എന്തായാലും അധിക നേരം നീണ്ടു നിന്നില്ല, സൈറയുടെ മുഖത്ത് പൊതുവെ ഉള്ള ഗൗരവം തിരികെ വന്നു……………
നാല് വരികളിൽ അല്ലെങ്കിൽ, നീണ്ട ടേബിളിൽ ക്യാബിൻ പോലെ സെറ്റ് ചെയ്ത്, ഇരിക്കുന്ന എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്നെ ഡ്രസ്സ് ചെയ്ത ആണുങ്ങളും പെണ്ണുങ്ങളും അടങ്ങിയ മാർക്കറ്റിംഗ് ടീം………
അവർ ഒന്നടങ്കം, എഴുന്നേറ്റ് നിന്ന് “ഗുഡ്മോർണിംഗ് മാം” എന്ന് പറഞ്ഞപ്പോൾ ഹരിക്ക് ഓർമ വന്നത് തന്റെ സ്കൂൾ ജീവിതം ആയിരുന്നു…..
പക്ഷെ എല്ലാവരുടെയും നോട്ടം തന്റെ മേലെ ആണെന്ന് മനസ്സിലാക്കിയ ഹരിക്ക് എന്തോ വല്ലാത്ത ചളിപ്പ് തോന്നി …..
സൈറയുടെ ഓഫീസ് ക്യാബിനുള്ളിൽ അവൾക്ക് മുന്നിൽ ബാഗും പിടിച്ചു അവൻ നിന്നപ്പോൾ, ആ വലിയ ഓഫീസ് ടേബിളിന്റെ പിറകിലെ വലിയ ചെയറിൽ ചാരി ഇരുന്ന് കൊണ്ട് സൈറ പറഞ്ഞു : ഹരീ…. ജെനി വിൽ ഗൈഡ് യൂ…………
ഓകെ മാം എന്ന് പറഞ്ഞു കൊണ്ട് ഹരി ജെന്നിയുടെ പിന്നാലെ ക്യാബിൻ വിട്ടതും, സൈറ ഒറ്റക്കിരുന്ന് ചിരിക്കാൻ തുടങ്ങി….. അവൾ സ്വയം പറഞ്ഞു “ഹഹ…. ഹഹഹഹ ..കുണ്ടി കൊതിയൻ….. “………..
ബേസിക് കാര്യങ്ങളിൽ തുടങ്ങി, ആ ഓഫീസിനെ പറ്റി, അവിടെ നടക്കുന്ന ജോലികളെ പറ്റി തനിക്ക് അറിയാവുന്നത് എല്ലാം അവനോട് ബ്രിഫ് ചെയ്ത ശേഷം അവൾ അവനെയും കൂട്ടി ബാക്കി ടീമുകളെ ഹരിക്ക് പരിചയപ്പെടുത്താൻ ആയിരുന്നു………………….
തന്നെ കുറിച്ച്, ആവശ്യത്തിന് അധികം വിവരണം ഇവർക്ക് എല്ലാർക്കും ആദ്യമേ കിട്ടിയിട്ടുണ്ട് എന്ന് ഹരിക്ക് തുടക്കത്തിലേ മനസ്സിലായി….
അതിന് പുറമെ ജെന്നി ആദ്യമേ ഹരിയോട് പറഞ്ഞ വാക്ക് ” സർ… ഇവർ എല്ലാവരും സാറിന്റെ സീനിയേഴ്‌സ് ആണ് “… അതായത്, താൻ ആണ് ഇവിടുത്തെ ജൂനിയർ മോസ്റ്റ്, അല്ലെങ്കിൽ മുന്നിൽ ഉള്ള എല്ലാവരോടും റെസ്‌പെക്ട് കൊടുത്തു മാത്രമേ തനിക്ക് സംസാരിക്കാൻ പാടുള്ളൂ എന്നതായിരുന്നു ജെനി പറഞ്ഞതിന്റെ ഉദ്ദേശം…
ഹരി ആ രീതിയിൽ തന്നെ ഓരോരുത്തരോടും, മാം… അല്ലെങ്കിൽ സർ എന്ന് പറഞ്ഞു തന്നെ നല്ലൊരു ചിരിയോടെ ഷേക്ക് ഹാൻഡും കൈ കൂപ്പിയും സ്വയം പരിചയപ്പെടുത്തി…
ഹരിക്ക് അലോട്ട് ചെയ്തിട്ടുള്ള സീറ്റിൽ, സെക്കന്റ് റോയിൽ ലാസ്റ്റ് ആയി ഇരിക്കുന്ന അവന്, തുടക്കക്കാരന് കൊടുക്കാൻ കഴിയുന്നതിന്റെ ഇരട്ടി പണി എല്ലാരും കൂടെ ഹരിക്ക് കൊടുത്തിരുന്നത് കൊണ്ട് തന്നെ, ഹരിക്ക് സീറ്റിൽ നിന്നും ഇളകാൻ സമയം ഉണ്ടായില്ല….
