പൈനാപ്പിൾ ലൈം ജ്യൂസ് – 2 24അടിപൊളി  

​ഞാൻ പല്ലിറുമ്മി.

“എടി!!! നീ ഇത്രയും പിശുക്കിയാണോ? നാലാം ക്ലാസ്സിൽ പെൻസിൽ ചോദിച്ചപ്പോൾ തരാത്ത അതേ സ്വഭാവം ഇപ്പോഴും നിനക്കുണ്ടല്ലോ. ആ സോപ്പ് ഇങ്ങ് തന്നേ!”

​അവൾ വാതിൽക്കൽ വന്ന് നിന്ന് എന്നെ ഒന്ന് അടിമുടി നോക്കി.

“അപ്പൂ… സോപ്പ് വേണമെങ്കിൽ കൊഞ്ചം മര്യാദയാ കേൾക്കണം. ‘അനുവേ… പ്ലീസ്… സോപ്പ് തരുമാ.. പ്ലീസ്…’ എന്ന് ഇരക്കണം. അപ്പൊ യോസിക്കലാ.!!”

​ഞാൻ ഒരു നിമിഷം ആലോചിച്ചു.

ഈ ഉണ്ടക്കണ്ണിയോട് കെഞ്ചിയാൽ അവൾ അത് റെക്കോർഡ് ചെയ്ത് വെക്കുമെന്ന് തോന്നുന്നു.. കൈയിൽ ഫോണും ഉണ്ട്..എനിക്ക് ഉറപ്പാണ്.

​”വേണ്ടടി… നിന്റെ സോപ്പ് നിനക്ക് തന്നെ ഇരിക്കട്ടെ. ഞാൻ ആ ഹാൻഡ്വാഷ് ലിക്വിഡ് എടുത്ത് കുളിച്ചോളാം. നിന്റെ സാൻഡൽവുഡ് സോപ്പ് തേച്ചാൽ എനിക്ക് വല്ല ചൊറിച്ചിലും വരുമെന്ന് പേടിയാ!”

​അതും പറഞ്ഞ് ഞാൻ വാതിൽ ആഞ്ഞു വലിച്ചടച്ചു. അകത്തു നിന്ന് അവളുടെ ആ പൊട്ടിച്ചിരി എനിക്ക് കേൾക്കാമായിരുന്നു.

​”അപ്പൂ… ഹാൻഡ്വാഷ് പോട്ട് കുളിച്ചാൽ രാവിലെ നീ ഒരു ബബിൾ ഗം മാതിരി പച്ചയായി ഇരിക്കും! മറക്കാതെ കുളിച്ചിട്ട് വാടാ ഡിസൈനർ പട്ടി!”

അവൾ വെളിയിൽ നിന്ന് വിളിച്ചു കൂവി.

സോപ്പില്ലാതെ പച്ചവെള്ളത്തിൽ ഒരു ‘പവർ’ കുളി കഴിഞ്ഞു ഞാൻ ഷവർ ഓഫാക്കി.

തോർത്തെടുത്ത് ദേഹത്തെ വെള്ളമൊക്കെ ഒന്ന് ഒപ്പി.

ഒരു കറുത്ത ട്രാക്ക് പാന്റ്സ് എടുത്തിട്ടു. ഷർട്ട് ഇടാൻ നോക്കിയപ്പോഴാണ് എനിക്ക് ആ പഴയ വാശി ഓർമ്മ വന്നത്.

“അവൾക്ക് അവളുടെ സോപ്പ് മതിയല്ലോ, എന്നാൽ എന്റെ ഈ ‘ബോഡി’ ഒന്ന് കാണട്ടെ!”

എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

​ബാത്റൂമിന്റെ വാതിൽ പതുക്കെ തുറന്നു.

ഷർട്ട് ഇടാതെ, തോർത്ത് തോളിലിട്ട്, എന്റെ നെഞ്ച് വിരിച്ചു ആ സിക്സ് പാക്ക് (അൽപ്പം കഷ്ടപ്പെട്ട് മസിൽ പിടിച്ചു നിർത്തിയതാണ്!) പ്രദർശിപ്പിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.

​അനു അപ്പോൾ ബെഡിൽ ഇരുന്നു എന്തോ ആലോചിക്കുകയായിരുന്നു.

ഞാൻ വരുന്നത് കണ്ടതും അവളുടെ ആ ഉണ്ടക്കണ്ണുകൾ വീണ്ടും മുട്ടയോളം വട്ടത്തിലായി.

​”അയ്യോ! അപ്പൂ… ഇതെന്താടാ ഇത്? നീ എന്നാ… എന്നെ ‘വശീകരിക്കാൻ പ്ലാൻ പണ്ണിയാ ഇപ്പടി വരുവായേ?”

അവൾ ആകെ ചമ്മി വിറച്ചു കൊണ്ട് ചോദിച്ചു.

​ഞാൻ ഒരു കൂസലുമില്ലാതെ അലമാരയുടെ അടുത്തേക്ക് നടന്നു.

“ഓഹ്… ഒരു വശീകരണവും ഇല്ല. ഞാൻ ഇതാ ഷർട്ട് ഇടാൻ പോവുന്നേ. നിനക്ക് ഇത്രക്ക് പേടിയാണോ എന്റെ ഈ ആൺരൂപം കാണാൻ?”

​അനു പെട്ടെന്ന് കയ്യിലിരുന്ന ആ സോപ്പ് ബോക്സ് എനിക്ക് നേരെ നീട്ടി. അവളുടെ മുഖം ഇപ്പോൾ ഒരു പഴുത്ത തക്കാളി പോലെ ചുവന്നിട്ടുണ്ട്.

​”അപ്പൂ… നിനക്ക് സോപ്പ് വേണ്ടേ? ഇതാ… ഇന്ത സോപ്പ് എടുത്തുക്കോ. പോയി നല്ലതാ കുളിക്ക്. ഇപ്പടി ഷർട്ട് ഇല്ലാമൽ എന്റെ മുന്നാടി വരാതെ. എനിക്ക്… എനിക്ക് ഒരുമാതിരി ഇരിക്കുത്!”

​ഞാൻ അവളുടെ അടുത്തേക്ക് ഒരു ചുവട് കൂടി അടുത്തു. ആ കൊലുസ്സിന്റെ കിലുക്കം ഇപ്പോൾ അവളുടെ കാലുകൾ വിറയ്ക്കുന്നത് കൊണ്ടാണോ എന്ന് ഞാൻ സംശയിച്ചു.

​”ഓ… വേണ്ട! എനിക്ക് നിന്റെ സാൻഡൽവുഡ് സോപ്പ് വേണ്ട. ഹാൻഡ്വാഷ് ഇട്ട് കുളിച്ചപ്പോൾ തന്നെ എനിക്ക് നല്ല സുഖം തോന്നി. ഇനി നീ ആ സോപ്പും കൈയിൽ വെച്ച് അവിടെ ഇരുന്നോ,”

ഞാൻ ഒരു ഗമയിൽ പറഞ്ഞു.

​അനു ബെഡിൽ നിന്ന് പതുക്കെ എഴുന്നേറ്റു. അവൾ ആ സോപ്പ് ബോക്സ് മേശപ്പുറത്ത് വെച്ചിട്ട് എന്നെ ഒന്ന് അടിമുടി നോക്കി.

​”ഡെയ് അപ്പു… വാശി വേണ്ടടാ. നിന്റെ ഈ സിക്സ് പാക്ക് കണ്ടിട്ട് എനിക്ക് വല്ലതും ആകുമെന്നാണോ നീ നിനച്ചിട്ടേ? നീ പെരിയ ഹീറോ ‘സൂര്യ’ മാതിരി വരാതെ. ഒഴുങ്ങാ ഷർട്ട് പോടു!”

​അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ നോട്ടം എന്റെ നെഞ്ചിലെ ആ വിയർപ്പുകണങ്ങളിലൂടെ ഒഴുകി നടക്കുന്നത് ഞാൻ കണ്ടു.

​”സരി… സരി… നീ പേടിക്കണ്ട. ഇതാ ഞാൻ ഷർട്ട് ഇടുന്നു,”

ഞാൻ ബാഗിൽ നിന്ന് ഒരു പ്ലെയിൻ വൈറ്റ് ടീഷർട്ട് എടുത്ത് തലയിലൂടെ ഇട്ടു.

​ഞാൻ ടീഷർട്ട് ഇട്ടു കഴിഞ്ഞപ്പോൾ അവൾ ഒരു ദീർഘശ്വാസം വിട്ടു.

“ഹാവൂ… സമാധാനമായി! അപ്പൂ, നീ ഡിസൈനർ അളിയൻ മട്ടും താൻ… മോഡലിംഗ് ഒന്നും വേണ്ട കേട്ടോ… ഇനി അന്ത മൂലയിൽ ഉറങ്ങ്…”

Leave a Reply

Your email address will not be published. Required fields are marked *