പാപശലഭം – 5 Likeഅടിപൊളി  

അതുകഴിഞ്ഞാൽ പിന്നെ ഒരു വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ചെയ്തു ഇരിക്കാനാ എനിക്കിഷ്ടം.”

അവളുടെ ആ മറുപടി ഷാഹിദ് അത്ര പ്രതീക്ഷിച്ചതായിരുന്നില്ല. കാനഡയിൽ രണ്ട് പേരും ജോലി ചെയ്താലേ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുകയുള്ളൂ എന്ന് അവനറിയാം.

അതുകൊണ്ടുതന്നെ ജോലി ചെയ്യാൻ താല്പര്യമുള്ള ഒരു പെണ്ണിനെയായിരുന്നു അവന് വേണ്ടിയിരുന്നത്. എന്നിരുന്നാലും അവളുടെ മുഖത്തോട്ട് വീണ്ടും നോക്കിയ ഷാഹിദിന് ഈ കല്യാണം വേണ്ട എന്ന് പറയാൻ ആവുമായിരുന്നില്ല.

അവളുടെ താല്പര്യങ്ങളൊക്കെ കല്യാണം കഴിഞ്ഞ് പതുക്കെ തൻ്റെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റിയെടുക്കാമല്ലോ എന്നവൻ കരുതി. അല്ലെങ്കിൽ തന്നെ ജസ്നയുടെ വസ്ത്രരീതിയൊന്നും ഷാഹിദിൻ്റെ താല്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നില്ല.

അതൊക്കെത്തന്നെ എന്തായാലും മാറ്റിയെടുക്കേണ്ടതുണ്ട്. പതുക്കെ ശരിയാവും എന്ന പ്രതീക്ഷയിൽ തന്നെ ഷാഹിദ് ജസ്നയെ നോക്കി നിന്നു. അവൾ കുറച്ചു മോഡേൺ മൈൻഡ്സെറ്റ് (modern mindset) കൂടെ ഉള്ള പെണ്ണായിരുന്നെങ്കിൽ എന്ന് ഷാഹിദ് വെറുതെ ഒരു നിമിഷം ആലോചിച്ചു.

“അതൊക്കെ നല്ല പ്ലാൻ തന്നെയാ,” ഷാഹിദ് വെറുതെ പറഞ്ഞു. “കാനഡയിലൊക്കെ പെണ്ണുങ്ങൾക്കും വളരെ നല്ല ജോലിയൊക്കെ കിട്ടും. നീ അവിടെ വരുമ്പോ നമുക്ക് നിന്റെ ഇഷ്ടം പോലെ ഒക്കെ തീരുമാനിക്കാം.

പിന്നെ അവിടെ നല്ല തണുപ്പാ… അതിനോട് ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ കുറച്ചു സമയം പിടിക്കും,” ഷാഹിദ് കാനഡയെക്കുറിച്ച് ചെറിയൊരു സൂചന നൽകി.

“ഉം… ഉപ്പ പറഞ്ഞിരുന്നു അവിടെ ഭയങ്കര

തണുപ്പാണെന്ന്,” അവൾ വീണ്ടും തലകുനിച്ചു കൊണ്ട് ചിരിച്ചു.

ആ സംസാരത്തിനിടയിൽ അവൾക്ക് വലിയ വാചാലതയൊന്നുമില്ലെങ്കിലും, ആ കുറഞ്ഞ വാക്കുകളിൽ അവളുടെ ശുദ്ധമായ സ്വഭാവവും കുടുംബത്തോടുള്ള ബഹുമാനവും അവന് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ അവന് അവളോട് വളരെ വലിയൊരു ഇഷ്ടം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. ഈ പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് വരുന്നത് ഒരു വലിയ അനുഗ്രഹമായിരിക്കുമെന്ന് ഷാഹിദിന്റെ മനസ്സ് അവന്റെ പോലും അനുവാദമില്ലാതെ ഉറപ്പിച്ചതായി അവന് തോന്നി.

