പാമ്പും കോണിയും – 7 23

പക്ഷെ സൈറയുടെ അടുത്ത ഡയലോഗ്….. ” ഹരി ഇല്ലേ…. ഹരി കവർ ചെയ്തോളും… അവന് എക്സ്പീരിയൻസ് ഉള്ളതാണ് “… ഹരിയുടെ മനസ്സിൽ വെള്ളിടി വെട്ടി…

” ഈശ്വരാ… അവൻ അറിയാതെ മനസ്സിൽ പറഞ്ഞത് വായിലൂടെ പുറത്തു വന്നു….

തങ്ങളെ നോക്കി കണ്ണ് തുറിച്ചു അന്തം വിട്ടു നിൽക്കുന്ന ഹരി…. സൈറ ചോദിച്ചു : പറ്റില്ലേ ഹരീ?…

കാറിൽ വയ്ക്കുന്ന കുമ്മാട്ടി ബൊമ്മ തല ഇളക്കുന്ന പോലെ തല ഇളക്കാനെ അവന് കഴിഞ്ഞുള്ളൂ….

ജെനി സൈറയുടെ മുഖത്തേക്ക് നോക്കി, സൈറ തിരിച്ചും… അവർ ചിരിക്കാൻ തുടങ്ങി…… ചിരിയെന്ന് പറഞ്ഞാൽ പൊട്ടി ചിരി…….

തന്നെ കളിയാക്കി ചിരിക്കാണ് എന്ന് മനസ്സിലായ അവൻ ” അത്ര ചിരിക്കാൻ ഒന്നും ഇല്ലാ, ഞാൻ ചെയ്തോണ്ട്. മമ്മക്ക്‌ വേണ്ടി അല്ലെ… ഹരി മുഖം കൂർപ്പിച്ചു പറഞ്ഞു.

ജെനി ശബ്ദം ഒന്ന് ശരിയാക്കി സൈറയോട് പറഞ്ഞു : മാം… അതല്ല…. ഇപ്പോൾ വേണ്ട എന്തായാലും… നമ്മുടെ ഫസ്റ്റ് ബ്രേക്ക്‌ ത്രൂ, അത് കഴിഞ്ഞു മതി…… ഡീൽ കഴിഞ്ഞിട്ട് നോക്കാം……..

സൈറ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു : ഓകെ……

ജെനിയുടെ ഫ്ലാറ്റ് വിട്ട് ഇറങ്ങാൻ നേരം, മുട്ടിൽ ഇരുന്ന്, മമ്മയുടെ കവിളിൽ മുത്തം നൽകി ഹരി പറഞ്ഞു : അടുതെ വട്ടം ഞാൻ വരുമ്പോൾ നമുക്ക് പുറത്ത് കറങ്ങാൻ പോവാട്ടോ …. ബാംഗ്ലൂർ കണ്ടിട്ടില്ലല്ലോ …. ഞാൻ കൊണ്ട് പോവാം…. പ്രോമിസ്……

മമ്മയുടെ പുഞ്ചിരി….. ജെനി മിഴിച്ചു കൊണ്ട് ആ കാഴ്ച നോക്കി നിന്നു….

വാതിലിന്റെ അരികെ എത്തിയ ഹരിയെ പിന്നിൽ നിന്നും ജെനി നീട്ടി വിളിച്ചു……… ” ഹരീ…. “….

ഹരിയോടൊപ്പം സൈറയും തിരിഞ്ഞു….

ഹരിയുടെ അടുത്തെത്തി, അവൾ പല്ല് കടിച്ചു പറഞ്ഞു : സോറി… ഐ മീൻ സർ….

ഹരി സൈറയെ ഇടം കണ്ണിട്ട് നോക്കി തല ചൊറിഞ്ഞു പറഞ്ഞു : എനിക്ക് ഈ ഹരി മതി…. പക്ഷെ….

സൈറ രണ്ടു പേരെയും നോക്കി പറഞ്ഞു : ഓഫീസിനു പുറത്ത് നിങ്ങളുടെ ഇഷ്ടം… ബട്ട്‌ ഇൻ ഓഫീസ്……

ഹരി ജെനിയെ നോക്കി ചോദിച്ചു : അപ്പോൾ സിസ് പറ…..

