പാപശൽഭം – 18 14

ഷാഹിദ് ഉൾപ്പെടെ മുറിയിലിരുന്ന എല്ലാവരും അമ്പരപ്പോടെ രോഹിത്തിനെ നോക്കി!

ഒരു കണ്ണിമ പോലും ചിമ്മാതെ, അങ്ങേയറ്റം തന്മയത്വത്തോടെ രോഹിത് തുടർന്നു: “അടുത്ത മാസം നമ്മൾ ചിക്കാഗോയിലെ

പുതിയ കാർഗോ പാർട്ണർമാരുമായി ചർച്ച നടത്തുന്നുണ്ട്. അവർ നമ്മുടെ ഫിക്സഡ് സർചാർജ് ഏറ്റെടുക്കുകയാണെങ്കിൽ നമ്മുടെ ബേസ് കോസ്റ്റ് എത്രത്തോളം കുറയുമെന്ന് കാണിക്കാൻ വേണ്ടി ഞാൻ ഷാഹിദിനെക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ‘സെനാരിയോ-ബി’ പ്രൊജക്ഷനാണിത്. യഥാർത്ഥ ഫ്യൂവൽ സർചാർജ് ഉൾപ്പെടുത്തിയ ഒറിജിനൽ ഫയൽ എന്റെ ലാപ്ടോപ്പിലുണ്ട്. ഷാഹിദ് എന്റെ നിർദ്ദേശം അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് ചെയ്തത്. ഹി ഡിഡ് എ ഫന്റാസ്റ്റിക് ജോബ്!”

ഡേവിഡ് മില്ലറുടെ മുഖം വിളറിപ്പോയി! കമ്പനിയുടെ ഉടമയായ രോഹിത് കുമാർ തന്നെ നേരിട്ട് ആ കണക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ എതിർത്തൊരു വാക്ക് പറയാൻ അയാൾക്ക് കഴിഞ്ഞില്ല.

“ഓ… ഐ സീ! സോറി മിസ്റ്റർ രോഹിത്, ചിക്കാഗോ ഡീലിന്റെ ആംഗിൾ എനിക്കറിയില്ലായിരുന്നു. വെൽ ഡൺ, ഷാഹിദ്… ദാറ്റ് വാസ് എ സ്മാർട്ട് മൂവ്,”

ഡേവിഡ് ഉടൻതന്നെ ഷാഹിദിനെ നോക്കി ബഹുമാനത്തോടെ തലകുനിച്ചു!

മറ്റു ഡയറക്ടർമാരെല്ലാം ഉടൻതന്നെ തലയാട്ടി ഷാഹിദിനെ അഭിനന്ദിച്ചു.

പ്രസന്റേഷൻ കഴിഞ്ഞ് ബോർഡ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ, അഞ്ചു മിനിറ്റ് മുൻപ് തന്നെ പരിഹസിച്ചു നോക്കിയ സീനിയർ മാനേജർമാർ പോലും ഷാഹിദിന്റെ അരികിലേക്ക് വന്ന് കൈകൊടുത്തു—”ഗ്രേറ്റ് പ്രസന്റേഷൻ ഷാഹിദ്! സി.ഇ.ഒയുടെ നേരിട്ടുള്ള സ്ട്രാറ്റജിക് ടീമിലാണല്ലേ നീ ഇപ്പോൾ വർക്ക് ചെയ്യുന്നത്!”

ഇടനാഴിയിലൂടെ നടന്നുപോയ രോഹിത് കുമാർ, ഷാഹിദിന്റെ അരികിലെത്തിയപ്പോൾ ഒന്ന് നിന്നു. ആരും കേൾക്കാതെ, അവന്റെ തോളിൽ വാത്സല്യത്തോടെ ഒന്ന് തട്ടി കണ്ണിറുക്കിക്കൊണ്ട് രോഹിത് പതിയെ പറഞ്ഞു: “ഇനി എക്സൽ ഷീറ്റ് ഉണ്ടാക്കുമ്പോൾ കണ്ണുതുറന്ന് വെച്ച് ഉണ്ടാക്കണം കേട്ടോടാ… നിന്റെ ഭാഗ്യത്തിന് ആ ചിക്കാഗോ ഫയൽ എന്റെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു! പോയി സമാധാനമായിട്ട് ഒരു കോഫി

കുടിക്ക്!”

