പൈനാപ്പിൾ ലൈം ജ്യൂസ് – 2 24അടിപൊളി  

 

 

​”എന്ത്… സൈഡ് പറഞ്ഞു തരാനോ? നീയെന്താ സിമന്റ് ലോറിയാണോ ഓടിക്കുന്നത്?”

 

ഞാൻ കളിയാക്കി ചിരിച്ചു.

 

“നേരത്തെ നീ ഒറ്റയ്ക്ക് ഓടിച്ചതല്ലേ… അതുപോലെ അങ്ങ് എടുത്താൽ മതി!”

 

 

​അവൾ പതുക്കെ ആ ഥാറിനെ ഒന്നുകൂടി പാളി നോക്കി.

 

“എന്റെ അപ്പു… നേരത്തെ ഈ കുന്ത്രണ്ടം ഇവിടെ ഇല്ലായിരുന്നു!”

 

ആ വലിയ വണ്ടിയെ നോക്കി അവൾ പതുക്കെ പറഞ്ഞു. അവളുടെ ആ പേടി കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ സന്തോഷം തോന്നി.

 

 

​”ഓ… അതാണോ കാര്യം? ശരി, ഞാൻ പറഞ്ഞു തരാം.”

 

ഞാൻ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി നിന്ന് ഒരു പ്രൊഫഷണൽ ക്ലീനറെപ്പോലെ ആംഗ്യം കാണിച്ചു.

 

“വീൽ നേരെയാക്ക് ആദ്യം!”

 

 

​”ആഹ്… ഓക്കെ… നേരെയാക്കി.”

 

അവൾ സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് പറഞ്ഞു.

 

​”നേരെയാക്കിയോ? സ്റ്റെഡി…”

 

 

​”ആഹ്… സ്റ്റെഡി…”

 

 

​ഞാൻ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു,

 

“എങ്കിൽ കണ്ണും പൂട്ടി മുന്നോട്ട് എടുത്തോ!”

 

 

​എന്റെ ആ ഡയലോഗിന് അവൾ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും, ചുണ്ടുകൾ അനങ്ങുന്നത് കണ്ടപ്പോൾ അവൾ എന്നെ തമിഴിൽ വല്ല ‘അർച്ചനയും’ നടത്തുകയാണെന്ന് എനിക്ക് മനസ്സിലായി.

 

അവൾ അതിവിദഗ്ദ്ധമായി ആ ഥാറിനെ മുട്ടിക്കാതെ വണ്ടി പുറത്തെടുത്തു. വണ്ടി പതുക്കെ നീങ്ങി എന്റെ തൊട്ടടുത്ത് വന്നു നിന്നു.

 

“വേഗം കേറടാ ഡിസൈനർ അളിയാ!”

 

​ഞാൻ വശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി. ആ പെർഫ്യൂം മണമുള്ള എസിയുടെ തണുപ്പിലേക്ക് ഞാൻ ചാഞ്ഞു.

 

​”അപ്പൂ… റെഡിയല്ലേ? ഇനി ഒന്ന് പിടിച്ചിരുന്നോ!”

“ഓഹ്.. ശെരി മാഡം…”

 

​”എന്താടാ അപ്പു… അവിടെ നോക്കി നിൽക്കുന്നത്? ആ ഥാർ കണ്ട് നിന്റെ വണ്ടിക്ക് അപകർഷതാബോധം ഉണ്ടായോ? ഇപ്പോഴെങ്കിലും നിനക്ക് ബോധം വന്നല്ലോ, ഭാഗ്യം!”

 

 

​ഞാൻ ചമ്മിപ്പോയി.

 

“അതൊന്നുമല്ല… ഞാൻ ചുമ്മാ നോക്കിയതാ. ആ വണ്ടിക്ക് ഇത്തിരി തടിയുണ്ടെന്നേ ഉള്ളൂ,”

 

ഞാൻ ഒന്ന് ന്യായീകരിക്കാൻ നോക്കി.

 

 

​അവൾ ചിരിച്ചുകൊണ്ട് ആ ചെറിയ സർവീസ് റോഡിലൂടെ വണ്ടിയൊടിച്ചുകൊണ്ടേയിരുന്നു..

 

 

അവൾ ആക്സിലറേറ്ററിൽ കാൽ അമർത്തിയതും വണ്ടി പതുക്കെ വേഗത കൈവരിച്ചു.

 

എന്റെ മനസ്സിൽ അപ്പോഴും ആ ഥാറിന്റെ രൂപമായിരുന്നു. പക്ഷേ, അരികിലിരുന്ന് വണ്ടി ഓടിക്കുന്ന അനുവിന്റെ ആ പെർഫ്യൂം മണം വന്നപ്പോൾ ഥാറിനെക്കാൾ കൂടുതൽ ആവേശം എനിക്ക് തോന്നിത്തുടങ്ങി.

 

ആ ചെറിയ സർവീസ് റോഡിലൂടെ ഓടിക്കുമ്പോൾ സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന ആ രീതിയും ഗിയർ മാറ്റുന്ന സ്പീഡും കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:

 

 

‘ശോ… പ്രതീക്ഷിച്ചത് പോലെ അല്ല. ഇവൾക്ക് വണ്ടി ഓടിക്കാൻ ഒക്കെ നന്നായി അറിയാം!’

 

 

 

​”എന്താടാ … മിണ്ടാതിരിക്കുന്നത്? എന്റെ ഡ്രൈവിംഗ് കണ്ട് ഡിസൈനർ അളിയൻ ഞെട്ടിപ്പോയോ?”

 

അവൾ കണ്ണ് റോഡിൽ നിന്ന് മാറ്റാതെ തന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചു.

 

 

​”ഞെട്ടലൊന്നുമില്ല. നീ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടാതിരുന്നാൽ മതി,”

 

 

 

സേലം ഹൈവേയുടെ ആ വീതിയുള്ള റോഡിലേക്ക് വണ്ടി പതുക്കെ കയറി. സ്റ്റിയറിംഗിൽ അനുവിന്റെ കൈകൾ വളരെ കോൺഫിഡന്റായി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സമാധാനം തോന്നി. ഞാൻ സീറ്റിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു.

 

 

 

​എത്രയോ തവണ ഈ വഴി ബാംഗ്ലൂരിലേക്ക് പോയിട്ടുള്ളതാണ്.

 

പക്ഷേ, ഇന്ന് ഈ വശങ്ങളിലെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയുള്ളതുപോലെ.

 

ഒരുപക്ഷേ, ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറി ഇരിക്കുന്നത് കൊണ്ടാവാം, ഓരോ മരവും ഓരോ കലുങ്കും ഞാൻ ആദ്യമായി കാണുന്നതുപോലെ തോന്നി.

 

വണ്ടിക്കുള്ളിൽ അനു ഏതോ ഒരു തമിഴ് മെലോഡി പാട്ട് പ്ലേ ചെയ്തിട്ടുണ്ട്. ആ താഴ്ന്ന ശബ്ദത്തിലുള്ള സംഗീതം എസിയുടെ തണുപ്പിനൊപ്പം മുറിഞ്ഞു വീഴുന്നു.

Leave a Reply

Your email address will not be published. Required fields are marked *