വാതിൽ പതുക്കെ മുഴുവൻ തുറന്നു… പുകമഞ്ഞുപോലെ സോപ്പിന്റെയും ഷാംപൂവിന്റെയും മണം മുറിയിലേക്ക് ഇരച്ചുകയറി.
വാതിൽക്കൽ പ്രത്യക്ഷപ്പെട്ട അനുവിനെ കണ്ടതും എന്റെ കൈയ്യിലിരുന്ന ഫോൺ അറിയാതെ താഴെ വീണു.
സത്യം പറഞ്ഞാൽ, എന്റെ ഡിസൈനർ കിളി ഒരൊറ്റ സെക്കൻഡ് കൊണ്ട് സേലം ബൈപാസ് വഴി ബാംഗ്ലൂരിലേക്ക് പറന്നുപോയി!
ധാവണിയൊക്കെ മാറി, അവൾ ഒരു അയഞ്ഞ ചുരിദാറും പൈജാമയുമാണ് ഇട്ടിരിക്കുന്നത്.
ആ കനത്ത മേക്കപ്പില്ല, കണ്ണിലെ ആ കടുപ്പമുള്ള മഷിയില്ല.
കുളി കഴിഞ്ഞു വന്നതുകൊണ്ട് അവളുടെ ആ ഉരുണ്ട കണ്ണുകൾക്ക് ചുറ്റും ഒരു വല്ലാത്ത തെളിച്ചം.
നനഞ്ഞ മുടിയിഴകൾ തോളിലൂടെ താഴേക്ക് ഇറ്റുവീഴുന്നുണ്ട്. മുഖത്ത് സോപ്പിന്റെ ആ ഒരു ഫ്രഷ് മണം മാത്രം.
അവൾ തോർത്ത് കൊണ്ട് മുടി പതുക്കെ തട്ടി ഉണക്കുന്നുണ്ട്.
മേക്കപ്പ് ഇല്ലാത്ത അനുവിനെ കണ്ടപ്പോൾ നല്ല തണുത്ത പൈനാപ്പിൾ ലൈം കുടിച്ച പ്രതീതി ആയിരുന്നു.
ഞാൻ വായും പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ഒന്നു ചിരിച്ചു.
ആ ചിരിയിൽ പഴയ ആ നാലാം ക്ലാസ്സുകാരി പെൺകുട്ടി തിരിച്ചുവന്നതുപോലെ.
”എന്നാടാ അപ്പൂ… ഇപ്പടി പാക്കുറേ? നിന്റെ കിളി പറന്താച്ച് എന്ന് നിനച്ചിട്ടേൻ. മേക്കപ്പ് ഇല്ലാമൽ ഞാൻ അത്ര മോശമാവാ ഇരിക്കുറേ?”
അവൾ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് അവളുടെ മുഖം ഒന്ന് നോക്കി. എന്നിട്ട് പതുക്കെ തിരിഞ്ഞ് എന്നെ നോക്കി കണ്ണ് ചിമ്മി.
”സൊല്ലടാ… ഉണ്ടക്കണ്ണി ഇപ്പൊ എപ്പടി ഇരിക്കുത്? പണ്ടത്തെക്കാൾ വൃത്തികേട് ആണോ?”
ഞാൻ പതുക്കെ ഒന്ന് തൊണ്ട ശരിയാക്കി.
“ഏയ്… അതല്ല… നീ.. നീ മേക്കപ്പ് ഇല്ലാതെ കാണാൻ ഇത്രയും പാവമാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. നീ വായ തുറക്കാതിരുന്നാൽ ഉണ്ടല്ലോ, ശരിക്കും ഒരു രാജകുമാരിയെപ്പോലെയുണ്ട്!”
അവൾ പതുക്കെ കൈയ്യിലിരുന്ന തോർത്ത് എന്റെ മുഖത്തേക്ക് എറിയാൻ നോക്കി..
”പോടാ ഡിസൈനർ പട്ടി! രാജകുമാരിയാമേ… നീ പോയി കുളിച്ചിട്ട് വാ. നിന്റെ ഈ വിയർപ്പ് മണം കാരണം എനിക്ക് തൂക്കം വരാതു. വേഗം പോടാ!”
