പാർവണം – 7 7അടിപൊളി  

​പെട്ടെന്ന് അമ്മയുടെ മുഖത്തെ ഭാവം മാറി. അതുവരെയുണ്ടായിരുന്ന ആ വാത്സല്യം മാറി അവിടെ വലിയൊരു ഗൗരവം വന്നുനിറഞ്ഞു. ചോറുരുള വായിലേക്ക് വെക്കാതെ അമ്മ എന്നെ സൂക്ഷിച്ചൊന്ന് നോക്കി.

​”എന്താടാ നീ പെട്ടെന്ന് അങ്ങനെ ചോദിച്ചേ? ഞാൻ പറഞ്ഞത് സത്യം തന്നെയാ. അവൾക്കിപ്പോ എന്താ പ്രായം കുറഞ്ഞു വരുകയാണെന്നാണോ വിചാരം?  അവളെക്കൂടി നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ലേ.”

​അമ്മയുടെ ആ മാറ്റം കണ്ട് ഞാൻ ചെറുതായിട്ടൊന്ന് പരുങ്ങി.

“ഏയ്… ഒന്നുമില്ല. ഞാനൊന്ന് ചോദിച്ചെന്നേ ഉള്ളൂ…”

​അപ്പോഴേക്കും എന്റെ അരികിലിരുന്ന പാർവണ എന്നെ  സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. അമ്മയോട് ഞാൻ എന്തിനാണ് പെട്ടെന്ന് അങ്ങനെ ചോദിച്ചതെന്ന് അവൾക്ക് തീരെ മനസ്സിലായിരുന്നില്ല. അനഘ ചേച്ചിയുടെ മനസ്സിൽ അരവിന്ദ് ആണെന്ന സത്യം എനിക്ക് മാത്രമല്ലേ അറിയൂ.

​”അല്ല, അവളിപ്പോ കല്യാണം വേണ്ടാന്ന് വല്ലതും നിന്നോട് പറഞ്ഞോ?”

അമ്മ എന്നെ വീണ്ടും സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു.

​”ഇല്ലമ്മേ… അവളൊന്നും പറഞ്ഞില്ല. ഞാൻ ചുമ്മാ ചോദിച്ചതാ,”

ഞാൻ വേഗം തലയാട്ടി. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ കാര്യം വഷളാകുമെന്ന് എനിക്ക് തോന്നി.

​ഊണ് കഴിഞ്ഞ് അമ്മയ്ക്ക് ഒരു ഗുഡ്നൈറ്റും പറഞ്ഞ് ഞാൻ പടികൾ കയറി മുകളിലേക്ക് പോയി. റൂമിലെത്തി കട്ടിലിലേക്ക് വീഴുമ്പോഴും എന്റെ മനസ്സിൽ അമ്മയുടെ ആ മുഖമായിരുന്നു. അമ്മയുടെ മനസ്സിൽ ചേച്ചിക്ക് വേണ്ടി

ഏതെങ്കിലും പയ്യനെ കണ്ടുവെച്ചിട്ടുണ്ടോ? അതായിരിക്കുമോ രാവിലെ ചേച്ചിയോട് ഇത്രയും ഉറപ്പിച്ചു സംസാരിച്ചത്? അങ്ങനെ വല്ല ആലോചനകളും അമ്മയുടെ മനസ്സിലുണ്ടെങ്കിൽ അരവിന്ദിന്റെ കാര്യം അമ്മയോട് എങ്ങനെ അവതരിപ്പിക്കും? ഒരുപാട് ചോദ്യങ്ങൾ എൻ്റെ മനസ്സിൽ കിടന്ന് തിളച്ചുമറിയുന്നുണ്ടായിരുന്നു.

​ചിന്തകളിൽ മുഴുകി കിടക്കുമ്പോഴാണ് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

​പാർവണ!.

​അവൾ പതുക്കെ അകത്തേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. ഞാൻ കിടക്കുന്നതുകണ്ട് അവൾ ശബ്ദമുണ്ടാക്കാതെ എന്റെ അടുത്തേക്ക് നടന്നു വരികയാണ്. ആ വലിയ മുറിയിലെ നേർത്ത വെളിച്ചത്തിൽ, പാദസരത്തിന്റെ ചിലമ്പലോടെ എന്റെ അടുത്തേക്ക് വരുന്ന അവളെ കണ്ടപ്പോൾ അതുവരെയുണ്ടായിരുന്ന എന്റെ ആധിയൊക്കെ പതുക്കെ എങ്ങോട്ടോ മാഞ്ഞുപോകുന്നതുപോലെ തോന്നി.

​അവൾ കട്ടിലിനരികിലേക്ക് വന്ന്, ചെറിയൊരു സംശയത്തോടെ എന്നെ നോക്കി പതുക്കെ ചോദിച്ചു.

​”എന്താ ആദീ… ഊണുമേശേൽ വെച്ച് അമ്മയോട് അങ്ങനെയൊക്കെ ചോദിച്ചേ? ചേച്ചീടെ കല്യാണക്കാര്യത്തില് എന്തെങ്കിലും പ്രശ്നമുണ്ടോ?”

അവളുടെ ആ ചോദ്യത്തിൽ എന്നോടുള്ള  കരുതലുണ്ടായിരുന്നു. ഇനി ഈ കാര്യം അവളിൽ നിന്ന് മറച്ചുവെക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി. ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് പതുക്കെ അവളുടെ കൈകളിൽ പിടിച്ചു.

​”പാർവണേ…”

ഞാൻ വളരെ ശാന്തമായി പറഞ്ഞു തുടങ്ങി.

“ചേച്ചിയുടെ കാര്യത്തിൽ വേറൊരു പ്രശ്നമുണ്ട്. അത് ഞാൻ നിന്നോട് ഇതുവരെ പറഞ്ഞില്ല.”

​അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി. ആ നീലക്കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.

“എന്താ ആദീ? എന്തുപറ്റി?”

​ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.

​”ചേച്ചിക്ക് ഒരാളെ ഇഷ്ടമാടി. ബാംഗ്ലൂരിൽ അവളുടെ കൂടെ വർക്ക് ചെയ്യുന്ന പയ്യനാ പേര് അരവിന്ദ്. കുറെ നാളായിട്ടുള്ള ഇഷ്ടമാ. നമ്മുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ആണ് അവളെന്നോട് ഈ കാര്യം പറയുന്നത്. പക്ഷെ അമ്മയോട് പറയാൻ അവൾക്ക് ഭയങ്കര പേടി…”

​എന്റെ വാക്കുകൾ കേട്ട് അവൾ കുറച്ചുനേരം ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കിയിരുന്നു. മുഖത്ത് വലിയൊരു അത്ഭുതമായിരുന്നു. ഞാൻ വീണ്ടും തുടർന്നു.

​”അവൻ വീട്ടിൽ വന്ന് സംസാരിക്കാൻ റെഡിയാണ്. എല്ലാം അമ്മയോട് പറഞ്ഞ് ശരിയാക്കിത്തരാം എന്ന് ചേച്ചിക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ ഇന്ന് അമ്മ പെട്ടെന്ന് വേറെ പയ്യനെ നോക്കുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ ശരിക്കും പെട്ടുപോയി. അമ്മയോട് ഇതെങ്ങനെ അവതരിപ്പിക്കും എന്നോർത്ത് വല്ലാത്തൊരു പേടി…”

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *