ആ വാർത്തക്ക് പിന്നാലെ എത്തിയ മെയിൽ, മൽഹോത്രക്ക് ശേഷം ലൈനിൽ ശേഷം ഉണ്ടായിരുന്ന പല ആളുകളെയും തഴഞ്ഞു കൊണ്ട്, അടുത്ത മാർക്കറ്റിംഗ് മാനേജർ പോസ്റ്റിലേക്ക് ബോർഡ് ഓഫ് ഡയറക്ടർസ് തിരഞ്ഞെടുത്ത പേര് സൈറയുടെത് ആണ് എന്നത് ആ ഓഫീസ് ഫ്ലോറിനെ നിശബ്ദം ആക്കി കളഞ്ഞു…………
ഓഫീസിൽ മൽഹോത്രയുടെ ചെയറിൽ ചാരി ഇരുന്ന് സൈറ ആദ്യ നിർദേശം ജെനിക്ക് കൊടുത്തു : ജെനി… എനിക്ക് ഈ ചെയർ വേണ്ട… പുതിയത്, നടു നിവർത്തി ഇരിക്കാൻ പറ്റുന്ന പോലെ ഉള്ള റിവൊൾവിംഗ് ചെയർ വേണം…….
“ഓക്കേ മാം… ഡൺ.. സൈറ നോട്ട് പാടിൽ കുറിച്ചു…
“ലെറ്റ് സ് മീറ്റ് അവർ ടീം…. സൈറ എഴുന്നേറ്റ് നടന്നപ്പോൾ, ഇടത് വശത്തു ഒരു അടി പിന്നിലായി ജെനിയും നടന്നു…
” ഇവിടെ ഉള്ള ആരെയും എനിക്ക് പരിചയപ്പെടേണ്ട ആവശ്യം ഇല്ലാ, അല്ലെങ്കിൽ എനിക്ക് എന്നെ കുറിച്ച് ഇൻട്രോ ചെയ്യേണ്ട ആവശ്യം ഇല്ലാ….. സോ ഞാൻ ഡയറക്ട് പോയിന്റിലേക്ക് വരാം…… ഈ ഒരു ദിവസം നിങ്ങൾക്ക് ഉള്ളതാണ്….. ശരിക്ക് മനസ്സ് ഇരുത്തി ആലോചിക്കാൻ ഉള്ള ദിവസം….. ഇവിടെ തുടരണോ വേണ്ടയോ … എന്റെ താഴെ പണി എടുക്കണോ എന്ന് ചിന്തിച്ചു തീരുമാനിക്കാൻ ഉള്ള ദിവസം….
ഒന്ന് എനിക്ക് അറിയാം….. ഈ ടീം… ഫ്രം മൈ ഹാർട്ട്.. എനിക്ക് തുടർന്ന് പോവാൻ താല്പര്യം ഉണ്ട്….. നിങ്ങൾ ആരും ഇവിടെ നിന്ന് പോവുന്നത് എനിക്ക് ഇഷ്ടമല്ല …… ഇനി അതല്ല…. പോയെ പറ്റൂ, എന്റെ കീഴെ പണി എടുക്കാൻ പറ്റില്ല എന്നാണ് എങ്കിൽ, തടയുന്നില്ല…… ജസ്റ്റ് മെയിൽ മീ… ആൻഡ് മീറ്റ് മീ ടുമാറോ……
…… പക്ഷെ മെയിൽ അയക്കുന്നതിനു മുൻപ് ഞാൻ തുറന്നു പറയാം, ഇന്ന് വരെ എന്ത് നടന്നോ….. എനിക്കൊരു പ്രശനമോ, ദേഷ്യമോ ഇല്ലാ അതിൽ….. അതിന്റെ ബേസിൽ നിങ്ങളോട് ഞാൻ ഒരിക്കലും പെരുമാറില്ല… അത്… അതെന്റെ വാക്ക് ആണ്…..
