പാമ്പും കോണിയും – 7 23

ആ സമയം വാതിലിൽ തട്ടുക പോലും ചെയ്യാതെ ജെനി അകത്തേക്ക് ഓടി കയറി വന്നു…

വിടർന്ന മുഖവുമായി, സന്തോഷത്തോടെ ജെനി ഉറക്കെ പറഞ്ഞു : മാം… അവർ വിളിച്ചിരുന്നു… അവർക്ക് തുടർന്ന് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു….

” വാട്ട്‌…….. അതിശയത്തോടെ അലറിക്കൊണ്ട് സൈറ ചാടി എഴുന്നേറ്റു…

” സത്യം…… കമോൺ…. അത്…… ഷിറ്റ്…. സൈറയുടെ വാക്കുകളിൽ അതിശയതിനേക്കാൾ നിറഞ്ഞു നിന്നത് സന്തോഷമായിരുന്നു…….

” ജെനി…. ഡൂ വൺ തിങ്………..

ജനിക്കുള്ള നിർദേശങ്ങൾ സൈറ കൊടുക്കുന്നതിനിടയിൽ ഹരി അവിടെ നിന്നും പതിയെ പുറത്തിറങ്ങി………..

വൈകീട്ട് ഫ്ലാറ്റിൽ എത്തിയ സൈറ ആയിയെ എടുത്ത് വട്ടം കറക്കി അലറി… ആയീ… ആ ഡീൽ ഓകെ ആയിട്ടോ…

” അതെയോ.. ഈശ്വരാ ഭാഗ്യം…. ആയി ചിരിച്ചു കൊണ്ട് സൈറയുടെ സന്തോഷത്തിൽ പങ്ക് ചേർന്നു പറഞ്ഞു..

” അല്ല… ഹരി ഇവിടെ തന്നെ ഇല്ലേ… ഇന്നലെ നല്ലോണം കയറ്റി എന്ന് തോന്നി .. അതാ ഞാൻ നേരത്തേ പറഞ്ഞു വിട്ടത്…….

” ആ…. അതാണ് അപ്പോൾ… വന്ന വഴി റൂമിൽ കയറിയതാണ്… ഫുഡും മര്യാദക്ക് കഴിച്ചിട്ടില്ല………. ആയി ആധിയോടെ പറഞ്ഞു..

” വയ്യായ്ക ഒന്നും ഇല്ലല്ലോ… സൈറ പേടിയോടെ ചോദിച്ചു..

” എയ് ഇല്ലാ… തലവേദന എന്നാ പറഞ്ഞേ…. ആയി തിരിച്ചു പറഞ്ഞു..

സൈറ വേഗം അവന്റെ റൂമിലേക്ക് നടന്നു…

കണ്ണടച്ച് കിടന്നിരുന്ന അവന്റെ നെറ്റിയിലും കഴുത്തിലും എല്ലാം കൈ വച്ച് ചൂട് നോക്കി പനി ഇല്ലാ എന്ന് ഉറപ്പ് വരുത്തി , അവന്റെ മുടിയിൽ ഒന്ന് തഴുകി അവൾ റൂം വിട്ട് പുറത്തേക്ക് വന്നു….

രാവിലെ ഡയിനിങ് ടേബിളിന്റെ മുന്നിൽ റെഡി ആവാതെ വന്ന് ഹരി അൽപം മുഖം താഴ്ത്തി പതിയെ ചോദിച്ചു : മാം… ലീവ് വേണം……

” നോ വേ ഹരീ….. ഈ സമയത്ത് ഒരു വഴിയും ഇല്ലാ……. സൈറ അൽപം കടുപ്പിച്ച് ആണ് പറഞ്ഞത്…

ഹരി പതിയെ ആയിയെ നോക്കാൻ തുടങ്ങിയതും, സൈറ ആയിയെ നോക്കി പറഞ്ഞു : ആയീ… അവന്റെ കൂടെ പിടിക്കാൻ വരല്ലേ… ഇപ്പോൾ എന്ത് പറഞ്ഞാലും ലീവ് കൊടുക്കാൻ പറ്റില്ല എനിക്ക്…

ആയി ഹരിയുടെ അടുത്തേക്ക് നടന്ന്, അവന്റെ കൈ പിടിച്ച് പറഞ്ഞു : ഇത്രയും ദിവസം നീ കഷ്ടപ്പെട്ട് പണി എടുത്തതിന്റെ ഗുണം കിട്ടാൻ പോവുന്ന സമയത്ത്, നീ ഉണ്ടാവണ്ടേ അവിടെ… അതല്ലേ അതിന്റെ ശരി…..

ഹരി ഒന്ന് പതിയെ മൂളികൊണ്ട് റൂമിലേക്ക് തിരിഞ്ഞു നടന്നു….

ഹരി റൂമിലേക്ക് കയറിയതും, ” ഹരിക്ക് എന്തോ പ്രശ്നം ഉള്ള പോലെ തോന്നുന്നു ആമീ എനിക്ക്…. സൈറയെ നോക്കി ആയി ആശങ്കയോടെ പറഞ്ഞു.

” അവന് ഒരു പ്രശ്നവും ഇല്ലാ… അവന്റെ പ്രശ്നം മറ്റേത് ആണ് ആയി…… സൈറ ചെറു ചിരിയോടെ ഇടം കണ്ണിട്ട് പറഞ്ഞു

ആയീ പുഞ്ചിരിച്ചപ്പോൾ സൈറ തുടർന്നു : അടുത്ത ആഴ്ച ലീവ് കൊടുത്തോണ്ട്….. പേടിക്കണ്ട… അതുവരെ എന്നോട് ഈ കാര്യം പറഞ്ഞു വരാഞ്ഞാൽ മതി….

” ശരി… ശരി…. നീ എന്താണ് എന്ന് വച്ചാൽ ചെയ്യ്…. ആയി പറഞ് തിരിഞ്ഞു നടന്നു…

“ഹരി സാറിന് എന്ത് പറ്റി… ജെനിയുടെ ചോദ്യം സൈറയോട് ആയിരുന്നു.

” ലീവ് വേണം എന്ന്… തരില്ല പറഞ്ഞു….

സൈറയുടെ മുഖത്തെ ചിരി..” അപ്പോൾ മാം വെറുതെ പറഞ്ഞതല്ല, സാറിനു മിസിസിനെ കാണാതെ പറ്റില്ല എന്ന്…..

സൈറയും ജെനിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു….

ആ ഓഫീസ് ഒരു പാർട്ടി മൂഡിൽ ആയിരുന്നു അന്ന്… ഹരി മാത്രം അവന്റെ ചെയറിൽ തല വേദന എന്ന് പറഞ്ഞിരുന്നപ്പോൾ, ചിരിയും കളിയുമായി, ബ്രേക്ക്‌ ടൈം പോലും നോക്കാതെ എല്ലാവരും ഹാപ്പി ആയിരുന്നു…അല്ലെങ്കിൽ സൈറ പോലും ഫ്രീ ആക്കി വിട്ടു ആ ദിവസം….

പിറ്റേന്ന്……………………………………………….

” സോ… അപ്പോൾ മാം തന്നെ ആണ് ഇപ്പോഴും????…. സൈറയുടെ ചോദ്യത്തിന്, ഒരു പ്ലെയിൻ മഞ്ഞ നിറത്തിൽ ഉള്ള സാരി ധരിച്ച , മുഖത്ത് ചെറുതായി മേക്കപ്പും, ചുണ്ടിൽ ലൈറ്റ് ലിപ്സ്റ്റിക്കും, കഴുത്തിൽ മുത്തു മാലയും, കയ്യിൽ കുപ്പി വളകളും ഇട്ട കോൺഫറൻസ് റൂമിലെ ഒരു ചെയറിൽ ചാരി ഇരുന്നിരുന്ന നീന അല്ലെങ്കിൽ നീന ദത്ത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു….

” എയ് അല്ല…. മക്കൾ ആണ് എല്ലാം… ഞാൻ ഒരു കാഴ്ചക്കാരി മാത്രം…പക്ഷെ അവസാന ഒപ്പ് അത് ഇപ്പോഴും എന്റേയാണ് എന്ന് മാത്രം ……

Leave a Reply

Your email address will not be published. Required fields are marked *