““ഉം.. ശെരി”” എന്ന് പറഞ്ഞ് ഞാൻ വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയതും..
““നിക്ക്… നിക്ക്…. പോവല്ലെ…. പോവല്ലെ”” എന്നുപറഞ്ഞുകൊണ്ട് ലെച്ചു (ലക്ഷ്മി) എന്റെ അടുത്തേക്ക് വന്നു—— എന്താ എന്ന ഭാവത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..
““ഒരു കാര്യം പറയാന… ചെവി ഇങ്ങോട്ട് നീട്ടിക്കെ””” ലെച്ചു വളരെ സീരിയസ്സായി എന്നോട് പറഞ്ഞു—– എല്ലാവരുടേയും നോട്ടം ഞങ്ങളേതന്നെ ആയിരുന്നു..
““എന്താടി”” എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് എന്റെ കാതടുപ്പിച്ചതും,,,,,,,, രണ്ട് കൈകൊണ്ടും എന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ച ലെച്ചു അവളുടെ വിടർന്ന ചുണ്ടുകൾ എന്റെ കവിളിലേക്ക് ചേർത്ത് അമർത്തി ചുംബിച്ചു..
പെട്ടന്ന് ഞാൻ അവളിൽ നിന്നും എന്റെ തല പിന്നിലേക്ക് വലിച്ചു…… അതുകണ്ട് എല്ലാവരും എന്നേയും അവളേയും മാറിമാറി നോക്കുന്നുണ്ടായിരുന്നു—- അക്കു വായ പൊത്തിപിടിച്ച് നിന്ന് ചിരിക്കാനും തുടങ്ങി.
ഉമ്മകിട്ടിയ കവിളിൽ ഒരു കൈവച്ച് പതിയെ തുടച്ചുകൊണ്ട് ഞാൻ ലെച്ചുവിന്റെ മുഖത്തേക്ക് നോക്കി..
““ഇവരെ കൊണ്ടുപോകാമെന്ന് ഏറ്റാൽ രണ്ട് ഉമ്മ തരാവെന്ന് ഞാൻ നുമ്പെ പറഞ്ഞില്ലെ…. ഒരുമ്മ ഇപ്പൊ തന്നു, ഇനി അടുത്തത് നാളെ തരാട്ടൊ””” നാണം കവിഞ്ഞൊഴുകുന്ന ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞ് നിർത്തിയതും..
““അതിന് അവനല്ലല്ലൊ പോകുന്നത് അവന്റെ ഫ്രണ്ടല്ലെ അവരേംങ്കൊണ്ട് കാവാലത്തേക്ക് പോകുന്നത്”””” എന്ന് പറഞ്ഞുകൊണ്ട് സ്നേഹ അവളുടെ അടുത്തേക്ക് വന്നു—- ഇടയ്ക്ക് കലിപ്പിച്ചൊരു നോട്ടവും സ്നേഹയെന്നെ നോക്കി..
““അപ്പുവേട്ടൻ കാരണവല്ലെ മനീഷേട്ടൻ ഇവരെ കൊണ്ടുവിടാന്ന് സമ്മതിച്ചത്… അപ്പൊ അപ്പുവേട്ടനല്ലെ ഉമ്മ കൊടുക്കേണ്ടത്….. ഞാനിനീം ഉമ്മ കൊടുക്കും””” സ്നേഹയോട് മറുപടി പറഞ്ഞുതുടങ്ങിയ ലെച്ചു ഒരു പുഞ്ചിരിയോടെ എന്നെ നോക്കികൊണ്ട് പറഞ്ഞവസാനിപ്പിച്ചു..
““ആഹാ… അതുശെരി.! നിന്നേയിന്നുഞാൻ””” എന്നുപറഞ്ഞ് നിലത്ത് ചുറ്റിനും കണ്ണോടിച്ച് നോക്കിയ സ്നേഹ അടുത്തുകിടന്ന ഒരു വടി കയ്യിലെടുത്ത സേഷം.
““സോറി പറയടി.! അവനോട് സോറി പറയടി.””” എന്നുപറഞ്ഞുകൊണ്ട് സ്നേഹ ലെച്ചുവിന്റെ അടുത്തേക്ക് ചെന്നതും..