സൈറയെ ഒന്ന് നോക്കി, ജെനി പെട്ടെന്ന് അവന്റെ തോളിലൂടെ കൈകൾ ഇട്ട് പിടിച്ച് അവന്റെ മാറിലേക്ക് ചേർന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : മമ്മ… മമ്മ…. ഇങ്ങനെ ഒന്ന് ചിരിച്ചു കണ്ടിട്ട് കാലം കുറെ ആയി… എപ്പോഴും മടുത്തു… വയ്യ, മരിച്ചാൽ മതി എന്നൊക്ക ആണ്….
താങ്ക് യൂ….. താങ്ക് യൂ വെരി മച്ച് ……….

ഞെട്ടി നിന്ന ഹരി തല തിരിച്ചു കൊണ്ട് നോക്കിയപ്പോൾ തങ്ങളെ നോക്കി പുഞ്ചിരിച്ചു നിന്ന സൈറയെ കണ്ടു…

അവനും ചെറുതായി ആലിംഗനം മടക്കി പറഞ്ഞു…” ഞാൻ കാര്യമായി പറഞ്ഞതാണ്… ഞാൻ വരാം ഒരു ദിവസം, പറ്റിയ ഒരു വണ്ടിയും ഒപ്പിച്ച്, നമുക്ക് ഒന്ന് കറങ്ങാം.. അപ്പോൾ തന്നെ ഈ വേണ്ടാത്ത വർത്താനം ഒക്കെ നിന്നോളും…..

” വണ്ടി ഏതാണ് എന്ന് വച്ചാൽ ശരിയാക്കാം… ഈ സാറ്റർഡേ അയാലോ എന്നാൽ… സൈറ ചോദ്യ രൂപേണ പറഞ്ഞു…

ഉടനെ ഹരി തല ചൊറിഞ്ഞു കൊണ്ട്…… “അത്… അത്… ഒന്ന് നാട്ടിൽ പോയി… പെർമിഷൻ തന്നാൽ……ഞായർ രാത്രി തന്നെ തിരിച്ചെത്താം…

സൈറയുടെ മുഖം മാറി, അവൾ അവനെ കൂർപ്പിച്ചു നോക്കി… “സോറി…. നടക്കില്ല ഹരീ… നീ ബേസിക് കഴിയാതെ എങ്ങോട്ടും പോവാൻ പോണില്ല………. അത് രേവതിയോടും ഞാൻ പറഞ്ഞിട്ടുള്ളതാണ്….

സൈറ ഇത്ര മാത്രം പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നപ്പോൾ, ജെനിക്ക് കൈ കൊണ്ട് ടാറ്റാ കാണിച്ച് കൊണ്ട് ഹരി പിന്നാലെ ഓടി……”…മാം… അത്… അതൊക്കെ നമുക്ക് ശരിയാക്കാംന്നെ……..പ്ലീസ് മാം……

ഹരിയുടെ ശബ്ദം ജെനിയുടെ ചെവിയിൽ നിന്ന് അകന്ന് തുടങ്ങിയപ്പോൾ, ജെനി എന്തിന് എന്നറിയാതെ പുഞ്ചിരിച്ചു……
…………………………………………………………
വെള്ളിയാഴ്ച പോകുന്നു ഞായർ രാത്രി തിരികെ ഇവിടെ എത്തുന്നു….

ഹരി സന്തോഷത്തോടെ ജെനിയോട് മാടം പെർമിഷൻ തന്ന കാര്യം പറഞ്ഞപ്പോൾ, ജെനി അതിശയിച്ചു……അത് നുണ… മാം സമ്മതിച്ചോ???.

” സത്യം……… ഹരി ചിരിച്ചു കൊണ്ട് തന്റെ ക്യാബിനിലേക്ക് നടന്ന് പോയി…

സൈറയോട് അതേ ചോദ്യം അതിശയത്തോടെ ജെനി ചോദിച്ചു…

” നിനക്ക് തോന്നുന്നുണ്ടോ ഞാൻ സമ്മതിക്കും എന്ന്….. അത് അവൻ ആയിയെ സോപ്പിട്ട് ഒപ്പിച്ചത് അല്ലെ….. ആയി പറഞ്ഞാൽ എനിക്ക് പിന്നെ….. നിനക്ക് അറിഞ്ഞൂടെ….. സൈറ പല്ല് കടിച്ച് ആണ് പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *