രണ്ടു ദിവസം രേവതിക്ക് തന്റെ ഡാൻസ് പ്രാക്ടിസിനു വിശ്രമം കൊടുത്തു….കൊടുക്കേണ്ടി വന്നു…. അതിനുള്ള എനെർജി ഉണ്ടായിരുന്നില്ല അവൾക്ക്…
……………………………………………………………
സൈറ മാർക്കറ്റിംഗ് ഹെഡ് ആയി ചുമതല എടുത്ത ശേഷം ഉള്ള ആദ്യത്തെ ഡീൽ …. വളർച്ച ഇല്ലാതെ നിന്നിടത്തു തന്നെ സ്റ്റെഡി ആയി പോകുന്ന കമ്പനിയെ കുതിപ്പിക്കാൻ ഉതകുന്ന രീതിയിൽ മറ്റൊരു കമ്പനിയുമായി ഉണ്ടാക്കാൻ പോകുന്ന ഡീൽ…..
ആ ഓഫീസ് രാപ്പകൽ ഇല്ലാതെ സൈറക്ക് ഒപ്പം പണി എടുത്തപ്പോൾ, ഹരിയും അവന്റെ മുണ്ട് മുറുക്കി കൂടെ തന്നെ ഉണ്ടായിരുന്നു…
തങ്ങളെകൊണ്ട് കഴിയാവുന്നത് എല്ലാം ചെയ്തിട്ടും, മീറ്റിങ് കഴിഞ്ഞ വഴി ഉള്ള ആ കമ്പനിയിലെ ബോർഡ് ഓഫ് ഡയറക്ടർസിന്റെ പ്രതികരണം…. ” വി വിൽ ഡിസ്‌കസ് ആൻഡ് കം ബാക്ക് അല്ലെങ്കിൽ ഞങ്ങൾ സംസാരിച്ച ശേഷം പറയാം എന്ന് പറഞ്ഞത്….. ഇത്രയും ദിവസം സൈറക്ക് പിന്നിൽ ആത്മാർത്ഥതയോടെ പണി എടുത്ത എല്ലാവരെയും തളർത്തി അല്ലെങ്കിൽ നിരാശരാക്കി………..
ആ നിരാശയിൽ, തനിക്ക് എവടെ ആണ് തെറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടാതെ, അന്ന് രാത്രി, അടിച്ചു കോൺ ആയി, സൈറയെ അന്ന് ജെനിയാണ് ഏറ്റി വലിച്ചു അവളുടെ ഫ്ലാറ്റിൽ എത്തിച്ചത്…….
പിറ്റേന്ന്, ഡയിനിങ് ടേബിളിൽ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് മാത്രമല്ല, ഫോണിലൂടെ ഇന്ന് ചെയ്ത് തീർക്കാൻ ഉള്ള വലിയ ലിസ്റ്റ് കാര്യങ്ങൾ ജെനിയോട് പറഞ്ഞു ഫോൺ കട്ട് ചെയ്ത ശേഷം ആണ് സൈറ ആ കാര്യം മനസ്സിലാക്കുന്നത്…. ഹരി… അവൻ ഇല്ലാ തന്റെ കൂടെ എന്ന്….
ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി ഓഫീസിലേക്ക് ഉള്ള പോക്ക് മാത്രമേ ഹരിയോടൊപ്പമുള്ളൂ… ഒന്നുകിൽ മീറ്റിങ്ങുമായി ബന്ധപ്പെട്ട് അവൾക്ക് നേരത്തേ ഇറങ്ങേണ്ടി വരും അതെല്ലെങ്കിൽ ഹരിക്ക് കൊടുത്ത ജോലി കഴിഞ്ഞിട്ടുണ്ടാവില്ല, കാരണം മൂന്ന് ടീമും അവന് വേണ്ടത്ര പണികൾ കൊടുക്കുന്നുണ്ടായിരുന്നു….
