പാപശലഭം – 5 Likeഅടിപൊളി  

എമിറേറ്റ്സിനൊക്കെ (Emirates) തീവിലയാണ്. എകദേശം രണ്ടായിരം ഡോളറിന് മുകളിലാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.

പുതിയ ജോലി ശരിയായെങ്കിലും കയ്യിലുള്ള സേവിങ്സ് വെച്ച് അതൊന്നും താങ്ങാൻ പറ്റില്ല എന്ന് ഷാഹിദിന് നന്നായി അറിയാമായിരുന്നു. ടിക്കറ്റിന് വേണ്ടി മാത്രം നല്ലൊരു സംഖ്യ പൊട്ടിച്ചാൽ ബാക്കി കാര്യങ്ങൾ പരുങ്ങലിൽ ആവും.

എത്ര നോക്കിയിട്ടും ഫ്ലൈറ്റ് ചാർജുകൾ ഇങ്ങനെ കൂടി വരുന്നതല്ലാതെ, അഫോർഡബിൾ (affordable) ആയൊരു ടിക്കറ്റും ഷാഹിദിന് കിട്ടിയില്ല.

അങ്ങനെ ആ സമയത്താണ് ടെൻഷനടിച്ച് ഇരിക്കുന്ന ഷാഹിദിന്റെ അടുത്തേക്ക്, പതിവ് പോലെ തന്റെ ജോയിന്റും (joint) വലിച്ച് കിറുങ്ങി രാഹുൽ കടന്നു വരുന്നത്. റൂമിലാകെ കഞ്ചാവിന്റെ രൂക്ഷഗന്ധം പടർന്നു.

“എന്താടാ… എന്താ ഒരു വല്ലാത്ത ടെൻഷൻ? നിന്റെ മുഖത്ത് നോക്കിയാൽ അറിയാമല്ലോ കപ്പലോട്ടം കഴിഞ്ഞ ക്ഷീണം ആണെന്ന്,” രാഹുൽ പുക പുറത്തേക്ക് വിട്ടുകൊണ്ട് ചോദിച്ചു.

“എടാ ഈ ടിക്കറ്റിന്റെ കാര്യം നോക്കിയിട്ട് വല്ലാത്ത പ്രാന്താവുന്നു. എത്ര നോക്കിയിട്ടും പൈസ കുറഞ്ഞ ഒരു ഫ്ലൈറ്റും കാണുന്നില്ല. എല്ലാം ആയിരത്തി എണ്ണൂറും രണ്ടായിരവും അതിനു മുകളിലും ഒക്കെയാ,” ഷാഹിദ് നിരാശയോടെ പറഞ്ഞു.

ഇതുകേട്ട് രാഹുൽ ചിരിച്ചുകൊണ്ട് ഷാഹിദിന്റെ അടുത്തേക്ക് വന്ന് ലാപ്ടോപ്പ് പിടിച്ചുവാങ്ങി. “മാറി നിൽക്കടാ അവിടുന്ന്… ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ പോലും അറിയാത്ത ഇവനൊക്കെ എങ്ങനെയാണോ ഇനി ഒരു കല്യാണം കഴിപ്പിച്ച് എടുക്കുന്നത്!”

രാഹുൽ ലാപ്ടോപ്പ് മടിയിൽ വെച്ചു. രാഹുൽ ആള് കഞ്ചാവാണെങ്കിലും സ്മാർട്ട്നെസിൽ അവനെ വെല്ലാൻ അധികം പേരില്ല.

അവൻ ആദ്യം തന്നെ ബ്രൗസറിലെ ഹിസ്റ്ററി മുഴുവൻ ക്ലിയർ ചെയ്ത് ഇൻകോഗ്നിറ്റോ മോഡ് (Incognito mode) ഓപ്പൺ ചെയ്തു. “എടാ

പൊട്ടാ, നീ ഇങ്ങനെ ഒരേ സൈറ്റിൽ തന്നെ വീണ്ടും വീണ്ടും കേറി നോക്കുമ്പോൾ അവന്മാർ നിന്റെ കുക്കീസ് (cookies) ട്രാക്ക് ചെയ്ത് ഡിമാൻഡ് കൂടുതലാണെന്ന്

കാണിച്ച് പൈസ കൂട്ടി കാണിക്കും. പിന്നെ നീ ഈ വീക്കെൻഡിലെ ഡേറ്റ് മാത്രം നോക്കാതെ ഒരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ മാറ്റി നോക്ക്.”

രാഹുൽ ഒരു പ്രൊഫഷണൽ യൂസറെ പോലെ വിരലുകൾ കീബോർഡിലൂടെ അതിവേഗം ചലിപ്പിച്ചു.

അവൻ പല വെബ്സൈറ്റുകളിലായി വി.പി.എൻ (VPN) ഒക്കെ മാറ്റി ലൊക്കേഷൻ മാറ്റിയിട്ട് ഡേറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പരിശോധിച്ചു. ദുബായ് വഴിയുള്ള കൊച്ചി ഫ്ലൈറ്റുകൾക്ക് പകരം അവൻ റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു.

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവൻ ഒരു വലിയ കണ്ടുപിടുത്തം നടത്തിയ സന്തോഷത്തിൽ വിളിച്ചുപറഞ്ഞു, “ദാ പിടിച്ചോ! അബുദാബി വഴി കോഴിക്കോട്ടേക്ക് പോകുന്ന ഇത്തിഹാദ് എയർവേയ്സ് (Etihad Airways).

വെറും ആയിരത്തി ഇരുന്നൂറ്റി എൺപത് ഡോളർ! നിനക്ക് പോരാൻ കരിപ്പൂർ അല്ലെ എളുപ്പം?”

സ്ക്രീനിലെ ആ തുക കണ്ടപ്പോൾ ഷാഹിദിന്റെ കണ്ണുകൾ വിടർന്നു. അവന് ശരിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒറ്റയടിക്ക് എഴുന്നൂറോളം ഡോളറിന്റെ ലാഭം!

“എന്റെ പൊന്നു രാഹുലേ… നീ ഒരു രക്ഷയുമില്ലടാ! മുത്താണ് നീ!”

“നീ ആദ്യം നിന്റെ കാർഡ് എടുത്ത് ഈ ടിക്കറ്റ് അങ്ങ് ബുക്ക് ചെയ്യ്. അല്ലാതെ എന്നെ കെട്ടിപ്പിടിച്ചു നിന്നാൽ ഇപ്പൊ ഇതിന്റെ റേറ്റും മാറും,” രാഹുൽ ചിരിച്ചു.

ഷാഹിദ് വേഗം തന്നെ ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് അടിച്ചു കൊടുത്ത് ആ ടിക്കറ്റ് പർച്ചേസ് ചെയ്തു. ലാപ്ടോപ്പിന്റെ സ്ക്രീനിൽ ടിക്കറ്റ് കൺഫോം ആയ ആ പി.ഡി.എഫ് (PDF) വന്നപ്പോൾ

ഷാഹിദ് വലിയൊരു നെടുവീർപ്പിട്ടു.

ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഫോണിലേക്ക് മാറ്റിയപ്പോഴാണ്, താൻ ശരിക്കും നാട്ടിലേക്ക് പോവുകയാണെന്ന പൂർണ്ണമായ ബോധ്യം അവന് വന്നത്. രാഹുലിന്റെ ആ ചെറിയൊരു സഹായം അവന്റെ യാത്രയിലേക്കുള്ള ഏറ്റവും വലിയൊരു കടമ്പയാണ് ഇല്ലാതാക്കിയത്.

ടിക്കറ്റ് ശരിയായതോടെ പിന്നീടുള്ള ദിവസങ്ങൾ പൂർണ്ണമായും ഷോപ്പിങ്ങിന്റേതായിരുന്നു. വീക്കെൻഡിൽ രാഹുലിനെയും അജിംസിനെയും മൻസൂറിനെയും കൂട്ടി അവൻ വോൺ മിൽസ് (Vaughan Mills) മാളിലേക്ക് പുറപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *