അനു ഓരോ പാത്രത്തിലേക്കും സംശയത്തോടെ നോക്കി. അവൾ ഓരോന്ന് ടേസ്റ്റ് ചെയ്തിട്ട് മുഖം ചുളിച്ചു.
ഒരു പാത്രത്തിൽ കറുത്ത നിറത്തിൽ എന്തോ ഇരിക്കുന്നു. അനു അത് സ്പൂണിൽ എടുത്ത് ഒന്ന് മണപ്പിച്ചു.
“ഇതെന്താ അപ്പൂ? വല്ല ആയുർവേദ കഷായവും ഇതിൽ മിക്സ് ചെയ്തതാണോ?”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “അതൊക്കെ ടേസ്റ്റ് ചെയ്ത് നോക്ക് അനുവേ.”
അവൾ പതുക്കെ ഒരു പീസ് ‘അപ്പളം’ (പപ്പടം )എടുത്തു ആ കറുത്ത കറിയിൽ മുക്കി വായിൽ വെച്ചു.
“അയ്യോ… തൂ…!!
അപ്പൂ, ഇത് കറിയല്ല… ഇത് ഡാർക്ക് ചോക്ലേറ്റ് സോസ് പോലെ എന്തോ ഒന്നാണ്! ഇവർ മീൽസിന്റെ കൂടെ ഐസ്ക്രീം ടോപ്പിംഗ്സ് ആണോ വിളമ്പുന്നത്?”
സത്യം പറഞ്ഞാൽ അവൾക്ക് കറി മാറിപ്പോയി. മധുരം വിളമ്പിയ പാത്രത്തിലാണ് അവൾ അപ്പളം മുക്കിയത്. റെസ്റ്റോറന്റിലെ ആ ഗമയൊക്കെ പോയി അനു ആകെ ചമ്മി ഇരുന്നു.
”സാരമില്ല അനുവേ, പൈനാപ്പിൾ ലൈം കുടിക്കുന്നവർക്ക് ഈ ചോക്ലേറ്റ് കറി കൂട്ടി ചോറ് കഴിക്കൽ ഒക്കെ സിംപിൾ അല്ലെ?”
ഞാൻ കളിയാക്കി.
അനു വിടുന്നുണ്ടായില്ല. അവൾ ആ പത്രത്തിലെ സാമ്പാർ എടുത്ത് ടേസ്റ്റ് ചെയ്തുനോക്കി…
“ഇതിപ്പോ മലയാളം സാമ്പാർ ആണോ അതോ തമിഴ് സാമ്പാർ ആണോ?”
ഒരു വായ കഴിച്ചതും അവൾ നെറ്റി ചുളിച്ചു.
“ഇതിൽ മുരിങ്ങക്കായ്ക്ക് പകരം ഇവർ വല്ല റബ്ബർ കഷ്ണവും ഇട്ടിട്ടുണ്ടോ? കടിച്ചിട്ട് മുറിയുന്നില്ലല്ലോ അപ്പൂ!”
ഞാൻ നോക്കിയപ്പോൾ സംഗതി സത്യമാണ്. ആ സേലം സ്റ്റൈൽ മുരിങ്ങക്കായ ഇത്തിരി കടുപ്പമേറിയതായിരുന്നു.
അനുവിന്റെ മുഖത്ത് ദേഷ്യത്തിന്റെ ചൂട് തട്ടുന്നത് എനിക്ക് കാണാമായിരുന്നു..പട്ടു വേഷ്ടിയുടുത്ത ആ പാവം വെയിറ്റർ ചോറുമായി വന്നു വിളമ്പിയതേ ഉള്ളു..അപ്പോഴാണ് അനു തന്റെ ‘തമിഴ് വിശ്വരൂപം’ പുറത്തെടുത്തത്.
“വേറെ ഏതാവത് വേണുംന്നാ സൊല്ലുങ്ക സാർ… നാൻ ഇങ്കെയേ താൻ ഇരുപ്പേൻ.”
ഞാൻ വായ തുറന്നു ‘ ഓക്കെ അണ്ണാ ‘
എന്ന് പറയുന്നതിന് മുൻപേ അനു തന്റെ തമിഴ് കാച്ചാൻ തുടങ്ങി.
“അണ്ണാ… എനക്ക് ഒരു ‘പൈനാപ്പിൾ ലൈം’ ജ്യൂസ് വേണം. റൊമ്പ മധുരം പോടാതിങ്കെ, കൊഞ്ചം ‘പുളിപ്പ്’ അധികമായിരിക്കണം. പുരിഞ്ചുതാ?”
പാവം വെയിറ്റർ അണ്ണൻ അന്തംവിട്ടു നിന്നു.
“അമ്മാ… ഇന്ത ടൈംല ജ്യൂസാ? സാപ്പാട് ടൈംല ജ്യൂസ് യാരും കുടിക്കമാട്ടാങ്കെ. സോർ സാമ്പാർ സാപ്പാട് സാപ്പിടുങ്കെ!”
അനു എന്നെ ഒന്ന് നോക്കി. അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഒരു പടക്കം പൊട്ടാൻ നിൽക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അവൾ വെയിറ്ററുടെ നേരെ തിരിഞ്ഞു.
”അതൊന്നും ശരിയാവാത്! എനക്ക് ഇപ്പൊ ജ്യൂസ് വേണം. ഇല്ലേൽ ഉങ്ക സാമ്പാർ പ്ലേറ്റ് തൂക്കി വെളിയില് പോടുവേൻ! പാര്… ഇവൻ ‘പെരിയ’ അണ്ടർവേൾഡ് ഡിസൈനർ.!”
എന്റെ പൊന്നോ! ഞാൻ ആകെ ചമ്മി നാണംകെട്ടു. അടുത്തിരിക്കുന്ന തമിഴ് കുടുംബങ്ങൾ വരെ എന്നെ ഒരുമാതിരി ‘ക്രിമിനൽ’ ലുക്കിൽ നോക്കുന്നു. ഞാൻ പതുക്കെ വെയിറ്ററെ നോക്കി ഇളിച്ചു.
”അണ്ണാ… അവൾ ചൊല്ലുറത വിടുങ്കെ. പേച്ചി കൊഞ്ചം അധികം താൻ. എനക്ക് ഈ പ്ലേറ്റ് സാമ്പാർ മാറ്റി നല്ല ചൂട് സാമ്പാർ കൊണ്ടുവരുങ്കെ. ആനാ അന്ത മുരിങ്ങക്കായ് കൊഞ്ചം സോഫ്റ്റാ ഇരിക്കണം. ഇല്ലേൽ കടിക്കുമ്പോ വണ്ടിയുടയ ‘ടയർ’ കടിക്കുന്ന മാതിരി ഇരിക്കും!”
എന്റെ തമിഴ് കേട്ട് വെയിറ്റർ തല ചൊറിഞ്ഞു.
“മുരിങ്ങക്കായ് ടയർ മാതിരിയാ? സാർ… ഇത് ഹോംലി ഫുഡ് സാർ. ശരി… വേറെ ചൂട് സാമ്പാർ എടുത്തു വരേൻ.”
അനു ഓരോ പാത്രവും എടുത്ത് പോസ്റ്റ്മോർട്ടം തുടങ്ങി. ഒരു പപ്പടം (അപ്പളം) എടുത്ത് അവൾ വായുവിലിട്ട് വീശി.
“അണ്ണാ…നില്ല്….. ഇന്ത സാമ്പാർല ഉപ്പ് ഇല്ലൈ! പിന്നെ ഇന്ത പപ്പടം… അതായത് അപ്പളം… ഇതെന്നാ ഇപ്പടി വളയുന്നത്? തമിഴ്നാട് അപ്പളം ‘ടപ്പേ’ ‘ടപ്പേ’ ന്ന് പൊട്ടണ്ടേ? ഇത് നനഞ്ഞ തോർത്ത് മാതിരി ഇരിക്കുതേ!”ഇതിൽ എപ്പടി സാപ്പിട മുടിയും?”