ഇതൊക്കെ ആണെങ്കിലും അവൾക്ക് അവനെ ഇഷ്ടപ്പെടുമോ എന്നൊരു ആകാംഷ ഷാഹിദിന് ഉണ്ടായിരുന്നു. ഒടുവിൽ അവൻ ആ ചോദ്യം ചോദിച്ചു.

“ജസ്ന…” ആ പേര് അവന്റെ ചുണ്ടുകളിൽ നിന്നും കേട്ടപ്പോൾ അവൾ ഒന്നു മുഖമുയർത്തി നോക്കി.

“എന്നെ ഇഷ്ടപ്പെട്ടോ?” അവൻ വളരെ നേരിട്ട് തന്നെ ചോദിച്ചു.

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. നാണം കൊണ്ട് അവളുടെ മുഖം കൂടുതൽ ചുവന്നിരുന്നു. അവൾ പതിയെ, വളരെ പതിയെ തലയാട്ടി. ‘ഉം’ എന്നൊരു മൂളൽ മാത്രം അവളുടെ ചുണ്ടുകളിൽ നിന്നുതിർന്നു.

ആ ഒരൊറ്റ മൂളലിൽ ഷാഹിദിന് തൻ്റെ ജീവന് ഒരു പൂർണ അർഥം വന്ന സംതൃപ്തിയായിരുന്നു. അങ്ങനെ, അവരുടെ ആ ചെറിയ കൂടിക്കാഴ്ച കഴിഞ്ഞ് ഷാഹിദ് പുറത്തിറങ്ങിയ ശേഷം, ഉപ്പമാരും ബാക്കി ആണുങ്ങളും ചേർന്ന് കാര്യങ്ങൾ സംസാരിച്ചു.

അന്വേഷണം എല്ലാം ഷാഹിദ് വരുന്നതിന് മുന്നേ തന്നെ കഴിഞ്ഞിരുന്നതിനാൽ, എല്ലാവർക്കും പരസ്പരം സമ്മതമായതിനാൽ കാര്യങ്ങൾ വേഗത്തിൽ തീരുമാനിച്ചു. അടുത്ത വ്യാഴാഴ്ച നിശ്ചയം നടത്താം.

നിക്കാഹ് ഇപ്പോൾ തിരക്കിട്ട് വേണ്ട, ഷാഹിദ് ഈ ലീവ് കഴിഞ്ഞ് തിരിച്ചുപോയിട്ട് അടുത്ത തവണ വരുമ്പോൾ വലിയ രീതിയിൽ തന്നെ നടത്താം

എന്ന് ഇരുകൂട്ടരും തീരുമാനിച്ചു.

അതുവരെ അവൾ തന്റെ പ്രതിശ്രുത വധുവായി ഇവിടെത്തന്നെ കാണും.

കാറിൽ തിരികെ പോരുമ്പോൾ ഷാഹിദ് വല്ലാതെ സന്തോഷത്തിലായിരുന്നു. നിക്കാഹ് ഇപ്പോൾ ഇല്ലെങ്കിലും, വരുന്ന വ്യാഴാഴ്ച നടക്കുന്ന നിശ്ചയത്തിന് അവൾക്ക് സമ്മാനമായി കൊടുക്കാൻ കരുതിവെച്ച ആ പുതിയ ഐഫോൺ 15-നെക്കുറിച്ചും, മറ്റ് സമ്മാനങ്ങളെ കുറിച്ചും അവൻ ഓർത്തു.

അവളെ കണ്ടത് മുതൽ അവളുടെ ആ മുഖം അവന്റെ മനസ്സിൽ നിന്ന് മായാതെ കിടന്നു. വല്ലാത്തൊരു സ്വപ്നലോകത്തോട്ട് അത് ഷാഹിദിനെ കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *