” ഫക്കിങ് ബിച്ച്….. പല്ല് കടിച്ച് അയാൾ പറഞ്ഞത് സൈറ കേൾക്കാതിരുന്നിട്ടല്ല… അവൾ മനസ്സിൽ പറഞ്ഞു : യപ്… ഐ ആം എ ബിച്ച്… ആൻഡ് ഐ വിൽ ഷോ യൂ ഹൌ ബിച്ചി ഐ ആം……. എങ്ങിനെ ആണ് കാര്യങ്ങൾ നടത്തേണ്ടത് എന്ന്… വെയിറ്റ് ആൻഡ് സീ………
സൈറയും ജെനിയും ലിഫ്റ്റിൽ കയറി കഴിഞ്ഞിരുന്നു ആ സമയം…..
“ആ ജെനി.. നീ എന്താ പറഞ്ഞു വന്നത്… എന്താ നിന്റെ ഡൌട്ട്സ്… സൈറ ജെനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു..
ഡോറിലേക്ക് നോക്കി നിന്നിരുന്ന ജെനി സൈറ പറഞ്ഞത് പോലും കേട്ടില്ല….
” ജെനി….. വാട്ട്….. എന്താ…. എന്ത് പറ്റി…. സൈറ അലറി…..
ജെനി മുഖം ഉയർത്തി സൈറയുടെ കണ്ണുകളിലേക്ക് നോക്കി… ജെനിയുടെ കണ്ണുകൾ, ഉറപ്പില്ലാത്ത അല്ലെങ്കിൽ ഒരുപാട് സംശയങ്ങൾ ഉള്ള പോലെ…
” മാം… ഓഫീസിൽ സംസാരിക്കാം…… ജെനി അത്ര മാത്രം പറഞ്ഞു…
ഓഫീസിൽ…..
നീന ഒപ്പിട്ട ഡീൽ, സൈറക്ക് മുന്നിൽ ഇരുന്ന് കുറച്ചു ഉറക്കെ ഓരോ വരികൾ ആയി വായിക്കുക ആയിരുന്നു ജെനി… എന്തെങ്കിലും മാറ്റങ്ങൾ അവസാന നിമിഷം നടന്നോ, വല്ല തിരുമാറികളും നടന്നിട്ടുണ്ട് എന്നറിയാൻ…
പക്ഷെ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല….
” എനിക്കും ചെറിയ സംശയം ഇല്ലാ എന്നില്ല ജെനി… ഇത്രപെട്ടെന്ന് നീന മനസ്സ് മാറ്റി……ഈ ഡീൽ…. സൈറ സംശയത്തോടെ തന്നെ പറഞ്ഞു…
” മാം…. മാം…. അത്… ചിലപ്പോൾ… ചിലപ്പോൾ… എന്റെ…. എന്റെ ഡൌട്ട് ആവാം… പക്ഷെ….
ജെനി നിർത്തി…….
” ജെനി പറ…. നിന്നെ ഞാൻ ഒരു പി എ അല്ലെങ്കിൽ സെക്രട്ടറി ആയിട്ടല്ല കാണുന്നത് എന്ന് നിനക്ക് നന്നായി അറിയാം…. നിന്റെ വാക്കുകൾക്ക് ഞാൻ തരുന്ന വിലയും നിനക്ക് അറിയാം.. പിന്നെ എന്താ പ്രശ്നം.. നിന്റെ മനസ്സിൽ ഉള്ളത് പറ… സൈറ അക്ഷമ ആയി ചോദിച്ചു…
ജെനി ഒന്ന് കണ്ണടച്ച് പിടിച്ച് കുറച്ചു സമയം മുൻപ് നടന്ന ആ നിമിഷങ്ങൾ ഓർത്തു………
“ഹരി….ഹരി സർ… മുഖം കുനിച്ച്…..
” ഷിറ്റ്… അത് ഞാൻ മറന്നു… അവന് വച്ചിട്ടുണ്ട്… ബാക്കി ഉള്ളവർ ചിരിച്ച് നീന മാം പറയുന്നത് ശ്രദ്ധയോടെ കേട്ടപ്പോൾ അവൻ മാത്രം മുഖം കുനിച്ച്… ലീവ് തരില്ല എന്ന് പറഞ്ഞതിന് ഇങ്ങനെ………….
