ഹരി പറഞ്ഞു നിർത്തിയതും പിന്നിൽ നിന്നും സൈറയുടെ ശബ്ദം അവന്റെ ചെവിയിൽ തുളഞ്ഞു കയറി : ടാ ഹരീ… വേണ്ടടാ… ഈ മാമിന് നീ അറിയാത്ത വേറെ കുറേ കഴിവുകൾ കൂടെ ഉണ്ട്… നിനക്ക് എല്ലാം അറിയണം എന്നുണ്ടോ?……
ഹരി മുഖം ചുളിച്ചു കൊണ്ട് തിരിഞ്ഞു നിന്നപ്പോൾ കണ്ടത് കൈ കെട്ടി തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന സൈറയെ ആണ്…
ഹരി മുഖം കുനിച്ചു….
” നിനക്ക് വാച്ച് വാങ്ങി തന്നത് ഭംഗിക്ക് മാത്രം അല്ല, സമയം കൂടെ നോക്കാൻ ആണ്…. സൈറ കൂട്ടി ചേർത്തു…
ഹരി വേഗം ഇടത് കയ്യിലെ റിസ്റ്റ് വാച്ചിൽ നോക്കി പറഞ്ഞു : അയ്യോ ബ്രേക്ക് ടൈം കഴിഞ്ഞോ… അറിഞ്ഞില്ല…. സോറി മാം….
ഹരി ഇളിച്ചു കൊണ്ട് നടക്കാൻ തുടങ്ങി, അല്ലെങ്കിൽ അവിടെ നിന്ന് രക്ഷപ്പെടാൻ തുടങ്ങി, പക്ഷെ അവൻ ഒന്ന് നിന്നു… അവൻ തിരിഞ്ഞു വന്ന് ജെനിയോട് പറഞ്ഞു : ഒരു ദിവസം സിസിന്റെ… അല്ല സോറി.. മിസ് ജെനിയുടെ മമ്മിയെ ഒന്ന് എനിക്ക് കാണണംട്ടോ….. എന്റെ കൂടെ പഠിച്ച ഫ്രണ്ട് നാട്ടിൽ ആയുർവേദ ഡോക്ടർ ആണ്… അവന്റെ ഫാമിലി ഈ നാട്ടു വൈദ്യത്തിൽ ഫേമസ് ആണ്… നമുക്കൊന്ന് വീഡിയോ കാൾ ഒക്കെ ചെയ്ത് സംസാരിക്കാം…. അതും കൂടെ നോക്കാം…………
ഹരി പറഞ്ഞു തീർത്തു കൊണ്ട് സൈറയോട് ഒരു വട്ടം കൂടെ സോറി പറഞ്ഞു നടന്നു…. അല്ല ഓടി……..
സൈറ അവൻ ഓടി പോകുന്നത് നോക്കി, പിന്നെ ജെനിയെ ഒന്ന് സൂക്ഷിച്ചു നോക്കി തന്റെ ക്യാബിനിലേക്ക് കയറി……
” മാം…. സോറി…. ഞാൻ… ഹരി സർ സംസാരിച്ചു വന്നപ്പോൾ, സമയം പോയത് അറിഞ്ഞില്ല… ഇട്സ് മൈ മിസ്റ്റേക്ക്…. ജെനി അൽപം മുഖം കുനിച്ചു എങ്കിലും കണ്ണിൽ നോക്കി പറഞ്ഞു…
പുഞ്ചിരി ആയിരുന്നു ആദ്യത്തെ സൈറയുടെ ആദ്യത്തെ മറുപടി… അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു :എന്റെ ജെനി…. അത് നിന്റെ തെറ്റല്ല… നീ സോറി പറയണ്ട ആവശ്യവും ഇല്ലാ… അവനോട് സംസാരിച്ചിരുന്നാൽ സമയം പോകുന്ന വഴി അറിയില്ല.. അത് എനിക്കും അങ്ങിനെ തന്നെ ആണ്…..
സൈറയുടെ ചിരിയും മറുപടിയും ജെനിക്ക് സമാധാനം ആയി….
” ആദ്യം വിചാരിച്ചത് സർ ഫ്ലെർട്ട് ചെയ്യാണ് എന്നാ.. പക്ഷെ പിന്നെ……… നല്ല രസം ആണ് സംസാരം കേൾക്കാൻ…..
സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ ആദ്യ ദിവസമേ പറഞ്ഞു… അവനെ കൊണ്ട് അങ്ങിനെ ഒരു പ്രശ്നവും ഉണ്ടാവില്ല….. ഹരി അങ്ങിനെ ഒരു….ആൾ അല്ല…. ഇനിയിപ്പോൾ….. നീ ഇനി അങ്ങോട്ട് ശ്രമിച്ചാൽ പോലും നടക്കില്ല… ഐ ആം ഡാം ഷുവർ……
” മാം… ഡൂ യൂ?…. ജെനി ഇടം കണ്ണിട്ട് ചോദിച്ചു…
സൈറ കണ്ണടച്ചു കൊണ്ട് ചെന്നൈയിലെ ആ രാത്രി ആലോചിച്ചു പല്ല് കടിച്ചു പറഞ്ഞു : യപ്…. ഒരു വട്ടം…. ബട്ട്… അവൻ… നിന്നില്ല….
അതിശയത്തോടെ സൈറ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ നിന്നിരുന്ന ജെനിയോട് സൈറ തുടർന്നു…
” ആ പിന്നെ….. ഇന്ന് ഓഫീസ് കഴിഞ്ഞ് ഞാൻ ഹരിയെയും കൂട്ടി നിന്റെ വീട്ടിലേക്ക് വരാം … മമ്മിയെ അവൻ പറഞ്ഞ പോലെ… ഒരു ട്രൈ, ആയുർവ്വേദം എങ്കിൽ ആയുർവ്വേദം……
” ഓകെ മാം…… ജെനി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നപ്പോൾ, അവൾ മനസ്സിൽ പറഞ്ഞു ” വാട്ട്…. മാം അങ്ങോട്ട് ചെന്നിട്ടും അവൻ ഒഴിവാക്കി എന്നോ?. അതെങ്ങിനെ സംഭവിക്കും? “………
ജെനി അന്ന് നേരത്തെ ഇറങ്ങിയപ്പോൾ, അന്ന് വൈകുന്നേരം സൈറയുടെ ഒപ്പം കാറിൽ ജെനിയുടെ ഫ്ലാറ്റിലേക്ക് ഹരി യാത്ര തിരിച്ചു..
വർഷങ്ങൾ ആയി വീൽ ചെയറിൽ ( സ്ട്രോക് വന്ന് തളർന്നു പോയ ) ഉള്ള തന്റെ മമ്മയോട് തന്റെ അമ്മയെ പോലെ, അല്ലെങ്കിൽ അടുത്ത കുടുംബങ്ങത്തെ പോലെ ” മമ്മ ” എന്ന് വിളിച്ചു ചിരിച്ചു കളിച്ചു സംസാരിക്കുന്ന ഹരി, ജെനിയുടെ മനസ്സിൽ ഹരിയെന്ന വ്യക്തിയെ അവൾ ഇഷ്ടല്ലെടാൻ തുടങ്ങുകയായിരുന്നു… പ്രേമം അല്ല… ഇഷ്ടം… അല്ലെങ്കിൽ അവൾ അവനെ കൂടുതൽ അടുത്തറിയാൻ തുടങ്ങുകയായിരുന്നു….
( പതിനഞ്ചു ദിവസത്തെ കോഴ്സ്, ഉഴിച്ചിലും പിഴിച്ചിലും ആയി, ഹരിയുടെ നാട്ടിൽ, മാറ്റം കണ്ടാൽ നമുക്ക് തുടരാം… ഫോണിൽ അവന്റെ കൂട്ടുകാരന്റെ അച്ഛൻ പറഞ്ഞു )
” പതിനഞ്ചു ദിവസം അല്ല എത്ര ദിവസം വേണമെങ്കിലും മമ്മക്ക് വേണ്ടി നിനക്ക് ലീവ് എടുക്കാം ജെനി…. ഞാൻ സമ്മതിക്കില്ല എന്ന് തോന്നുന്നുണ്ടോ… സൈറ പറഞ്ഞപ്പോൾ, ഹരി സൈറയെ, അല്ലെങ്കിൽ തന്റെ മാമിനെ ഒന്ന് കെട്ടിപ്പിടിച്ചു കിസ്സ് അടിക്കാൻ തോന്നി അവന്..
