പൈനാപ്പിൾ ലൈം ജ്യൂസ് – 2 24അടിപൊളി  

പതിയെ റൂമിലെ ലൈറ്റ് ഓഫായി..അവൾ ഉറങ്ങിയെന്നു എനിക്ക് തോന്നി.. ആ നല്ല പട്ടു മെത്തയിൽ ഞാനും നല്ലൊരു ഉറക്കത്തിലേക്ക് നീങ്ങി…

ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞ് മുറിയിൽ നേരിയ തണുപ്പും നിശബ്ദതയും പടർന്നപ്പോഴാണ് പെട്ടെന്ന് ഒരു അനക്കം എന്റെ ഉറക്കത്തെ ബാധിച്ചത്..

“അയ്യൂയോഊഊഊ…….!!!”

അനു വലിയ ശബ്ദത്തോടെ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റ് ലൈറ്റ് ഓൺ ആക്കി… ആ വേഗത കണ്ടപ്പോൾ ഞാൻ ശരിക്കും ഒന്ന് പതറിപ്പോയി.

​”എന്താ… അനു? എന്തുപറ്റി?!!”
ഞാൻ പതുക്കെ ചോദിച്ചു.

​അവൾ വല്ലാതെ കിതച്ചു ഒന്നോ രണ്ടോ സെക്കൻഡ് ശ്വാസം ആഞ്ഞു വലിച്ചിട്ട് എന്നെ നോക്കി.

“ഏഹ്…?”
അവൾ ഒന്ന് പതറി.

“എന്താ… അനു.. പറ്റിയത്…!!”

​”ഒരു കാര്യം ചെയ്യണം അപ്പൂ..!!”

അവളുടെ ശബ്ദത്തിൽ ഒരു വല്ലാത്ത ഉറച്ച ഭാവമുണ്ടായിരുന്നു.

​”എന്ത് കാര്യം?!!”

​”ഞാൻ പറയാം അപ്പൂ… നീ ഒന്ന് സമാധാനപ്പെട്.!!”

​ഞാൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു,

“എന്താ… ഞാൻ അല്ലല്ലോ നീയല്ലേ സമാധാനപ്പെടേണ്ടത്..!!
വല്ല സ്വപ്നവും കണ്ടോ?!!
ബാംഗ്ലൂർ എത്തുന്നതിന് മുൻപ് വണ്ടി വല്ല കൊക്കയിലും വീണോ?അതോ പ്രേതം വന്നോ!!”

​അനു ഗൗരവത്തിൽ പറഞ്ഞു,

“അപ്പൂ… കണ്ണടക്ക്!”

​”എന്തിന്?”

എനിക്ക് കാര്യം പിടികിട്ടിയില്ല.

​”കണ്ണടക്ക് അപ്പൂ… പറയാം. റൊമ്പ അധികമാ കേൾക്കാതെ!”
അത് പറയുമ്പോഴും അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..

​”ഓക്കെ… ദാ, കണ്ണടച്ചു.”

ഞാൻ പതുക്കെ കണ്ണുകൾ ഇറുക്കി അടച്ചു.

 

​”ഇനി കൈ രണ്ടും നേരെ നീട്ട്.”

​”എന്തിന്? കൈ രണ്ടും നീട്ടിയിട്ട് ഇപ്പൊ എന്തിനാ?”

 

​”നീട്ടടാ! അധികമാ പേസിക്കിട്ടിരിക്കാതെ…!!”

അവളുടെ ആ തമിഴ് കലർന്ന ഭീഷണി വന്നപ്പോൾ ഞാൻ അനുസരിച്ചു.

“ഇതാ… നീട്ടി.”

​”വെയിറ്റ്… ഇപ്പൊ വരാം. കണ്ണ് തുറക്കരുത് കേട്ടോ. ആനൈ (സത്യം)!”

​അവൾ പറഞ്ഞത് പോലെ ഞാൻ കണ്ണടച്ച് ബെഡിൽ അങ്ങനെ ഇരുന്നു.

എന്റെ ഉള്ളിൽ നൂറു ചോദ്യങ്ങൾ. മേക്കപ്പ് ഇല്ലാത്ത ആ രാജകുമാരി ലുക്കിൽ നിന്ന് ഇവൾക്ക് എപ്പോഴാണ് വീണ്ടും ബാധ കയറിയത്?!!
എന്ത് മാരണം ആവോ കാണിക്കാൻ പോകുന്നത് എന്ന് ആലോചിച്ചു ഞാൻ ഇരുന്നു…

​എന്നാൽ എന്നെ ആകെ ഞെട്ടിച്ചുകൊണ്ട്, നിമിഷനേരം കൊണ്ട് അവൾ അവളുടെ ബാഗിൽ നിന്ന് ആ നീളമുള്ള ഷാൾ എടുത്ത് എന്റെ കൈകൾ രണ്ടും ചേർത്ത് വെച്ച് വട്ടം കറക്കി വലിച്ചുകെട്ടി…!!!

 

​”എന്താടി… ഇത്? നിനക്ക് വട്ടാണോ?!!”

ഞാൻ ഞെട്ടി കണ്ണ് തുറന്നു. എന്റെ കൈകൾ ദാ ആ ഷാളിൽ മുറുകി ഇരിക്കുന്നു.

​അനു പതുക്കെ ബെഡിലേക്ക് തിരികെ കിടന്നു കൊണ്ട് എന്നെ നോക്കി ഒന്ന് പുച്ഛിച്ചു.

“അപ്പൂ… ഇത് ജസ്റ്റ് ഫോർ ഒരു കരുതൽ!!! സേഫ്റ്റി ഫസ്റ്റ്, പുരിഞ്ചുതാ?”

​എനിക്ക് ദേഷ്യവും ചിരിയും ഒരുപോലെ വന്നു.

“എടി, ഞാൻ നിന്നെ കയറി പിടിക്കുകയൊന്നും ഇല്ലെന്ന് പറഞ്ഞതല്ലേ! നീ എന്തിനാ ഇത്രക്ക് പേടിക്കുന്നത്?”

​അവൾ ഒരു കള്ളച്ചിരിയോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു.

“ഹുഹു… ഇനി ഉറങ്ങിക്കോ മോനേ! നിന്റെ ഈ സിക്സ് പാക്കും വശീകരണവും ഒന്നും ഇപ്പൊ നടക്കില്ല.!!”

​”ഈ കയ്യും കെട്ടി ഞാൻ എങ്ങനെ ഉറങ്ങാനാടി? ഇത് റൊമ്പ അന്യായമാടീ സാമി!”

​അനു തല മാത്രം പുറത്തിട്ട് ഒന്ന് കണ്ണുരുട്ടി.

“അപ്പൂ… ഡയലോഗ് അടി വേണ്ട. ഈ അനു സൊൾറത മട്ടും കേൾക്കുക! മര്യാദയ്ക്ക് കിടന്ന് തൂങ്കു.!!”

​അതും പറഞ്ഞ് അവൾ ലൈറ്റ് അണച്ചു.

ആ ഇരുട്ടിലും അവളുടെ ആ വിജയച്ചിരി എനിക്ക് കാണാമായിരുന്നു. അൽപ്പനേരം കൊണ്ട് തന്നെ അവൾ നിഷ്കളങ്കമായി ഉറക്കത്തിലേക്ക് വീണു. അവളുടെ ശ്വാസഗതി സാധാരണമായി.

​ഞാൻ ആകെ പെട്ടുപോയി!

കൈകൾ രണ്ടും ഷാളിൽ കെട്ടിയിട്ട അവസ്ഥയിൽ ആ ബെഡിന്റെ മൂലയിൽ ഞാൻ അന്തംവിട്ടിരുന്നു.

സേലം ഹൈവേയിലെ ഈ എസി റൂമിൽ എന്നെ ഈ പൈനാപ്പിൾ റാണി ഇങ്ങനെ ‘ബന്ദിയാക്കി’ വെക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.!!

​ഇനി ഈ കയ്യും കെട്ടി രാവിലെ എഴുന്നേൽക്കുന്നത് വരെ കിടക്കേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ആ പൈനാപ്പിൾ ലൈമിന്റെ പുളിപ്പ് വീണ്ടും ഇരച്ചു കയറി!

Leave a Reply

Your email address will not be published. Required fields are marked *