പൈനാപ്പിൾ ലൈം ജ്യൂസ് – 2 24അടിപൊളി  

എന്റെ എല്ലാ പ്ലാനുകളും ആ ഷാൾ കെട്ടിനുള്ളിൽ തകർന്നു തരിപ്പണമായി.

​”ശെടാ… ഇവൾ ഇതെന്ത് പണിയാ കാട്ടിയത്! ഈ ഉണ്ടക്കണ്ണി ഇത്ര വലിയ ക്രിമിനൽ ആയിരുന്നോ?!!”

​ഞാൻ ബെഡിൽ തന്നെ പതുക്കെ എഴുന്നേറ്റ് ഇരുന്നു..

ഈ അവസ്ഥയിൽ പുറത്തിറങ്ങിയാൽ റിസപ്ഷനിലെ സെൽവി അക്ക എന്നെ കണ്ട് പേടിച്ച് പോലീസിനെ വിളിക്കുമെന്ന് ഉറപ്പാണ്.

പൈനാപ്പിൾ ലൈം കുടിക്കാൻ പോയി അവസാനം സേലം ജയിലിൽ കഞ്ഞി കുടിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു.

​പെട്ടെന്ന് പുറത്തെ ഇടനാഴിയിൽ ഒരു കൊലുസ്സിന്റെ ശബ്ദം കേട്ടു! ‘കിലു കിലു…’

 

ആ കൊലുസ്സിന്റെ ശബ്ദം കേട്ടതും

“ഹാവൂ… അവൾ വന്നല്ലോ” എന്ന് കരുതി ഞാൻ വാതിൽക്കലേക്ക് ആഞ്ഞു നോക്കി.

പക്ഷേ വന്നത് അനുവല്ല! കയ്യിൽ മോപ്പും ബക്കറ്റുമായി നിൽക്കുന്ന മറ്റൊരു ക്ലീനിംഗ് സ്റ്റാഫ് അക്ക.

​”അക്കാ… അക്കാ…!!”

ഞാൻ ദയനീയമായി വിളിച്ചു.

​അവർ ആ പകുതി തുറന്ന ഡോറിലൂടെ തല ഉള്ളിലേക്ക് ഇട്ടു.

ബനിയനും ട്രാക്ക് പാന്റും ഇട്ട്, കൈകൾ രണ്ടും ഒരു നീല ഷാളിൽ മുറുക്കി കെട്ടി ബെഡിൽ ഇരിക്കുന്ന എന്നെ കണ്ടതും അവർ അന്തംവിട്ടു പോയി.

​”അക്കാ… കൊഞ്ചം അഴിച്ചു വിട് അക്കാ… പ്ലീസ്!”

ഞാൻ കൈകൾ അവർക്ക് നേരെ നീട്ടി.

​ആദ്യം എന്നെ സഹായിക്കാനായി ഒരടി മുന്നോട്ട് വെച്ച ആ മുപ്പത്തുകളിലെന്നു തോന്നിക്കുന്ന സ്ത്രീ പെട്ടെന്ന് അവിടെ തറഞ്ഞുനിന്നു.

എന്നിട്ട് എന്റെ മുഖത്തേക്കും ആ കെട്ടിലേക്കും മാറി മാറി നോക്കി ഒരുമാതിരി കള്ളച്ചിരി ചിരിക്കാൻ തുടങ്ങി.

​”എന്ന തമ്പി ഇത്… ഇതെന്നാ പുതുസാ ഇരിക്കുത്? ഫാന്റസിയാ? !!”

അവർ വായ പൊത്തി ചിരിക്കുകയാണ്.

​എന്റെ പൊന്നോ! ഫാന്റസി എന്ന വാക്ക് കേട്ടതും എന്റെ മുഖം ചുവന്ന് തുടുത്തു.

“അയ്യോ അക്കാ… അത് നീങ്കെ ഉദ്ദേശിക്കുന്ന മാതിരി ഒന്നുമില്ലൈ! അത്… അത് അവൾ കൊഞ്ചം വട്ടാ ഇരിക്കുവാ. പ്ലീസ് അക്കാ, ഒന്ന് അഴിച്ചു വിടുങ്കെ ഇത് ഫാന്റസി അല്ല അക്കാ… ഇത് ഹോറർ…!!!!”

 

​അവർ ചിരി നിർത്തുന്നില്ല.

“ഇല്ലൈ തമ്പി… ഇത് ഉങ്ക പേഴ്സണൽ വിസയം. ഞാൻ ഇതിൽ കൈ വെക്കമാട്ടേൻ. റൊമ്പ ‘തമാഷാ’ ഇരിക്കുത്!”


​അതും പറഞ്ഞ് അവർ ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി. പാവം ഞാൻ! ആ ക്ലീനിംഗ് അക്കയുടെ കണ്ണിൽ ഞാൻ ഇപ്പോൾ ഏതോ വലിയ ‘ലീലാവിലാസക്കാരനായി’ മാറിയിരിക്കുന്നു.

​”ശെ… പൈനാപ്പിൾ റാണിയെക്കൊണ്ട് ഞാൻ തോറ്റു!”

ഞാൻ ബെഡിലേക്ക് തന്നെ തളർന്നിരുന്നു.

​ക്ലീനിംഗ് അക്ക പോയ വഴിക്ക് ചിരിക്കുന്നത് എനിക്ക് കേൾക്കാം.

ഈ ഉണ്ടക്കണ്ണി എന്നെ നാണം കെടുത്താൻ തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്.

കാർ ചാവിയുമായി അവൾ എങ്ങോട്ടാണ് പോയത്?

ഇനി തിരിച്ചു വരുമോ അതോ ഞാൻ ഈ ‘ഫാന്റസി’ ലുക്കിൽ ഈ റൂമിൽ തന്നെ ഇങ്ങനെ ഇരിക്കേണ്ടി വരുമോ?!!

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ദാ വരുന്നു നമ്മുടെ പൈനാപ്പിൾ റാണി!

വാതിൽക്കൽ അവൾ പ്രത്യക്ഷപ്പെട്ടതും എന്റെ ഉള്ളിലെ സകല ദേഷ്യവും അണപൊട്ടി ഒഴുകി. ഞാൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു.

​”എവിടെയാടി പോയത്? എന്നെ ഇങ്ങനെ ഒരു മൃഗത്തെപ്പോലെ കെട്ടിയിട്ടിട്ട് നീ എവിടെ കറങ്ങി നടക്കുവാണോ? എന്റെ കാർ ചാവി എന്തിനാ നീ എടുത്തത്!!”

ഞാൻ നല്ല ഹൈ വോൾട്ടേജിൽ ചൂടായി.

​പക്ഷേ അനുവിന് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. അവൾ ആ പഴയ ഉണ്ടക്കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് അടിമുടി നോക്കി ഒരു പുച്ഛം പാസാക്കി.

​”ആ… അപ്പൂ… എണീച്ചോ? എന്തിനാടാ ഇപ്പടി ഒലക്ക മാതിരി ബഹളം വെക്കുവായേ?!!”

​അപ്പോഴാണ് ഞാൻ അവളുടെ കയ്യിലിരിക്കുന്ന ആ കാഴ്ച കണ്ടത്.

എന്റെ കിളി ഒന്നുകൂടി ബാംഗ്ലൂർ ബൈപാസ് വഴി പറന്നുപോയി!

അവൾ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ മുഴുവൻ നാല് അഞ്ചു വലിയ പൈനാപ്പിളും തൂക്കിപ്പിടിച്ചാണ് നിൽക്കുന്നത്.

മറു കയ്യിൽ ദാ ഇരിക്കുന്നു… നല്ല മൂർച്ചയുള്ള, വെട്ടിത്തിളങ്ങുന്ന ഒരു വലിയ കത്തി!

​സേലം ചന്തയിൽ പോയി പൈനാപ്പിൾ വാങ്ങിയ ലുക്കിലാണ് നിൽപ്പെങ്കിലും, ആ കത്തി കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.

Leave a Reply

Your email address will not be published. Required fields are marked *