അതിലൂടെ അവർ മുന്നോട്ട് നടന്നു.
അപ്പോൾ അങ്ങു ദൂരെയായി ആകാശം മുട്ടെ ഉയരത്തിലുള്ള പർവതം കണ്ട് ദാസൻ അത്ഭുതത്തോടെ നോക്കി.
അവന്റെ നോട്ടം കണ്ട് യമദേവൻ പയ്യെ പറഞ്ഞു തുടങ്ങി.
“അതിന്റെ ഉച്ചിയിൽ നമുക്ക് കേറണം.. അവിടാണ് ദേവലോകത്തെക്കുള്ള ആദ്യ പടി.
പോത്തിനെ തെളിച്ചു കൊണ്ട് കാലൻ മുന്നേ നടന്നു.
ആ പർവത്തിന്റെ മുകളറ്റം ആകാശത്തെ ചുംബിക്കുന്നുണ്ടെന്ന് അവന് തോന്നി.
കാരണം അത് അത്രയ്ക്കും ആജാനുബാഹുവായിരുന്നു.
താഴ്വരയുടെ അടിയിൽ എത്തിയതും ചെറിയൊരു കാട്ടു ചോല മണ്ണിനെ കുളിരണിയിച്ചുകൊണ്ടു ഒഴുകുന്നുണ്ടായിരുന്നു.
അതിലെ തെളിഞ്ഞ നീര് കോരി കുടിക്കാൻ ദാസന്റെ മനസ് വെമ്പി.
പക്ഷെ ആത്മാക്കൾക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ലല്ലോ.
അതുകൊണ്ട് അതിലെ ജലത്തിലേക്ക് അവൻ കണ്ണും നട്ടിരുന്നു.
“ദാസാ അൽപ നേരം ഇവിടെ വിശ്രമിക്കാം.. വണ്ടിക്ക് എണ്ണയടിക്കണം”
“എന്ത് ? എണ്ണയോ ? ദേവാ എനിക് ഒന്നും മനസ്സിലായില്ല ”
ദാസൻ തല ചൊറിഞ്ഞു കൊണ്ട് അദ്ദേഹത്തെ നോക്കി.
അത് കേട്ട് യമദേവൻ സൗമ്യമായി പുഞ്ചിരിച്ചു.
“എണ്ണയടിക്കണമെന്ന് പറഞ്ഞാൽ പോത്തിന് വയറു നിറച്ച് പുല്ല് കൊടുക്കണമെന്ന്…എങ്കിലല്ലേ നല്ല മൈലേജ് ഉണ്ടാകൂ”
അദ്ദേഹത്തിന്റെ പറച്ചിൽ കേട്ട് അവന് ചിരിയാണ് വന്നത്.
“നിങ്ങള് ശരിക്കും കാലൻ തന്നാണോ..ഇതെന്താ ഞങ്ങളെ പോലെ കച്ചറ ഭാഷയൊക്കെ സംസാരിക്കുന്നെ?”
“അതെന്താ നിങ്ങൾ മനുഷ്യർക്ക് മാത്രേ
ഇതൊക്കെ പറ്റൂ..ഞങ്ങൾക്കൊന്നും പാടില്ലേ?”
“ശോ ഇത് വലിയ കൊസ്രാ കൊള്ളി ആയല്ലോ… കാലൻ ആണെന്നൊക്കെ പറഞ്ഞപ്പോ KGF ലെ റോക്കി ഭായിയെ പോലെ കുറെ മാസാണെന്ന വിചാരിച്ചേ..ഇതൊരുമാതിരി”
“അതേത് ഭായി ?”
കാലൻ പുരികം പൊന്തിച്ചു കയ്യിലുള്ള ദണ്ഡ് വട്ടത്തിൽ ചുഴറ്റിക്കൊണ്ടിരുന്നു.
“അതെന്റെ അമ്മായിടെ മോനാ… ബോംബെയിലാ താമസം”
ദാസൻ പുച്ഛത്തോടെ ചിറി കോട്ടി.
യമദേവൻ പോത്തിനെ കൊണ്ട് ഊട്ടിക്കുന്ന തിരക്കിൽ ആയിരുന്നു.
അവൻ ആ ചോലയുടെ കരയിൽ ഒരു കല്ലിൽ കുന്തിച്ചിരുന്നു.
അപ്പോഴാണ് യമദേവന്റെ കയ്യിലുള്ള ദണ്ഡ് ന്റെ തുഞ്ചത്തായി കൊള്ളിയാൻ മിന്നിയത്.
കൂടെ കൂടെ അത് മിന്നിയതും ദാസന്റെ കണ്ണുകൾ തിളങ്ങി.
“കാലാ അത് സ്റ്റോം ബ്രേക്കർ ആണോ÷”
“എന്ത് ബ്രേക്കർ?”
“തോറിന്റെ കയ്യിലുള്ള സ്റ്റോം ബ്രേക്കർ… ഇടിമിന്നലൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലേ.. അതോണ്ടല്ലേ പുള്ളി ഇടി മിന്നലിന്റെ ദൈവം ആയത്”
“ഇടി മിന്നലിന്റെ ദൈവം ദേവന്ദ്രനല്ലേ ?”
കാലൻ ദാസനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
“അയ്യോ അല്ല
അത് തോറാണ്…തോർ ഓടിൻസൺ..അവഞ്ചേഴ്സിൽ ഒക്കെ ഉള്ള അസ്ഗാർഡിന്റെ പുത്രൻ…കേട്ടിട്ടില്ലേ ”
ദാസൻ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.
മുപ്പത് മുക്കോടി ദൈവങ്ങളുണ്ടെലും അവൻ പറഞ്ഞ ദൈവത്തെ കുറിച്ച് കാലൻ ആദ്യമായി കേൾക്കുകയായിരുന്നു.
ഇതുപോലെ ഇങ്ങനൊരു അവതാരത്തെ കുറിച്ച് അദ്ദേഹം കേട്ടിട്ടില്ലായിരുന്നു.
ആശങ്കയുടെ പടു കുഴിയിലേക്ക് യമദേവന്റെ മനസ് കൂപ്പുകുത്തി.
“ഒരുപക്ഷേ നീ പറഞ്ഞ ദൈവം വേറെ ദേവലോകത്തുള്ളത് ആയിരിക്കും…ആ ദൈവത്തെ കുറിച്ച് എനിക്കറിയില്ല ”
അദ്ദേഹം തന്റെ കൈകൾ മലർത്തി.
ആ മുഖത്തെ എന്തൊക്കെയോ വേട്ടയാടുന്നുണ്ട്.
ഒരുപക്ഷേ ഉത്തരമില്ലാത്ത സമസ്യ ഞാനാദ്യമായി ചോദിച്ചോണ്ടാവും.
ഉള്ളിലൂറുന്ന കള്ളചിരിയുമായി ദാസൻ ചോലയിലെ കളകളാരാവത്തിന് കാതു കൊടുത്തു.
പോത്തിന്റെ സുഭിക്ഷമായ മേയലിന് ശേഷം ഞങ്ങൾ ആ പാർവതത്തിന്റെ മുകളറ്റത്തിലേക്ക് പതിയെ കയറാൻ തുടങ്ങി.
ഇട തൂർന്ന വനത്തിലൂടെയുള്ള സാഹസികമായ യാത്ര ദാസൻ നന്നായി ആസ്വദിച്ചു.
പല വിധ സസ്യ ജാലങ്ങളേയും പക്ഷി മൃഗാധികളേയും നിരീക്ഷിച്ചു കൊണ്ട് നടത്തം തുടർന്നു
പുതിയൊരു അനുഭൂതിയാണ് ഇതിലൂടെ അവന് ലഭിച്ചത്.
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ കാലൻ വേഗത്തിൽ മുന്നോട്ട് പോയി.
ഏകദേശം ഒരു മണിക്കൂർ കൊണ്ട് അവർ ആ പാർവതത്തിന്റെ ഉച്ചിയിലെത്തി.
കാർമേഘ പടലങ്ങൾ നിറഞ്ഞതിനാൽ മുന്നോട്ടുള്ള യാത്ര പരിതാപകരമായിരുന്നു.
