““എന്ത് ഗൗരവം.? അപ്പൂസെ…. എന്തേലും പറയാനുണ്ടെങ്കിൽ മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ പറ”” ഞാൻ പറയുന്നതൊന്നും മനസ്സിലാവാതെ അനഘ എന്നോട് പറഞ്ഞു…
““ശെരി എങ്കിഞാൻ മനസ്സിലാവുന്ന വിധത്തിൽതന്നെ പറയാം..”””” എന്നുപറഞ്ഞ് വീടിന്റെ സിറ്റൗട്ടിലേക്കൊന്ന് എത്തി നോക്കിയ ഞാൻ വണ്ടിയുടെ ബോണറ്റിൽ ചന്തിയുറപ്പിച്ച് നിന്നുകൊണ്ട് കൈരണ്ടും മാറിൽ പിണഞ്ഞസേഷം വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി..
““മിത്രയും നീയുംതമ്മിൽ എങ്ങനെയ പരിചയം.? എന്നെക്കുറിച്ച് അവൾ നിന്നോട് എന്തൊക്കെ പറഞ്ഞിട്ടുണ്ട്… പറ”””” വളരെ സീരിയസ്സായിട്ട് ഞാൻ അവളോട് ചോദിച്ചു..
““അപ്പുമോന് ഇത്രേം അറിഞ്ഞാൽ മതിയൊ.?”” ഇടുപ്പിന് കൈകുത്തി നിന്നുകൊണ്ട് ഒരുമാതിരി കളിയാക്കുന്ന തരത്തിൽ അവൾ പറഞ്ഞു…
““നീ തല്ക്കാലം ഞാൻ ചോദിച്ചതിന് മറുപടിപറ… എന്നിട്ട് ഞാൻ തീരുമാനിക്കാം ബാക്കി ചോദിക്കണൊ വേണ്ടയോന്ന്””” ഗൗരവമോട്ടും കുറയ്ക്കാതെതന്നെ ഞാൻ പറഞ്ഞു..
ഗൗരവം വിടാതെയുള്ള എന്റെ ആ സംസാരം കേട്ട് സ്വല്പനേരം എന്റെ മുഖത്തേക്കുതന്നെ തുറിച്ച് നോക്കിനിന്ന അനഘ എന്റെ അടുത്തേക്കുവന്ന് എന്നോടുചേർന്ന് എന്റടുത്തിരുന്നു..
““നിനക്കിപ്പൊ ശെരിക്കും എന്ത അറിയണ്ടെ”” അവളും സ്വല്പം കാര്യമായിട്ടുതന്നെ എന്നോട് ചോദിച്ചു..
““ഞാനും അവളും നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്ന് നിനക്ക് അറിയാരുന്നൊ”” ഞാൻ ചോദിച്ചു..
““അതാണൊ നിന്റെ പ്രശ്നം.? എങ്കിൽ കേട്ടൊ…
എന്ന് പറഞ്ഞുകൊണ്ട് അവൾ തുടർന്നു..