” മാം… ഹരി സാറിനെ ഈ ഡീൽ കഴിയുന്നത് വരെ ഒരു ടീമിൽ മാത്രം ഉൾപ്പെടുത്തുന്നത് അല്ലെ നല്ലത്….. എന്ന് ജെനി ചോദിച്ചപ്പോൾ, ” നോ… നോ… ഇത് അവന് പഠിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് അവസരം ആണ് ” എന്നായിരുന്നു സൈറയുടെ മറുപടി…..
“ഹരി… ഹരി എവടെ ആയീ… എണീറ്റില്ലേ?… സൈറ ചോദിച്ചു…
” അത് ഞാൻ പറയാൻ മറന്നു… ഹരി ഇവിടെ ഇല്ലാ.. ഏതോ ഫ്രണ്ടിനെ കാണാൻ എന്നും പറഞ്ഞു പോയതാ ഇന്നലെ … ആയി പറഞ്ഞതും…..
” വാട്ട്…. എന്നിട്ട് ഇന്നലെ തിരിച്ച് വന്നില്ലേ?…….സൈറ കുറച്ച് കലിപ്പോടെ ചോദിച്ചു….
” ആമീ… നീ എന്തിനാ ദേഷ്യപ്പെടുന്നേ അതിന്…….. ഇന്നലെ വന്നപ്പോൾ പറഞ്ഞു എന്നോട്, നിങ്ങളുടെ മീറ്റിംഗ് വിചാരിച്ച പോലെ ശരിയായില്ല………
പാവം നല്ല വിഷമമം ഉണ്ടായിരുന്നു അവന്റെ മുഖത്ത്………… അവനും കുറെ കഷ്ടപ്പെട്ടതല്ലേ……. നീ ഇന്നലെ ഏത് കോലത്തിലാ വന്നത് എന്ന് പറയണ്ടല്ലോ….. അവനും അവന്റെ സങ്കടം മാറ്റണ്ടെ….. അതിനു തന്നെ ആവും അവനും പോയിട്ടുണ്ടാവുക…. അതിലിത്ര ദേഷ്യപ്പെടാൻ ഒന്നും ഇല്ലാ…. ആയി പറഞ്ഞപ്പോൾ സൈറക്ക് മറുപടി ഉണ്ടായില്ല..
രണ്ടു മണിക്കൂർ ലേറ്റ് ആയി ഓഫീസിൽ എത്തി, സൈറക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു ഹരി……
ഹരിയുടെ നിൽപ്പും മട്ടും, ഒപ്പം മുഖവും കണ്ട സൈറക്ക് അവനോട് ഒന്നും പറയാൻ തോന്നിയില്ല…..
” ഹരീ… മൂന്ന് ടീമും നിന്നെ വേണം എന്നാ പറഞ്ഞെ… ബട്ട് നിനക്ക് ഞാൻ ഓപ്ഷൻ തരുന്നു… ഏത് ടീമിലാ നിനക്ക് കേറേണ്ടത്……….
അവൻ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല……
ഉറങ്ങിയിട്ടില്ല അല്ലെങ്കിൽ അടിച്ചത് ഇറങ്ങിയിട്ടില്ല എന്ന് ചിന്തിച്ച സൈറ ചോദിച്ചു : ഒരു കാര്യം ചെയ്യ്…. ഇന്ന് ലീവ് എടുത്തോ നീ….
” ഓ… ഓകെ മാം…. അത് മാത്രം ആയിരുന്നു അവന്റെ മുഖത്ത് നോക്കാതെ ഉള്ള മറുപടി…
സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഹരീ.. ഡോണ്ട് വറി…… ഇതൊക്കെ സാധരണമാണ് കോർപ്പറേറ്റ് ഫീൽഡിൽ… ഇതൊന്നും മനസ്സിൽ വക്കണ്ട… അവർ അല്ലെങ്കിൽ വേറെ ആരെങ്കിലും… ദാറ്റ്‌സ് ആൾ..