പതിനൊന്നെ ടു പതിനൊന്നെ കാല്.. ടീ ബ്രേക്ക് ആണ്.. ആ സമയം, ആ സമയം മാത്രമാണ് സൈറ അനുവദിച്ച ” ഫ്രീ ടൈം “.. എന്ന് വച്ചാൽ, പരസ്പരം എന്തും സംസാരിക്കാൻ ഉള്ള സമയം… എങ്കിലും പതിവില്ലാത്ത ഒച്ചയും ബഹളവും പുറത്ത് നിന്ന് കേൾക്കുന്നത് കൊണ്ട് തന്നെ ആണ്, ഫോണിലെ ഇന്റർ കോമിൽ സൈറ ജെനിയെ വിളിക്കുന്നത്…
” ഹരി ആവും ലെ……… സൈറ ഇത്രമാത്രമേ ചോദിച്ചുള്ളൂ..
” അതേ… എങ്ങിനെ എന്നറിയില്ല, മിക്കവരുമായി വളരെ പെട്ടെന്ന് കംമ്പനി ആയി സർ…. ജെനി പറഞ്ഞു..
ഫോൺ താഴെ വച്ച്, പുഞ്ചിരിച്ചു കൊണ്ട് സൈറ സ്വയം പറഞ്ഞു ” എന്റെ ഹരീ “……….
കുറച്ചു ദിവസങ്ങൾക്കു മുൻപ്………. അവൾക്ക് താഴെ ഉള്ള, മൂന്ന് ടീമുകളുടെ ലീഡേഴ്സിനെയും വിളിപ്പിച്ചു കൊണ്ട്, സൈറ പറഞ്ഞു : വൺ ന്യൂ ജോയിനിങ് വിൽ ഹാപ്പൻ….. ഇന്ന ടീം എന്നുണ്ടാവില്ല അവന്റെ കാര്യത്തിൽ….. അവൻ മൂന്ന് ടീമിലും ഉണ്ടാവും…… ആൻഡ് അവൻ പുതിയതാണ്… മാർക്കറ്റിംഗ് ഫീൽഡിൽ മുൻ പരിചയം ഒന്നും ഇല്ലാ .. സോ ഹെൽപ് ഹിം ടു ലേൺ… നിങ്ങൾക്ക് അറിയാവുന്നത് അവനെ പഠിപ്പിക്കുക…..
സൈറ ഒന്ന് നിർത്തിയ ശേഷം തുടർന്നു… അവൻ വെറുതെ ഇരിക്കുന്നത് ഞാൻ കാണാൻ ഇട വരരുത്…… മനസ്സിലായില്ലേ… പ്രൊഫഷണലിസത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട്, നിങ്ങൾക്ക് എന്തും ചെയ്യാം അവനെ…. അല്ലെങ്കിൽ, കിക്ക് ഹിസ് ആസ്……. എന്റെ ഫുൾ പെർമിഷൻ ഉണ്ടാവും നിങ്ങൾക്ക്… ആൻഡ്…
സൈറ മൂന്ന് പേരെയും നോക്കി, ഗൗരവത്തോടെ പറഞ്ഞു : നിങ്ങൾ മൂന്ന് പെരും, അവന്റെ ട്രെയിങ് സെഷൻസ് ആൻഡ് ഡീറ്റെയിൽസ് ഡയറക്ട്ലി ഡെയിലി ബേസിൽ അറിയിച്ചു കൊണ്ടിരിക്കണം……….