““അനിതയുടെ ഫ്രണ്ട്സാണ് ജീൻസും ടോപ്പുമിട്ട് അകത്തുനിൽക്കുന്ന ആ രണ്ട് പെൺകുട്ടികൾ, അതിൽ ഒരാളുടെ സ്വന്തം ചേച്ചിയാണ് കൂട്ടത്തിൽ ചുരിദാരിട്ട ആ പെൺകുട്ടി, അവളുടെ പേര് അഞ്ചു…. ആ അഞ്ജുവിന്റെ കൂട്ടുകാരിയാണ് മിത്ര,,,, ഇവിടെ വരുന്നതുവരെ അവളുടെ പേര് മിത്ര എന്നാണെന്ന് എനിക്ക് അറിയില്ലായിരുന്നു.. അഞ്ജുവിന്റെ കൂട്ടുകാരി അത്രേ ഉണ്ടായിരുന്നുള്ളു.. ഞങ്ങൾ പരിചയപെട്ടപ്പോഴാണ് അവളുടെ പേര് മിത്ര എന്നാണെന്നും അവളും നീയും കാവാലത്ത് ഒരുമിച്ച് പഠിച്ചതാണെന്നുമൊക്കെ ഞാൻ അറിയുന്നത്… ആ സമയം അവളുടെ കാര്യം നിന്നോടുപറയാൻ ഞാൻ ഫോണെടുത്തപ്പോൾ അവളാണ് പറഞ്ഞത് ഇപ്പൊ പറയണ്ട നീവരുമ്പോൾ നിനക്കൊരു സ്സർപ്രൈസ് കൊടുക്കാമെന്ന്, അതുകൊണ്ട നീവന്നപ്പൊ ഞാൻ അവളുടെ കാര്യം നിന്നിൽ നിന്നും മറച്ചുപിടിച്ചത്.. മനസ്സിലായൊ”””
അനഘ പറഞ്ഞതുകേട്ട് സത്യത്തിൽ എനിക്കൊരു ആശ്വാസം തോന്നി.. മിത്ര ഇവളോട് പഴേ കാര്യങ്ങളൊന്നും പറഞ്ഞില്ലല്ലൊ എന്ന ആശ്വാസം.. എങ്കിലും അത് ഒന്നൂടെ ഉറപ്പിക്കാനായിട്ട് ഞാൻ വീണ്ടും അവളോട് ചോദിച്ചു.
““അപ്പൊ അ…അവള് നിന്നോട് വേറൊന്നും പ…പറഞ്ഞില്ലെ”” ഒരു സംശയത്തോടെ ഞാൻ ചോദിച്ചു എന്നാൽ..
““വേറെന്ത്”” അവളും അതേ സംശയത്തോടെ എന്നോട് തിരിച്ച് ചോദിച്ചു..
““ഏയ് ഒന്നുവില്ല”” ഞാൻ പറഞ്ഞു..
““സത്യംപറ മോനെ അപ്പൂസെ.! നിന്റെ സംസാരത്തിൽ ഒരു പതർച്ചയുണ്ടല്ലൊ.? ഉം.! പറ എന്താകാര്യം.?”” ചുടിലൊളിപ്പിച്ച കള്ളചിരിയോടെ അവൾ ചോദിച്ചു..
““എന്ത് പതർച്ച… നീയൊന്ന് പോയെടി.. ചുമ്മ മനുഷ്യനെ”” എന്നുപറഞ്ഞ് ഞാൻ ബോണറ്റിൽ നിന്നും പതിയെ എഴുന്നേറ്റതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു,,, ഞാൻ അവളുടെ മുഖത്തേക്ക് തല ചാരിച്ച് നോക്കി..
““സത്യംപറയട… എന്ത നീയിപ്പൊ അവളേക്കുറിച്ച് ചോദിക്കാൻ കാരണം””” അവൾ വീണ്ടും ഒരു സംശയത്തോടെ ചോദിച്ചു… അപ്പഴും ആ കള്ള ചിരി അവളുടെ മുഖത്തുണ്ടായിരുന്നു..
““എടി സത്യായിട്ടും ഒന്നുവില്ല.. ഞാൻ വന്ന സമയത്ത് നീയവളേക്കുറിച്ച് ഒന്നും പറയാതിരുന്നതുകൊണ്ട് ഞാൻ ചോദിച്ചെന്നെയുള്ളു”” എന്റെ കയ്യിന്മേലുളള അവളുടെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
““അതല്ല….. നീയും അവളും തമ്മിൽ എന്തോ ഉണ്ട്… അല്ലെങ്കിൽ വേറെയെന്തെങ്കിലും അവളെന്നോട് പറഞ്ഞൊ എന്ന് നീയെന്നോട് ഇത്രേം ചൂഴ്ന്നുചോദിക്കില്ലല്ലൊ..! അതുകൊണ്ട് സത്യം പറമോനെ… എന്താകാര്യം.. പറ.?””