” മാം…. പ്ലീസ് സ്റ്റോപ്പ്…. പ്ലീസ് സ്റ്റോപ്പ്….. ജെനി ചീറി……….
സൈറ ഷോക്ക് ആയി.. അവളുടെ വാ അടഞ്ഞു…
” ഞാൻ മുന്നിൽ ഉണ്ടായിരുന്നത് കൊണ്ട്, കണ്ടതാണ്… ശരിക്ക് കണ്ടതാണ്, അവരുടെ കണ്ണുകൾ എല്ലാവരെയും, അല്ലെങ്കിൽ ഒരുരുത്തരെ ആയി നോക്കിയത്, എന്താ പറയുക, ആരെയോ ആ കൂട്ടത്തിൽ തിരയുന്ന പോലെ ആയിരുന്നു…
ആംഗിൾ വച്ച് നോക്കിയാൽ, ആ നോട്ടം ചെന്ന് നിന്നത് മിസ് സ്വാതിയുടെ നേരെ ആണ്…. പക്ഷെ ആ ആംഗിളിൽ നിന്ന് നോക്കിയാൽ, സെക്കന്റ് റോയിൽ ലാസ്റ്റ് ഉള്ള ഹരിയുടെ നേർക്കും ആവാം….
ഇപ്പോഴും പറയുന്നു എനിക്ക് ഉറപ്പില്ല മാം… ഇതൊക്കെ നിമിഷ നേരങ്ങളിൽ നടന്നതാണ്…
പക്ഷെ സ്‌പീച്ച് എന്ന് പറഞ് ആ സ്ത്രീ നിന്നത് ഹരി സാറിന്റെ തൊട്ടടുത്താണ്….. മാം ശ്രദ്ധിച്ചോ എന്നറിയില്ല, അവരുടെ മൂക്കിലെ ഓട്ട വികസിക്കുന്നത്, ഇട്സ് ലൈക്, ഇട്സ് ലൈക്, ആ സ്ത്രീ ഹരി സാറിനെ മൂക്കിലൂടെ വലിച്ചു കയറ്റുന്ന പോലെ, ഹരി സാറിന്റെ മണം പിടിക്കുന്ന പോലെ………
അന്തംവിട്ട് വാ പിളർത്തി കണ്ണ് മിഴിച്ചു ഇരുന്നിരുന്ന സൈറ ആ നിമിഷം ഓർക്കാൻ ശ്രമിച്ചു എങ്കിലും, എല്ലാവരെയും, മാറി, മാറി നോക്കുന്നതിനിടയിൽ ശ്രദ്ധിച്ചിരുന്നില്ല…
” മാം… ഞാൻ കണ്ടതാണ്… ഹരി…വെറുതെ മുഖം കുനിച്ച് അല്ല നിന്നിരുന്നത്, ഹി വാസ് ഷിവറിങ്, അടിമുടി വിറക്കുകയായിരുന്നു ഹരി….
ജെനി പറഞ്ഞു നിർത്തി…
“നീ… നീ എന്താ ജെനി ഉദ്ദേശിക്കുന്നത്…. ഹരി… ഹരി എന്തെങ്കിലും ഡബിൾ ഗെയിം….. സൈറയും കൃത്യമായ വാക്കുകൾക്ക് ബുദ്ധിമുട്ടി…
“ഇല്ലാ… പരിചയപ്പെട്ട് കുറച്ചേ ആയുള്ളൂ എങ്കിലും, എനിക്ക് അറിയാം, ഹരി സർ അങ്ങിനെ ഒരു ആൾ അല്ല.. പക്ഷെ എന്തോ ഒന്ന്… ഹരി സാറിന് അറിയാവുന്ന ഒന്ന് നടന്നിട്ടുണ്ട്… എന്റെ മനസ്സ് പറയുന്നു…….
ചിന്തയിലേക്ക് കടന്ന….. സൈറ ഒരു നിമിഷം ഞെട്ടി… ഞെട്ടി എന്ന് പറഞ്ഞാൽ കണ്ടിരുന്നിരുന്ന ജെനിയെ വരെ ഞെട്ടിച്ചു…..