ബട്…….. ഞാൻ ഒറ്റ കാര്യത്തിൽ സ്ട്രിക്റ്റ് ആണ്…. അത് മുന്നോട്ടും അങ്ങിനെ തന്നെ ആയിരിക്കും…… നമ്മൾ പ്രൊഫഷണൽസ് ആണ്…. സോ…. ഈ ഓഫിസിൽ ആര് ജോലി ചെയ്യുന്നുണ്ട് എങ്കിൽ കൂടെ, അതിപ്പോൾ ക്‌ളീനിംഗ് സ്റ്റാഫ് അയാൾ പോലും, അവരോട് നിങ്ങൾ മര്യാദക്ക് അവർക്ക് വേണ്ട റെസ്‌പെക്ട് കൊടുത്തേ സംസാരിക്കാൻ പാടൂ…. പ്ലീസ് ബി കെയർഫുൾ…..
സൈറ ഇത്ര മാത്രം ഗംഭീര്യം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു… പിന്നാലെ ജെനിയും…..
പിറ്റേന്ന് രാവിലെ…….
” ജെനീ… എനിക്ക് ഒരേ ഒരാളുടെ മെയിൽ മാത്രമേ കിട്ടിയിട്ടുള്ളൂ അത്.. മിസ്റ്റർ വിശാലിന്റെ ആണ്… സൈറ പറഞ്ഞു…
തന്നോട് ഏറ്റവും കൂടുതൽ അപമാര്യാദ ആയി സംസാരിച്ചിട്ടുള്ള വ്യക്തി, അവൻ ഈ കംമ്പനി വിടാൻ ഒരുങ്ങുകയാണ് എന്ന വാർത്ത ജെനിയെ സന്തോഷിപ്പിച്ചു…
പക്ഷെ സൈറയുടെ മുഖം കണ്ടപ്പോൾ ആ സന്തോഷം ചിരിയായി പുറത്തു വന്നില്ല…..സൈറ തുടർന്നു : വിശാൽ .. എനിക്ക് അറിയാം അവൻ നിന്നോട്… പക്ഷെ…… ഹി ഈസ് ഗുഡ് ഇൻ ഹിസ് ജോബ്… അയാൾക്ക് പകരം പെട്ടെന്ന് മറ്റൊരാൾ, അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം ആണ്…
ജെനി സൈറയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, മിഴികൾ അടക്കാതെ തന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന സൈറയുടെ കണ്ണുകൾ പല കാര്യങ്ങളും പറയുന്ന പോലെ തോന്നി….
” ഓകെ ജെനി… വിശാൽ വന്നാൽ ഉള്ളിലേക്ക് വിട്ടേക്ക്… സൈറ പറഞ്ഞു..
” സർ… മാം ഒരു കാളിൽ ആണ്…….. പ്ലീസ് വെയിറ്റ്… സൈറയെ കാണാൻ വന്ന വിശാലിനോട് ജെനി നുണ പറഞ്ഞു…
” ഓകെ “… അവളുടെ മുഖത്ത് നോക്കാതെ അവൻ മറുപടി പറഞ്ഞു..
” സർ പോവാണോ ഇവിടെ നിന്ന്…. ജെനി ചോദിച്ചപ്പോൾ, ഒരു മൂളൽ മാത്രം, അതും അവളുടെ മുഖത്തു നോക്കാതെ ആയിരുന്നു അവന്റെ മറുപടി…
” ഏത് കമ്പനിയിലേക്ക് ആണ് സാറേ.. ജെനിയുടെ അടുത്ത ചോദ്യത്തിന് അവന് ഉത്തരം ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അവൻ അത് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല ആ സമയം…..
ജെനി തന്റെ ഡെസ്കിൽ നിന്നും എഴുന്നേറ്റ് നിന്ന് പറഞ്ഞു : സാറേ.. ഞാൻ ഒന്നും മനസ്സിൽ വച്ചിട്ടില്ല… മാമും അത് തന്നെ ആണ് ഇന്നലെ പറഞ്ഞത്…. കഴിഞ്ഞത് കഴിഞ്ഞു….