അവൾ തലയിലെ തോർത്ത് അഴിച്ചു മുടി കുടഞ്ഞു. ആ വെള്ളത്തുള്ളികൾ എന്റെ മുഖത്ത് വന്നു തെറിച്ചു.
ഞാൻ എന്റെ തോർത്ത് എടുത്തു കൊണ്ട് ബാത്റൂമിലേക്ക് നടന്നു.
പോകുന്ന വഴിക്ക് കണ്ണാടിയിൽ എന്റെ മുഖം ഒന്ന് നോക്കി. ബാത്റൂമിലേക്ക് കയറുന്നതിന് മുൻപ് ഞാൻ പതുക്കെ തിരിഞ്ഞുനോക്കി.
അവൾ ബെഡിൽ ഇരുന്ന് മുടി ചീകുകയാണ്.
ബാത്റൂമിൽ കയറി ഷവർ തുറക്കാൻ ആഞ്ഞപ്പോഴാണ് ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്.
എന്റെ കൈയിൽ സോപ്പില്ല!
ഞാൻ പതുക്കെ ബാത്റൂമിന്റെ വാതിൽ പാതി തുറന്ന് തല മാത്രം പുറത്തേക്ക് ഇട്ടു.
അനു അപ്പോൾ ബെഡിൽ ഇരുന്ന് മുടി ഉണക്കുകയായിരുന്നു. മേക്കപ്പ് ഇല്ലാത്ത ആ മുഖത്ത് ലൈറ്റിന്റെ വെട്ടം തട്ടി ഒരു പ്രത്യേക തിളക്കം.
”അനുവേ… കൊഞ്ചം ഇങ്കെ പാര്…” ഞാൻ പതുക്കെ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
“എന്നാടാ അപ്പൂ? കുളിക്ക പോകാമൽ വാസല്ല നിൽക്കുവായേ?”
ഞാൻ ഒന്ന് ചമ്മി.
“അതല്ല… ഞാൻ സോപ്പ് എടുക്കാൻ മറന്നു പോയി. നിന്റെ സോപ്പ് ഒന്ന് തരുമോ? അത് അവിടെ ആ അകത്തു കവറിൽ ഇരിപ്പുണ്ടാകുമല്ലോ.”
അതുകേട്ടതും അനുവിന്റെ ആ ഉണ്ടക്കണ്ണുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു. അവൾ എഴുന്നേറ്റ് വന്ന് അവളുടെ ബാഗ് മുറുക്കിപ്പിടിച്ചു.
”പോയെടാ മോനേ! അപ്പടി ഞാൻ കുളിച്ച സോപ്പ് ഒന്നും വേറാർക്കും കൊടുക്കമാട്ടേൻ. എന്റെ സോപ്പ് റൊമ്പ സ്പെഷ്യൽ… സാൻഡൽവുഡ് സ്മെൽ വരുത്! നീ വേണമെങ്കിൽ പച്ചവെള്ളത്തിൽ കുളിച്ചിട്ട് വാ!”
എനിക്ക് ദേഷ്യം വന്നു.
“എടി… പച്ചവെള്ളത്തിൽ കുളിച്ചാൽ വിയർപ്പ് മണം പോകില്ല. നീ ആ സോപ്പ് തന്നാൽ എന്നാ? ഞാൻ അത് കടിച്ചു തിന്നാനൊന്നും പോകുന്നില്ലല്ലോ!”
അവൾ കയ്യിലിരുന്ന ആ ചെറിയ സോപ്പ് ബോക്സ് എടുത്ത് എനിക്ക് നേരെ കാട്ടി ആട്ടി.
”ഇല്ലൈ അപ്പൂ… നോ ചാൻസ്! ഉന്നുടയ ‘ബോഡി’ലെ എന്റെ സോപ്പ് പോട്ടാൽ ഇത് കേടായിപ്പോകും. നീ ഡിസൈനർ അളിയൻ അല്ലേ? വേണമെങ്കിൽ ആ സിലിംഗ് ഡിസൈൻ പണ്ണിയ പ്ലാസ്റ്റർ ഓഫ് പാരീസ് തോണ്ടി എടുത്തു ഒന്ന് തേച്ചു കുളിക്ക്. നല്ല വെളുത്ത് ഇരിക്കും! ഹഹഹ!”
