റ് ഡയറക്ടർമാർ പരസ്പരം നോക്കി അടക്കംപറയാൻ തുടങ്ങി. ചിലരുടെ മുഖത്ത് പരിഹാസച്ചിരി വിരിഞ്ഞു.
“ഐ… ഐ ആം സോറി സർ, ഞാൻ… ഞാനത് ശ്രദ്ധിച്ചില്ല…” ഷാഹിദിന്റെ നാവ് കുഴഞ്ഞു. അവന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി; കഴുത്തിലെ ടൈ വല്ലാതെ മുറുകി ശ്വാസം മുട്ടിക്കുന്നതുപോലെ അവന് തോന്നി.
“ശ്രദ്ധിച്ചില്ലെന്നോ?!” ഡേവിഡ് മില്ലർ ശബ്ദം ഉയർത്തിയില്ലെങ്കിലും, അയാളുടെ
വാക്കുകൾക്ക് കത്തിയുടെ മൂർച്ചയായിരുന്നു. “മിസ്റ്റർ ഷാഹിദ്, ഇതൊരു കോളേജ് പ്രോജക്റ്റ് അല്ല! കോടികളുടെ വിറ്റുവരവുള്ള ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ബോർഡ് റൂമാണ്. അടിസ്ഥാനപരമായ ഒരു സ്പ്രെഡ്ഷീറ്റ് പോലും തെറ്റില്ലാതെ ഉണ്ടാക്കാൻ അറിയാത്ത ഒരാളെ എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസറായി ഇരുത്തിയാൽ ഇതായിരിക്കും ഫലം! മിസ്റ്റർ രോഹിത്, എനിക്ക് തോന്നുന്നു ഈ പ്രൊജക്റ്റ് ഉടൻതന്നെ ഷാഹിദിന്റെ കയ്യിൽ നിന്ന് മാറ്റി സീനിയർ ആയ മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന്!”
ഷാഹിദിന്റെ മുഖം അപമാനം കൊണ്ട് കറുത്തുപോയി. താൻ ഇപ്പോൾത്തന്നെ ഈ മുറിയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും, നാട്ടിൽ ഉമ്മയോടും ജസ്‌നയോടും താൻ പൊങ്ങച്ചം പറഞ്ഞ ആ വലിയ ജോലി ഇതോടെ തെറിക്കുമെന്നും അവൻ ഉറപ്പിച്ചു. അവൻ ഭയത്തോടെയും ദയനീയമായും രോഹിത് കുമാറിന്റെ മുഖത്തേക്ക് നോക്കി.
ആ നിമിഷം—അതുവരെ നിശ്ശബ്ദനായി എല്ലാം കേട്ടിരുന്ന രോഹിത് കുമാർ തന്റെ വലതുകൈ പതിയെ ഉയർത്തി.
ആ ഒരൊറ്റ കൈ ചലനത്തിൽ ബോർഡ് റൂമിലെ അടക്കംപറച്ചിലുകളെല്ലാം നിമിഷനേരം കൊണ്ട് നിശ്ചലമായി!
“റിലാക്സ് ഡേവിഡ്…” രോഹിത് കുമാറിന്റെ ആ ആഴമേറിയ, അധികാരഭാവമുള്ള ശബ്ദം മുറിയിൽ മുഴങ്ങി. അയാൾ വളരെ ശാന്തമായി മേശപ്പുറത്തേക്ക് കൈകൾ വെച്ച് ഡേവിഡിന്റെ കണ്ണുകളിലേക്ക് നോക്കി. “ഷാഹിദ് അവിടെ കാണിച്ചിരിക്കുന്ന നമ്പറുകളിൽ ഒരു തെറ്റുമില്ല. കാരണം… ആ വിന്റർ സർചാർജും കസ്റ്റംസ് ബഫറും ഒഴിവാക്കി ഒരു ‘ബേസ്-ലൈൻ സ്ട്രെസ്സ് ടെസ്റ്റ് മോഡൽ’ ഉണ്ടാക്കാൻ അവനോട് ഇന്നലെ രാത്രി നേരിട്ട് ആവശ്യപ്പെട്ടത് ഞാനാണ്!”
