പൈനാപ്പിൾ ലൈം ജ്യൂസ് – 2 24അടിപൊളി  

 

 

​അനു ആ മുന്നിലുള്ളവർക്ക് കൊണ്ടുവച്ച കുസ്ക ശ്രദ്ധിച്ചു നോക്കി ഇരിക്കുവായിരുന്നു…

 

 

​”അപ്പൂ…ഇത് എന്താ ഉപ്പുമാവാണോ ബിരിയാണിയാണോ? ഇതിൽ മസാലയ്ക്ക് പകരം മുളക് പൊടിയിൽ അരി ഇട്ട് ഇളക്കിയതാണോ?ഇതെന്തിനാ ഇതിനു രണ്ട് കൊമ്പ് ഓക്കെ പിടിപ്പിച്ചിരിക്കുന്നത്?”

 

മറ്റാരും കേൾക്കാതെ എന്റെ ചെവിയിലാണ് പറയുന്നതെങ്കിലും അവൾ ആകെ ദേഷ്യപ്പെട്ടു ചുവന്നു തുടുത്തു.

 

​”സേലമല്ലേ അനുവേ, ഇച്ചിരി സ്പൈസി ആയിരിക്കും.”

 

​അപ്പോഴാണ് അവർക്ക് മറ്റൊരു പ്ലേറ്റിൽ ആ ഓർഡർ ചെയ്ത ‘കോഴി വറുത്തത്’ വന്നത്. കറുത്തിരുണ്ട ആ പീസുകൾ കണ്ടാൽ കോഴിക്ക് വല്ല കരിമരുന്നും അടിച്ചതാണോ എന്ന് തോന്നും.

 

 

​”ഇതിപ്പോ കോഴിയാണോ അതോ കരിയോയിൽ ഒഴിച്ചതോ? ഇത് കടിക്കാൻ വേറെ ആളെ പുറത്തുന്നു വാടകക്ക് വിളിക്കേണ്ടി വരുമല്ലോ അപ്പൂ…!”

 

അനു ആ പ്ലേറ്റിലെ പീസ് അണ്ണന്മാർ എടുത്ത് കഷ്ടപ്പെട്ട് കടിക്കുന്നത് നോക്കി പറഞ്ഞു..

​ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,

 

“സാരമില്ല അനു… ഞാൻ കടിച്ചു കഷ്ണങ്ങളാക്കി നിനക്ക് തരാം.. എന്താ അത് പോരെ..!!”

 

“അത്രയ്ക്ക് സഹായം ഒക്കെ ചെയ്യണോ മോനെ ഡിസൈനർ അളിയാ..നിനക്കിതെവിടെന്ന് കിട്ടി ഈ കൂതറ ഹോട്ടൽ..? നീ സ്ഥിരമായി കയറുന്ന ഹോട്ടൽ ആണോ ഇത്.?”

 

“ഓഹ്.. പിന്നെ.. ഞാൻ ആഴ്ചക്ക് പൈനാപ്പിൾ ലോഡും കൊണ്ട് നാട്ടിലേക്ക് പോവുമ്പോ ഇവിടെന്നാ ഫുഡ് കഴിക്കാറ്…!!”

 

അത് കേട്ടതും അവൾ കാലുകൊണ്ട് ഒരു ചവിട്ട് എന്റെ കാലിലേക്ക്..ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല..

 

“ഞാൻ സീരിയസ് ആയി ചോദിച്ചതാ അപ്പു..!!”

 

“ഓഹ്. സീരിയസ് ആയിരുന്നോ..പെട്ടെന്നു കേട്ടപ്പോ മനസ്സിലായില്ല.. അതുകൊണ്ടാ.. സോറി.. ഇവിടെ ഞാൻ കേറുന്നത് ആദ്യായിട്ടാ.. ഞാൻ സാധാരണ ഇവിടെ അടുത്തുള്ള വേറൊരു ഹോട്ടലിലാ കയറാറു.. അതാണെങ്കിൽ ഇന്ന് തുറന്നും ഇല്ലാ…”

 

“ഓഹ്.. എങ്കി പിന്നെ ഇവിടെന്ന് അങ്ങ് ഇറങ്ങിയാലോ.. എനിക്കെന്തോ പിടിക്കുന്നില്ല…ഒരുമാതിരി അധോലോകം സെറ്റപ്പ്..!”