ഷാഹിദിന്റെ കണ്ണുകൾ നിറഞ്ഞുപോയി!

തന്റെ കഴിവില്ലായ്മ കൊണ്ട് താൻ നശിപ്പിച്ചുകളഞ്ഞ ആ പ്രസന്റേഷനെ, സ്വന്തം ബുദ്ധികൊണ്ട് രക്ഷിച്ചെടുത്തതുമല്ലാതെ, ആ വെള്ളക്കാരായ ഡയറക്ടർമാർക്ക് മുന്നിൽ തന്നെ ഒരു ഹീറോയാക്കി മാറ്റിയ രോഹിത് കുമാർ അവന്റെ കണ്ണിൽ അപ്പോൾ ഒരു ദൈവത്തെപ്പോലെയായിരുന്നു! താൻ രോഹിത് കുമാറിന്റെ പൊന്നുവിനോടുള്ള സ്നേഹം കൊണ്ടാണ് അവനെ രക്ഷിച്ചു എടുത്തത് എങ്കിലും, അവനോട് അയാൾക്ക് ഒരു സഹതാപവും അനുകമ്പയും ഉണ്ടായിരുന്നു. അവൻ ജോലിയിൽ ശരിക്കും നല്ലതാ രീതിയിൽ മുന്നേറണം എന്ന് രോഹിതിന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിനുള്ള കപ്പാസിറ്റി ഷാഹിദിന് ഉണ്ടോ എന്ന് രോഹിത് അപ്പോളും ഉറപ്പില്ലായിരുന്നു.

അന്ന് രാത്രി എട്ടുമണിക്ക് (മഞ്ചേരിയിൽ അടുത്ത ദിവസം രാവിലെ ആറരയ്ക്ക്) ഓഫീസിൽ നിന്ന് കാറിൽ ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ തന്നെ ഷാഹിദ് ജസ്‌നയെ ഫോണിൽ വിളിച്ചു.

മഞ്ചേരിയിലെ തറവാട്ടുവീട്ടിൽ രാവിലെ കുളി കഴിഞ്ഞ്, കടുംനീല നിറത്തിലുള്ള അയഞ്ഞ ഒരു ചുരിദാറും ധരിച്ച് മുടി തോർത്തിക്കൊണ്ടിരിക്കുകയായിരുന്നു ജസ്‌ന.

ആ കോട്ടൺ ചുരിദാറിനും അടിവസ്ത്രത്തിനും ഉള്ളിലായി—അവളുടെ നഗ്നമായ വെണ്ണക്കൽ അരക്കെട്ടിനോട് ചേർന്ന്—കഴിഞ്ഞ നാല് ദിവസമായി അവൾ ഒരു നിമിഷം പോലും ഊരിവെക്കാതിരുന്ന രോഹിത് കുമാറിന്റെ ആ അഞ്ചു പവൻ സ്വർണ്ണ അരഞ്ഞാണം തണുപ്പോടെ അമർന്നുകിടക്കുന്നുണ്ടായിരുന്നു! അവൾ നടക്കുമ്പോഴെല്ലാം അവളുടെ കണങ്കാലുകളിൽ അയാളുടെ വജ്രപ്പാദസരങ്ങൾ വസ്ത്രത്തിനുള്ളിൽ കിടന്ന് തിളങ്ങി.

“ഹലോ ഇക്കാ… ഓഫീസ് വിട്ടിറങ്ങിയോ?” ജസ്‌ന ഫോൺ കാതിനോട് ചേർത്തുവെച്ച് ചോദിച്ചു.

“ഇറങ്ങി പൊന്നൂ… എടീ, ഇന്ന് ഓഫീസിൽ വെച്ച് എന്ത് സംഭവിച്ചുവെന്ന് നിനക്കറിയാമോ?!” ഷാഹിദിന്റെ ശബ്ദം വികാരാധീനമായിരുന്നു. “സത്യം പറഞ്ഞാൽ രോഹിത് ഏട്ടൻ ഇല്ലായിരുന്നേൽ എൻ്റെ കഥ എടുക്കാൻ ഉണ്ടാവില്ലായിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *