പാപശലഭം – 5 Likeഅടിപൊളി  

രാത്രി വൈകി കിടന്നതുകൊണ്ടും നല്ല ക്ഷീണമുള്ളതുകൊണ്ടും ഷാഹിദ് നല്ല ഉറക്കത്തിലായി. ഫോണിൽ സെറ്റ് ചെയ്ത ആദ്യത്തെ അലാറം നാലരയ്ക്ക് അടിച്ചപ്പോൾ അവൻ അത് കേട്ടതേയില്ല.

നാലേ മുക്കാലിന്റെ രണ്ടാമത്തെ അലാറം അടിച്ചപ്പോൾ പകുതി മയക്കത്തിൽ കൈകൊണ്ട് പരതി അതും ഓഫ് ചെയ്ത് അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.

കൃത്യം അഞ്ചുമണിക്ക് വലിയ ശബ്ദത്തിൽ മൂന്നാമത്തെ അലാറം അടിച്ചപ്പോഴാണ് അവൻ ശരിക്കും ഞെട്ടിയുണർന്നത്. സമയം കണ്ടതും അവന് പരിഭ്രാന്തിയായി. “പടച്ചോനെ, സമയം അഞ്ചായി!”

അവൻ ഒറ്റച്ചാട്ടത്തിന് എഴുന്നേറ്റു. എയർപോർട്ടിലേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. അവന്റെ ബഹളം കേട്ട് രാഹുലും അജിംസും മൻസൂറുമൊക്കെ ഉണർന്നു. പിന്നെ റൂമിൽ ഒരു പരക്കംപാച്ചിലായിരുന്നു.

വേഗം ബാത്ത്റൂമിൽ കയറി ഫ്രഷായി, തലേദിവസം തന്നെ എടുത്തുവെച്ച ജീൻസും ഹുഡിയും (hoodie) ധരിച്ച് അവൻ അഞ്ച് മിനിറ്റിനുള്ളിൽ റെഡിയായി. നാട്ടിലോട്ട് പോവുകയല്ലേ, എല്ലാം നന്നായി വരാൻ വേണ്ടി വേഗം നിസ്കരിച്ചു ഒന്ന് പ്രാർത്ഥിച്ചു.

അപ്പോഴേക്കും ഫ്രെണ്ട്സും റെഡിയായി ഉബെറും ബുക്ക് ചെയ്തിരുന്നു. പുറത്ത് നല്ല തണുപ്പുള്ളതുകൊണ്ട് അതിന് മുകളിലായി വലിയ വിന്റർ ജാക്കറ്റും എടുത്തു ധരിച്ചു.

ഹെവി സ്നോ

ജാക്കറ്റ് (Heavy snow jacket) എന്തായാലും നാട്ടിലോട്ട് കൊണ്ടുപോവേണ്ട ആവശ്യമില്ലാത്തതുകൊണ്ട് തിരികെ വന്നതിന് ശേഷം ഉപയോഗിക്കാൻ പാകത്തിൽ ഫ്രെണ്ട്സിനെ ഏൽപ്പിച്ചു.

അപ്പോഴേക്കും രാഹുൽ ബുക്ക് ചെയ്ത ഉബർ മിനിവാനും അവരുടെ വീടിന് മുന്നിലെത്തിയിരുന്നു. ഇരുപത്തിമൂന്ന് കിലോ വീതമുള്ള ആ വലിയ രണ്ട് പെട്ടികൾ ബേസ്മെന്റിന്റെ ഇടുങ്ങിയ പടികൾ കയറ്റി അവർ തന്നെ മുകളിലെത്തിച്ചു.

വീടിന് പുറത്തേക്കിറങ്ങിയപ്പോൾ അതിരാവിലെയുളള കൊടുംതണുപ്പുള്ള കാറ്റ് അവരുടെ മുഖത്തേക്ക് ആഞ്ഞടിച്ചു. പെട്ടികളെല്ലാം ഉബറിന്റെ ഡിക്കിയിലേക്ക് കയറ്റി വെച്ച് നാലുപേരും വണ്ടിയിൽ കയറി.