““ഏഹ്ഹ്…””” എന്നൊരു ശബ്ദമുണ്ടക്കികൊണ്ട് കിളന്നുചാടിയ ലെച്ചു, ഒറ്റ ഓട്ടത്തിന് അനഘയുടെ പിന്നിൽ ചെന്നോളിച്ചു—- അവളുടെ ആ കോപ്രായമൊക്കെ കണ്ട് എല്ലാവരും വാവിട്ട് ചിരിക്കാൻ തുടങ്ങി… എന്തിനേറെപറയുന്നു ഈ ഞാൻപോലും അവളുടെ ആ കോപ്രായമൊക്കെ കണ്ട് ചിരിച്ചുപോയി.
എന്നാൽ.. ഇടക്കെപ്പഴൊ എന്റെ കണ്ണൊന്ന് റിയർ മിററിലേക്ക് ചെന്നതും— കത്തുന്ന കണ്ണുകളോടെ എന്നേതന്നെ നോക്കി നിൽക്കുന്ന മിത്രേയാണ് ഞാൻ കാണുന്നത്…. പെട്ടന്നെന്റെ ചിരി മഞ്ഞു…. ഞാനപ്പോൾതന്നെ അവളിൽ നിന്നും നോട്ടംമാറ്റി….
““അവളുടെ മുഖത്ത് നോക്കുമ്പോൾ ഞാനെന്ത തളർന്നുപോകുന്നത്.? എനിക്കെന്റെ ധൈര്യം ചോർന്നു പോകുന്നപോലെ””” ഞാൻ മനസ്സിലോർത്തു..
““നീയവളോട് ചെയ്തത് അത്രയ്ക്ക് വലിയ തന്തയില്ലാഴ്മ ആയതുകൊണ്ട്””
““ഏഹ്… അതാരാ പറഞ്ഞെ””
🧞♂️: ““ഞാനാടാ മൈരെ പറഞ്ഞെ”””
“ഓഹ് നിയാരുന്നൊ””
**വേറാരുവല്ലകേട്ടൊ എന്റെ ‘🧞♂️മനസാക്ഷികുണ്ണന🧞♂️… ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വരും എന്തേലും ഊമ്പിയ ഡയലോഗ് പറഞ്ഞിട്ട് പോകും.****
ഇനി ഇവിടെനിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലാക്കിയ ഞാൻ
““അപ്പൊ പോയേക്കാം അല്ലെ.?””” പിന്നിലേക്ക് നോക്കാതെ ഞാൻ ചോദിച്ചു—– ““ആം പോയേക്കാം ചേട്ടാ.”” പിൻസീറ്റിലിരുന്ന് ഏതോ ഒരു പെൺകുട്ടി പറഞ്ഞു…. ഞാൻ പതിയെ വണ്ടി മുന്നോട്ടെടുത്തു,,,, അനിതയും അനഘയും വണ്ടിയുടെ അടുത്തേക്കുവന്ന് വീണ്ടും അവരോട് യാത്രപറഞ്ഞു..
““ചേച്ചിയിടക്ക് വീട്ടിലേക്ക് വരണേട്ടൊ”” പുറത്ത് നിന്നുകൊണ്ട് അക്കു മിത്രയോട് പറഞ്ഞു—– അതിനവൾ
““അയ്യൊ.. തീർച്ചയായും വരാം മോളെ”” ഒരു പുഞ്ചിരിയോടെ മിത്രയും മറുപടിപറഞ്ഞു..
““ഏഹ്… ഇവരിതിനിടയ്ക്ക് കമ്പനിയായൊ….. ഇനിയിപ്പൊ എന്നേക്കുറിച്ച് ആക്കുനോട് മിത്ര എന്തേലും പറഞ്ഞുകാണുവൊ.? ഏയ്.!””” മിത്രേടേം ആക്കൂന്റേം പരസ്പര സ്നേഹത്തോടെയുള്ള സംസാരംകണ്ട് ഞാൻ മനസ്സിലോർത്തു..
