യമദേവൻ ഫ്രം കാലപുരി 4അടിപൊളി  

ആരെയും മയക്കുന്ന പുഞ്ചിരി അവൾ അവർക്കായി സമ്മാനിച്ചു.

ദേവന്റെ നിർദ്ദേശം കിട്ടിയതും ആ സ്ത്രീ കയ്യിലിരുന്ന ദണ്ഡ് ഒരു തവണ ചുഴറ്റി.

പൊടുന്നനെ അത് ചിറകടിച്ചു കൊണ്ട് മുകളിലേക്കുയർന്നു.

രണ്ടു തവണ അവരെ നോക്കി വലം വച്ച ശേഷം അത് മേഘ പാളികൾക്കിടയിൽ മറഞ്ഞു.

ഒരു പൊട്ടു പോലെ ആ രൂപം കണ്ണിൽ നിന്നും മറയുന്ന വരെ ദാസൻ നോക്കി നിന്നു.

മാളൂട്ടിയെ ഒരു നോക്ക് കാണാൻ അവന് കൊതിയായി.

തന്റെ പൊന്നു മകളെ കാണാൻ

മനസ് വെമ്പി.

പക്ഷെ എങ്ങോട്ടും പോകാൻ കഴിയില്ലെന്നുള്ള വസ്തുത അവന് അറിയാമായിരുന്നു.

ഒരു നോക്ക് അവൻ യമദേവനെ നോക്കി.

അദ്ദേഹം കഴിയില്ലെന്ന് അവനെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി.

പിന്നൊന്നും ചോദിക്കാനോ പറയാനോ ദാസൻ നിന്നില്ല.

അവർ ആ മരണ വീട്ടിൽ നിന്നും യാത്രയായി.

അൽപ ദൂരം മുന്നോട്ടു പോയതും ഒരു ഭാര്യയും ഭർത്താവും ഓടി കിതച്ചു വരുന്നത് അവൻ കണ്ടു.

അവർക്കായി അവൻ സ്ഥലം മാറി കൊടുത്തു.

“പ് ധും”

പെട്ടെന്നാണ് ആ സ്ത്രീ കാലു വഴുതി നിലത്തേക്ക് വീണത്.

അവരുടെ ഒച്ചപ്പാട് കേട്ട് ഞാനും കാലനും പുറകിലേക്ക് തിരിഞ്ഞു നോക്കി.

അപ്പോൾ അവരുടെ ഭർത്താവ് കുന്തം വിഴുങ്ങിയ പോലെ അവരെ നോക്കി  നിൽക്കുവായിരുന്നു.

“എഡോ മനുഷ്യാ ഞാൻ വീണത് കണ്ടില്ലേ ഒന്നെണീപ്പിക്കഡോ ”

ഭാര്യ അയാളെ നോക്കി വീണ്ടും അലറി.

“ഡി ഇപ്പൊ സമയമില്ല ആ കൊച്ചിന്റെ വീട്ടിൽ പോണ്ടേ? ഞാൻ പോട്ടെ നീ പയ്യെ എണീറ്റു വാ”

കൂടുതലൊന്നും പറയാതെ ഭർത്താവ് ഭാര്യയെ അവിടുപേക്ഷിച്ചു മുന്നോട്ട് നീങ്ങി.

“ദുഷ്ടൻ എന്നെയും കൂട്ടാതെ ഒറ്റക്ക് ഞെളിഞ്ഞങ് പോകുവല്ലേ….നീ നശിച്ചു പോത്തേയുള്ളൂ കാലാ ”

ഭർത്താവിനെ നോക്കി അവർ ശപിച്ചു.

“ഏഹ് ഞാനോ?”

യമദേവൻ അത് കേട്ട് പൊടുന്നനെ ഞെട്ടി.

അദ്ദേഹം ഒന്നും മനസ്സിലാവാതെ ദാസനെ കണ്ണു മിഴിച്ചു നോക്കി.

“അയ്യോ കാലാ അവര് വേറൊന്നും ഉദ്ദേശിച്ച്‌ പറഞ്ഞതല്ല കേട്ടോ അതിവിടുത്തെ പ്രയോഗമാ”

“എന്ത് പ്രയോഗം ?”

യമദേവൻ മുഖം ചുളിച്ചുകൊണ്ട് ദാസനെ നോക്കി.

“അത് ഇവിടൊക്കെ ഈ ദുഷ്ട്ടന്മാരെയൊക്കെ  പൊതുവെ കാലൻ എന്നാ സംബോധന ചെയ്യാറ്”

“ഏഹ് എന്റെ പേരോ? അപ്പൊ ഇവർക്കിടയിൽ എനിക്ക് മോശം പേരാണോ?”

കാലൻ ആശങ്കയിലായി.

“ആണൊന്നോ ? ഭയങ്കര മോശം പേരാ നിങ്ങൾക്ക്…മരിക്കാനാകുമ്പോ വരുക..എന്നിട്ട് ആത്മാവിനെയും കൊണ്ട് പോകുവാ..രാത്രി മാത്രമുള്ള വരവ്…പിന്നെ നിങ്ങളെ കാണാനുള്ള പട്ടികളുടെ

കഴിവ്.”

“എന്തോന്നാ പട്ടികളുടെ കഴിവോ ?”

യമദേവൻ ദാസൻ പറയുന്നതിനിടക്ക് കയറി ചോദിച്ചു

“അതേ കാലനെ കാണാൻ പട്ടിക്കല്ലേ കഴിയൂ”

“എന്നാര് പറഞ്ഞു പട്ടി പറഞ്ഞോ ?അതോ ആത്മാക്കളോ ÷അതോ പിന്നെയീ ഞാനോ?”

കാലന്റെ ചോദ്യം കേട്ടതും ദാസന്റെ വായടഞ്ഞു പോയി.

അത്തരമൊരു നീക്കം അദ്ദേഹത്തിൽ നിന്നും അവൻ പ്രതീക്ഷിച്ചില്ല.

പിന്നൊന്നും പറയാൻ നിൽക്കാതെ അവർ വീണ്ടും മുന്നോട്ട് നടന്നു തുടങ്ങി.

മണിക്കൂറുകളായുള്ള ഈ നടത്തം അവനെ നന്നേ മുഷിപ്പിച്ചിരുന്നു.

സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് തല ചായ്ക്കാനുള്ള വെമ്പലോടെ നിൽക്കുന്നു.

മനുഷ്യരെല്ലാം ഓരോ തിരക്കുകളിൽ വ്യാപൃതരായി കൊണ്ടിരുന്നു.

കണ്ണു തുറന്ന് ലോകം മൊത്തം ആസ്വദിച്ചു കാണുകയായിരുന്നു ദാസൻ.

ഇത്രയും നാളും പണിയെടുക്കുന്ന സ്ഥലവും ബിവറേജ്‌സ് ഔട്ട് ലേറ്റും വീടുമായിരുന്നു തന്റെ ലോകം.

ഇതു മൂന്നിനെയും വലം വച്ചായിരുന്നു എന്റെ ജീവിതം.

അതിനിടക്ക് ശ്രീജയേയും മാളൂട്ടിയെയും വരെ ശ്രദ്ധിക്കാൻ മറന്നു പോയി.

എന്തിന് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് എത്ര കാലമായി?

ദാസൻ ആത്മഗതം പറഞ്ഞു കൊണ്ടിരുന്നു.

“ഹാ ഇടക്ക് ഇങ്ങനൊക്കെ കുറ്റബോധം തോന്നുന്നത് നല്ലതാ ”

അപ്പുറത്തു നിന്നുമുള്ള കാലന്റെ അസ്ഥാനത്തെ കൗണ്ടർ കേട്ട് ദാസൻ നിന്നുരുകി.

അവൻ മുഖം വീർപ്പിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

കുറച്ചു നടന്നതും വലതു വശത്ത് വലിയൊരു താഴ്വര ആലസ്യത്തോടെ പരന്നു കിടക്കുന്നത് അവൻ കണ്ടു.

വളരെ മനോഹരമായ പുൽത്തകിടി അവിടുണ്ടായിരുന്നു.

Updated: September 1, 2026 — 8:56 pm

Leave a Reply

Your email address will not be published. Required fields are marked *