 

അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.. പക്ഷെ വേറൊരു ഹോട്ടൽ കണ്ടെത്തുക അടുത്ത ടാസ്ക് തന്നെ ആവും..

 

“ഹാ.. എന്നാൽ ഇറങ്ങാം അനു.. ഈ തിരക്കിൽ ഇവിടെ ഫുഡ് കിട്ടുമോന്ന് തന്നെ ഡൗട്ട് ആണ്..”

 

 

“എന്നാൽ എണിയ്ക്ക്… പോവാ..”

 

​ഭക്ഷണം കഴിക്കാതെ ഞങ്ങൾ അവിടെന്ന് എഴുന്നേറ്റു.

 

ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നയാൾ വട്ടത്തിൽ മുറിച്ച കുറച്ച് അടയ്ക്കയും ചുണ്ണാമ്പും ഒരു താലത്തിൽ വെച്ചിട്ടുണ്ട്. അനു അത് നോക്കിയിട്ട് ചോദിച്ചു:

 

 

​”അപ്പൂ… ഇത് മറ്റേ കുസ്‌ക കഴിച്ച് കഴിഞ്ഞാൽ പല്ല് തേക്കാനുള്ളതാണോ?”

 

 

​ക്യാഷ്യർ അവളെ ഒന്ന് രൂക്ഷമായി നോക്കി.

 

ഞാൻ വേഗം അവളുടെ കൈ വലിച്ചു പുറത്തേക്ക് നടന്നു.

 

 

​പുറത്തിറങ്ങിയപ്പോൾ അനു ചൂടായി പറഞ്ഞു,

 

“അപ്പൂ, ഞാൻ പറഞ്ഞതല്ലേ.. ഇവിടെ നിർത്തണ്ടാ എന്ന്.. അനുഭവിച്ചോ….!”

 

“വന്നു കെയറ്.. കരിനാക്കാവും നിന്റെ… അതുകൊണ്ടാ.”

 

ഞാൻ അവളെയും കൂട്ടി വണ്ടി എടുത്ത് മുന്നോട്ട് വിട്ടു..

 

“റോഡ് സൈഡിൽ വല്ല ഹോട്ടൽ ബോർഡ് കണ്ടാൽ പറയണം കേട്ടോ അനു.. ഈ ഏരിയ കഴിഞ്ഞാൽ ഫുൾ കാട് ആണ്…”

 

“എങ്കിൽ പിന്നെ കാട്ടിൽ കിടക്കാം…അതാ നല്ലത്… ഹിഹിഹി…”

 

“കിക്കിക്കി……!!!!”

 

 

അടുത്ത ഹോട്ടൽ നോക്കി ഞങ്ങൾ പതിയെ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരുന്നു.. അപ്പോഴാണ് ഹൈവെയിൽ നിന്നും ഉള്ളിലേക്ക് ഉള്ള ഇടവഴിയിൽ കുറച്ചു ദൂരെ മാറി ഒരു ഹോട്ടൽ ബോർഡ് മിന്നി തിളങ്ങുന്നത് കണ്ടത്…

 

“അപ്പൂ… ലെഫ്റ്റ്… ലെഫ്റ്റ്…ലെഫ്റ്റ്….”

 

നേരെ അങ്ങോട്ടേക്ക് വണ്ടിവിട്ടു…

 

ദൂരെ ആകാശത്തുനിന്ന് പടക്കങ്ങളും വർണ്ണങ്ങൾ നിറഞ്ഞ സ്കൈ ഷോട്ടുകളും ഇടക്കിടക്ക് കാണുന്നുണ്ട്…

 

 

Leave a Reply

Your email address will not be published. Required fields are marked *