ടൊറന്റോ പിയേഴ്സൺ എയർപോർട്ടിലേക്കുള്ള (YYZ) യാത്രയിൽ ഹൈവേ 401-ലൂടെ (Highway 401) വണ്ടി കുതിച്ചുപാഞ്ഞു. അതിരാവിലെ ആയതുകൊണ്ട് ഹൈവേയിൽ വലിയ തിരക്കുണ്ടായിരുന്നില്ല.

എല്ലാവർക്കും നല്ല ഉറക്കച്ചടവ് ഉണ്ടായിരുന്നതുകൊണ്ട് വണ്ടിയിൽ വലിയ സംസാരമൊന്നും നടന്നില്ല. എങ്കിലും സമയത്തിന് എയർപോർട്ടിൽ എത്തുമോ എന്നോർത്ത് ഷാഹിദിന്റെ ഉള്ളിൽ ചെറിയൊരു ടെൻഷൻ തുടങ്ങിയിരുന്നു.

ഏകദേശം മുക്കാൽ മണിക്കൂർ യാത്രയ്ക്ക് ശേഷം വണ്ടി എയർപോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനലിൽ (Departure Terminal) എത്തി. പുറത്തിറങ്ങി ട്രോളി എടുത്ത് പെട്ടികളെല്ലാം അതിലേക്ക് വെച്ചു.

വലിയൊരു കെട്ടിപ്പിടുത്തത്തോടെ അവൻ കൂട്ടുകാരോട് യാത്ര പറഞ്ഞു.

“സൂക്ഷിച്ച് പോയിട്ട് വാടാ… കല്യാണ നിശ്ചയത്തിൻ്റെ ഫോട്ടോസ് ഒക്കെ മറക്കാതെ അയക്കണം,” അജിംസ് അവനെ ചേർത്തുപിടിച്ചു പറഞ്ഞു. ഷാഹിദ് ജാക്കറ്റ് ഊരി അജിംസിന് കൊടുത്തു.

മൻസൂറും രാഹുലും അവന് യാത്രാമംഗളങ്ങൾ നേർന്നു. കാനഡയിലെ തന്റെ എല്ലാ കഷ്ടപ്പാടുകളിലും ഒപ്പം നിന്ന സുഹൃത്തുക്കളോട് താൽക്കാലികമായി വിടപറയുമ്പോൾ അവന് ചെറിയൊരു സങ്കടം തോന്നി.

അവർ അവന് നേരെ കൈവീശിക്കൊണ്ട് കാറിലേക്ക് തിരികെ കയറി.

ഗ്ലാസ്സ് ഡോറുകൾ കടന്ന് എയർപോർട്ടിനുള്ളിലെ വലിയ

തിരക്കിലേക്ക് കയറിയതോടെ ഷാഹിദിന്റെ സങ്കടം ഒക്കെ മാറി അവിടെ ഒരു ദീർഘ യാത്ര പോവുന്ന ട്രാവലറുടെ ടെൻഷൻ ആയി.

ഇത്തിഹാദ് എയർവേയ്സിന്റെ (Etihad Airways) ചെക്ക്-ഇൻ കൗണ്ടറിന് മുന്നിൽ വലിയൊരു ക്യൂ ഉണ്ടായിരുന്നു. ക്യൂവിൽ നിൽക്കുമ്പോഴൊക്കെ അവന്റെ ശ്രദ്ധ ട്രോളിയിലിരിക്കുന്ന പെട്ടികളിലായിരുന്നു.

തൂക്കം കറക്റ്റ് ആയിരിക്കുമോ, കൂടുതലുണ്ടെങ്കിൽ അവർ കുത്തിത്തുറക്കാൻ പറയുമോ എന്നൊക്കെയോർത്ത് ചെറിയ ടെൻഷനോട് കൂടി അവൻ ക്യൂവിൽ നിന്നു. ഒടുവിൽ കൗണ്ടറിൽ എത്തിയപ്പോൾ, പെട്ടികൾ ബെൽറ്റിലേക്ക് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *