പാപശലഭം – 5 Likeഅടിപൊളി  

നാടൻ പെണ്ണുങ്ങളാ… അവർക്കൊന്നും ഇതൊന്നും വലിയ പരിചയം ഉണ്ടാകില്ല. നീ പതുക്കെ പതുക്കെ ഫസ്റ്റ് ഗിയറിലൊക്കെ ഇട്ട് വണ്ടി മുന്നോട്ട്

എടുത്താൽ മതി.”

അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. രാഹുൽ ജോയിന്റ് വലിക്കുന്നതിനിടയിൽ പറഞ്ഞു, “അവനോട് പറഞ്ഞിട്ട് കാര്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി ഈ ഫോണിലെ ഒരു ഫോട്ടോയും വെച്ച് എന്തൊക്കെയാ കാണിക്കുന്നതെന്ന് അവന് മാത്രമേ അറിയൂ.

എത്ര കൊടുത്തൂ എന്നൊക്കെ ദൈവത്തിന് അറിയാം. ഒറ്റ ഫോട്ടോ വെച്ച് പിടിച്ചു നിന്നത് എങ്ങനെയാ എന്ന് അവന് മാത്രമേ അറിയൂ…”

ഷാഹിദും അവരുടെ കൂടെ ചിരിച്ചു. “ഡാ നിർത്തെടാ… ഞാൻ അങ്ങനെ ഫോട്ടോ കണ്ട് വിടുന്ന പരിപാടിയൊന്നും ഇല്ല. ഞാൻ ജസ്റ്റ് അവളെ ഒന്ന് നോക്കും അത്രേ ഉള്ളു,” ഷാഹിദ് ചമ്മലോടെ പറഞ്ഞു.

“ആഹ്, നോക്കും… നോക്കി നോക്കി ലാസ്റ്റ് പാവം ആ ഫോണിന്റെ ഡിസ്പ്ലേ ഇപ്പൊ നല്ല സോഫ്റ്റ് ആണെന്നാണ് കേട്ടത്,” അജിംസ് ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് കളിയാക്കി.

“എന്തായാലും അളിയാ, പറഞ്ഞു പറഞ്ഞു എന്തായാലും നിനക്ക് നാട്ടിൽ പോവാനായി. ഞാൻ ഒരു കാര്യം പറയാം. കല്യാണം ഉറപ്പിച്ചു കിട്ടിയാൽ ആക്രാന്തം കാണിക്കരുത്…

മൻസൂറിൻ്റെ കാര്യം നിനക്ക് അറിയാലോ… പതുക്കെ തിന്നാൽ പനയും തിന്നാം എന്നല്ലേ.”

അജിംസിന്റ തമാശ കേട്ട് റൂമിൽ വലിയൊരു പൊട്ടിച്ചിരി ഉയർന്നു. ഷാഹിദ് ചിരിച്ചുകൊണ്ട് അജിംസിന്റെ തോളിൽ ഒരിടി വെച്ചുകൊടുത്തു.

“എടാ ഷാഹി, ഈ രണ്ടാമത്തെ പെട്ടിയിൽ ഇരുപത്തിനാലര കിലോ ഉണ്ട്. ഒന്നര കിലോ മാറ്റണം. എയർപോർട്ടിൽ ചെന്നിട്ട് പെട്ടി തുറന്ന് സാധനം മാറ്റാൻ നിന്നാൽ വല്ലാത്ത ഡെക്കറേഷൻ ആയിരിക്കും,” രാഹുൽ ഒരു കയ്യിൽ ജോയിന്റും മറു കയ്യിൽ സ്കെയിലുമായി പെട്ടി തൂക്കി നോക്കിക്കൊണ്ട് പറഞ്ഞു.

“അതിലുള്ള ആ ലിൻഡ് ചോക്ലേറ്റിന്റെ വലിയ പാക്കറ്റുകൾ

എടുത്ത് ക്യാബിൻ ബാഗിലേക്ക് മാറ്റിക്കോ. അത് തന്നെ ഒരു കിലോ ഉണ്ടാവും. പിന്നെ ആ ജീൻസും ഞാൻ ഇടുന്ന ബാക്ക്പാക്കിലേക്ക് വെച്ചോ,” ഷാഹിദ് പരിഹാരം പറഞ്ഞു.

പ്രവാസികളുടെ സ്ഥിരം പ്രതിസന്ധിയാണല്ലോ ഈ 23 കിലോയുടെ കണക്കെടുപ്പ്. രാഹുൽ കൃത്യമായി ആ പെട്ടികൾ 23 കിലോ ആക്കി സിപ്പ് ചെയ്തു പൂട്ടി.

പെട്ടികളുടെ പണി കഴിഞ്ഞതോടെ രാഹുലും അവരുടെ കൂടെ വട്ടത്തിലിരുന്നു. മദ്യത്തിന്റെ ലഹരി പതിയെ അവരുടെ സംസാരത്തെ കുറച്ചുകൂടി സീരിയസ്സും വൈകാരികവുമാക്കി മാറ്റി.

“എന്തായാലും അളിയാ, ഈ റൂമിൽ നിന്ന് ആദ്യമായിട്ട് രക്ഷപ്പെടുന്നത് നീയാണ്,” അജിംസ് അല്പം ഗൗരവത്തിൽ പറഞ്ഞു. “നമ്മൾ നാലുപേരും ഏതാണ്ട് ഒരുമിച്ച് ഈ റൂമിൽ എത്തിയതാ.

കാനഡയിലെ ആദ്യത്തെ പണിപാളലുകളും, പൈസ ഇല്ലാതെ ഇൻഡോമിയും (Indomie noodles) തിന്ന് ജീവിച്ചതും… ചില്ലറ പൈസ മൊത്തം വാരിയെടുത്ത് പൂട്ടീൻ (Poutine) വാങ്ങിക്കഴിച്ചതും എല്ലാം ഒരുമിച്ചായിരുന്നു.

നിനക്കിപ്പോ കല്യാണവും സെറ്റായി, നല്ലൊരു ഫുൾ ടൈം കോർപ്പറേറ്റ് ജോലിയും കിട്ടി. കൂട്ടത്തിൽ ഒരാളെങ്കിലും രക്ഷപ്പെടുന്നത് കാണാൻ വളരെ സന്തോഷം ഉണ്ട്.

ഇനി ഇപ്പൊൾ നീ വേറെ ജീവിതത്തോട് അങ്ങോട്ട് മാറി പോവുമല്ലോ എന്നാലോചിക്കുമ്പോൾ ഒരു ചെറിയ വിഷമം.” അജിംസിന്റെ വാക്കുകളിൽ ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നു.

ഷാഹിദിന്റെ ഉള്ളിലുമൊന്ന് പിടഞ്ഞു. ശരിയാണ്, ഈ നാല് ചുവരുകൾക്കുള്ളിൽ അവർ പങ്കുവെച്ച കഷ്ടപ്പാടുകൾ ചെറുതല്ല. “എടാ, നിങ്ങളെ ഒക്കെ വിട്ട് ഞാൻ എങ്ങോട്ടും പോവുന്നില്ല.

ഞാൻ തിരിച്ചു വന്ന് പുതിയ കമ്പനിയിൽ ജോയിൻ ചെയ്യട്ടെ. എനിക്ക് പി.ആർ (PR) കിട്ടുന്നത് വരെ ഞാൻ ഇവിടെ ഈ റൂമിൽ തന്നെ കാണും.

പിന്നെ ഞാൻ

ഇവിടെ തന്നെ ഉണ്ടല്ലോ… അപ്പോളേക്കും നമ്മൾ എല്ലാവരുടെയും ജോലിയും ബാക്കി കാര്യങ്ങളും എല്ലാം ശരിയാവും,” ഷാഹിദ് കൂട്ടുകാർക്ക് ഉറപ്പ് നൽകി.

രാഹുൽ ജോയിന്റിന്റെ പുക സാവധാനം പുറത്തേക്ക് വിട്ടുകൊണ്ട് പറഞ്ഞു, “അതൊക്കെ ശരിയാവും. എന്തായാലും ഇത് എല്ലാവർക്കും നല്ല ഒരു തുടക്കം ആവട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *