പൈനാപ്പിൾ ലൈം ജ്യൂസ് – 2 24അടിപൊളി  

 

 

​സേലം ടൗൺ മെല്ലെ ഉറക്കമുണരുന്നേയുള്ളൂ.

 

ദൂരെ പച്ച വിരിച്ച വയലുകളിൽ കർഷകർ പണി തുടങ്ങിക്കഴിഞ്ഞു. തലയിൽ കെട്ടുമായി പോകുന്ന സ്ത്രീകൾ… ആ തമിഴ് ഗ്രാമീണ ഭംഗി ശരിക്കും ഒരു പെയിന്റിംഗ് പോലെ തോന്നി.

 

 

​ഞാൻ മെല്ലെ തല തിരിച്ച് അനുവിനെ നോക്കി.

 

ആ ലൂസ് ഷർട്ടിന്റെ കോളറുകൾ കാറ്റിൽ ചെറുതായി അനങ്ങുന്നുണ്ട്.

 

അവളുടെ ആ ഉണ്ടക്കണ്ണുകൾ റോഡിൽ നിന്ന് ഒരടി പോലും മാറുന്നില്ല. വളരെ ശ്രദ്ധയോടെ, കണ്ണു ചിമ്മാതെ അവൾ വണ്ടി നിയന്ത്രിക്കുകയാണ്.

 

ഡ്രൈവ് ചെയ്യുമ്പോൾ അവളുടെ മുഖത്ത് ഒരു പ്രത്യേക ഗൗരവമുണ്ട്.

 

 

​”എന്താടാ അപ്പു… ഇങ്ങനെ നോക്കി ഇരിക്കുന്നത്? ഗ്രാമഭംഗി നോക്കാതെ എന്നെയാണോ നീ ഡിസൈൻ ചെയ്യുന്നത്?”

 

റോഡിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ അവൾ പതുക്കെ ചോദിച്ചു. ആ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.

 

 

​”ഏയ്… ഒന്നുമില്ല. നീ വണ്ടി ഓടിക്കുന്നത് കാണാൻ ഒരു ചേലുണ്ട്. അതാ നോക്കിയത്,”

 

ഞാൻ സത്യം പറഞ്ഞു.

 

 

 

​ആ പാട്ടിന്റെ ഈണത്തിനൊപ്പം വണ്ടി ഹൈവേയിലൂടെ ഒഴുകി നീങ്ങുകയാണ്. ബാംഗ്ലൂർ എത്താൻ ഇനിയും ദൂരമുണ്ട്, പക്ഷേ ഈ യാത്ര അവസാനിക്കരുതെന്ന് എന്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി…

 

അനുവിനെ കുറച്ചുനേരം നോക്കിനിന്ന ശേഷം ഞാൻ വീണ്ടും ജനാലയ്ക്ക് പുറത്തെ ആ വിശാലമായ കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞു.

 

മനോഹരമായി പരന്നുകിടക്കുന്ന പാടങ്ങൾ, ദൂരെ പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന ഗ്രാമങ്ങൾ… എല്ലാം ഒരു സ്ലോ മോഷൻ സിനിമ കാണുന്നതുപോലെ തോന്നി.

 

 

​” ഏഹ്ഹ്…ഇതെന്താ ഇങ്ങനെ…!!”

 

ഞാൻ അറിയാതെ പിറുപിറുത്തു പോയി.

 

​എന്റെ ശബ്ദം കേട്ടതും അനു പതുക്കെ തല ചെരിച്ചു ചോദിച്ചു…

 

“എന്തെന്നാ ഇങ്ങനെ എന്ന് അപ്പൂ?!!!”

 

​അവളുടെ ചോദ്യം കേട്ടപ്പോഴാണ് എന്റെ ശ്രദ്ധ വണ്ടിയുടെ സ്പീഡോമീറ്ററിലേക്ക് വീണത്.

 

ഞാൻ ശരിക്കും ഒന്ന് ഞെട്ടിപ്പോയി! സൂചി ദാ… 32… 33… എന്ന കണക്കിൽ അവിടെത്തന്നെ തങ്ങിനിൽക്കുന്നു.

 

 

​ഇത്രയും നേരം ആ മെലഡി പാട്ടും പുറത്തെ പ്രകൃതിഭംഗിയും ആസ്വദിച്ചിരുന്നപ്പോൾ എന്റെ മനസ്സ് ഒരു വല്ലാത്ത സമാധാനത്തിലായിരുന്നു.

 

അതുകൊണ്ട് തന്നെ വണ്ടി ഇഴയുന്നത് ഞാൻ അറിഞ്ഞതേയില്ല.

 

ഈ ഹൈവേയിൽ ഇത്രയും വലിയ റോഡിലൂടെ ഇവൾ ആ സർവീസ് റോഡിൽ വന്ന അതേ വേഗതയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്!

 

 

​”അതേ…അനു… ഒന്ന് വണ്ടി സൈഡ് ആക്കുമോ?”

 

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

 

 

​”എന്താ അപ്പൂ… മുള്ളണോ? ഇതിപ്പോ ഇറങ്ങിയതല്ലേയുള്ളൂ!”

 

 

​”ഏയ്… അതിനല്ല. വണ്ടിക്ക് പിക്കപ്പ് ഇല്ലെങ്കിൽ ഞാൻ പുറത്തിറങ്ങി പിന്നിൽ നിന്ന് ഒന്ന് തള്ളിത്തരാം എന്ന് കരുതി. അതാ നിർത്തിക്കാൻ പറഞ്ഞത്!!”

 

 

​എന്റെ ഡയലോഗ് കേട്ട് അവൾ ആദ്യം ഒന്ന് അമ്പരന്നു.

 

“ഓഹ്… അങ്ങനെ…”

 

അവൾ ശരിക്കും അതൊന്നു ആലോചിച്ചു. പക്ഷേ തൊട്ടുപിന്നാലെ എന്റെ മുഖത്തെ ആ പരിഹാസം കണ്ടതും അവൾക്ക് സംഗതി കത്തി.

 

 

​”എന്ത്…?!!”

 

അവൾ ആ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ നോക്കി.

 

 

​”എന്റെ പൈനാപ്പിൾ റാണി… ഇങ്ങനെ ഈ മുപ്പതും മുപ്പത്തിരണ്ടും സ്പീഡിൽ പോയാൽ നമുക്ക് അടുത്ത ആഴ്ചയേ ബാംഗ്ലൂർ എത്താൻ പറ്റൂ!

 

പുറകിൽ വരുന്ന വണ്ടിക്കാരൊക്കെ നമ്മളെ പ്രാകുന്നുണ്ടാകും. നീ മാറ്… വണ്ടി ഞാൻ തന്നെ ഓടിക്കാം. നീ വണ്ടി സൈഡ് ആക്ക് ആദ്യം..!!”

 

 

​അനു ഒന്ന് കണ്ണിറുക്കി ചിരിച്ചു.

 

“അപ്പൂ… ഞാൻ കാഴ്ചകൾ ആസ്വദിച്ചു പോയതാടാ. സേലം ടു ബാംഗ്ലൂർ റൈഡ് എന്ന് പറഞ്ഞാൽ ഒരു ഫീൽ വേണ്ടേ? നീ എന്തിനാ ഇത്ര തിരക്ക് കൂട്ടുന്നത്?!!”

 

 

​”ആ ഫീൽ ഇനിയും തുടർന്നാൽ രണ്ട് ആഴ്ച കഴിഞ്ഞേ അങ്ങ് എത്തു…വണ്ടി സൈഡ് ആക്കു ആദ്യം..!”

 

Leave a Reply

Your email address will not be published. Required fields are marked *