പാർവണം – 7 7അടിപൊളി  

​”അമ്മ അവിടെ ചോറെടുത്ത് വെക്കട്ടെടി… അതിന് കുറച്ചു സമയം എടുക്കില്ലേ… അതുവരെ എന്റെ പെണ്ണിനോടൊന്ന് സ്നേഹം കൂടാൻ ഞാനാരുടെ പെർമിഷനാ ചോദിക്കേണ്ടത്?”

എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഉരസിക്കൊണ്ടിരുന്നു.

​”മ്മ്… ആദീ… വിട്ടേ…”

അവളുടെ പ്രതിരോധം വല്ലാതെ കുറഞ്ഞിരുന്നു. കാറ്റുപിടിച്ചൊരു ഇലപോലെ അവൾ വിറയ്ക്കുന്നത് എനിക്ക് ഫീൽ ചെയ്യാമായിരുന്നു. അവൾ വല്ലാത്തൊരു സുഖത്തോടെ കണ്ണുകൾ ഇറുകെയടച്ച് എന്റെ കയ്യിലേക്ക് ഒന്നുകൂടി അമർന്നു.

​”ഇത്രയും നേരം ബൈക്കിന്റെ പുറകിലിരുന്ന്എന്റെ പുറത്തേക്ക് ഒട്ടിയിരുന്നിട്ട്… ഇപ്പൊ എന്താടി പെട്ടെന്നൊരു നാണം?”

ഞാൻ അവളുടെ കാതിൽ പതുക്കെ മന്ത്രിച്ചു.

​പെട്ടെന്ന് അവൾ തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റി എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. ആ വലിയ നീലക്കണ്ണുകൾ കുസൃതിയോടെ എന്നെ നോക്കി.

​”ഓ. എനിക്ക് ഒരു നാണോം ഇല്ല്യ. ആദി എത്ര വേണമെങ്കിലും കെട്ടിപ്പിടിച്ചോ. എന്നാലും അമ്മ താഴെ കാത്ത് നിക്കണല്ലേ… നമ്മക്ക് ചോറുണ്ടിട്ട് വരാം ട്ടോ…”

അവൾ ആ തനി ശൈലിയിൽ വലിയൊരു കുസൃതിയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

​ആ കണ്ണുകളിലെ പ്രണയവും അവളുടെ ആ കൊഞ്ചലും കണ്ടപ്പോൾ ഞാൻ പൂർണ്ണമായും അവളിലേക്ക് അലിഞ്ഞുപോവുകയായിരുന്നു. അവളുടെ പാതിവിടർന്ന അധരങ്ങളിൽ ഞാൻ പതുക്കെ ഒരു ചുംബനം നൽകി. എന്നിട്ട് ആ പിടിവിട്ടുകൊണ്ട് പറഞ്ഞു.

​”രക്ഷപെട്ടു എന്ന് കരുതി സന്തോഷിക്കണ്ട മോളെ. കഴിച്ചിട്ട് ഇങ്ങോട്ട് തന്നെയാ വരുന്നേ.. “

​ഞാൻ ചിരിച്ചുകൊണ്ട് ടവലും എടുത്ത് ബാത്റൂമിലേക്ക് കയറുമ്പോൾ, പിന്നിൽ അവളുടെ ആ കുസൃതിച്ചിരി കേൾക്കാമായിരുന്നു. ഒരുപാട് കാലത്തെ നോവുകൾക്കൊടുവിൽ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ രണ്ടു പെണ്ണുങ്ങൾക്കിടയിൽ എന്റെ ജീവിതം പൂർണ്ണതയിലെത്തുന്നത് ഞാൻ അറിയുകയായിരുന്നു.

കുളിച്ച് ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ ഊണുമേശയിൽ അമ്മ ഞങ്ങൾക്കായി കാത്തിരിപ്പുണ്ടായിരുന്നു. രാത്രിയുടെ നേർത്ത തണുപ്പിലേക്ക് വീട് പതിയെ മാറിക്കഴിഞ്ഞിരുന്നു. ചോറും കറികളും മേശപ്പുറത്ത് വിളമ്പിവെച്ചിട്ടുണ്ട്. ഞാൻ കസേരയിലേക്ക് ഇരുന്നതും പാർവണ വന്ന് എന്റെ പാത്രത്തിലേക്ക് ചോറ് പകർന്നു തന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ, അമ്മ വളരെ വാത്സല്യത്തോടെ

എന്നെ നോക്കി ചോദിച്ചു.

​”നിന്റെ ലീവ് കഴിയാറായോ ആദീ?”

​”ഇന്നും കൂടിയേ ഉണ്ടായിരുന്നുള്ളൂ അമ്മേ… നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം,”

ഞാൻ ചോറുണ്ണുന്നതിനിടയിൽ പറഞ്ഞു.

​അതുകേട്ടതും പാർവണയുടെ മുഖത്തെ പ്രസരിപ്പ് ഒറ്റയടിക്ക് മങ്ങി. കറികൾ വിളമ്പാൻ നിന്ന അവളുടെ കൈ പെട്ടെന്നൊന്ന് നിശ്ചലമായി. ആ കണ്ണുകളിൽ പരിഭവം വന്ന് നിറയുന്നത് ഞാൻ കണ്ടു.

​”നാളത്തന്നെ പോവ്വാണോ… ഒരൊറ്റ ദിവസം കൂടി ലീവെടുക്കാൻ പറ്റില്ല്യേ ആദീ? ഇവിടെയിപ്പൊ ചേച്ചീം ഇല്ല്യ… ആദി കൂടി ഓഫീസിലേക്ക് പോയാൽ ഞാൻ ആകെ ഒറ്റക്കാവില്ലേ…”

വല്ലാത്തൊരു സങ്കടത്തോടെ, അവളുടെ ആ തനി പാലക്കാടൻ ശൈലിയിൽ അവൾ ചോദിച്ചു.

​ആദ്യമായി സ്വന്തം വീടും നാടും വിട്ട് വന്നവളല്ലേ, എന്നെ പിരിയാനുള്ള ആ ചെറിയ പേടി എനിക്ക് നന്നായിട്ട് മനസ്സിലാകുന്നുണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചു.

​”ഇനിയെത്ര ദിവസമാടി ഞാൻ ഇങ്ങനെ ലീവെടുത്ത് വീട്ടിലിരിക്കുക? ഞാൻ വൈകുന്നേരം നേരത്തെ വരാൻ നോക്കാം. പകലൊക്കെ ഇവിടെ അമ്മയില്ലേ നിനക്ക് കൂട്ടിന്.”

​അവൾ ചെറിയൊരു സങ്കടത്തോടെ തലയാട്ടി എന്റെ അരികിലായി വന്നിരുന്നു. അല്പനേരത്തെ മൗനത്തിന് ശേഷം, മനസ്സിൽ കിടന്ന ആ ചോദ്യം ഞാൻ പതുക്കെ പുറത്തേക്കിട്ടു.

​”അമ്മേ… ഞാനൊരു കാര്യം ചോദിക്കാൻ ഇരിക്കുവാരുന്നു…”

​അമ്മ മുഖമുയർത്തി എന്നെ നോക്കി.

​”രാവിലെ ഡൈനിങ് ടേബിളിൽ വെച്ച് ചേച്ചിയോട് കല്യാണത്തിന്റെ കാര്യങ്ങൾ പറഞ്ഞത്… അത് അമ്മ സീരിയസ് ആയിട്ട് പറഞ്ഞതാണോ?”

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *