അപ്പഴേക്കും വീടിന്റെ മുറ്റത്തുനിന്നും വണ്ടിഞാൻ റോഡിലേക്ക് ഇറക്കിയിരുന്നു..
****
അനഘയുടെ വീട്ടിൽനിന്നും ക്ഷേത്രത്തിലേക്കുള്ള മൂന്നുമിനുട്ട് യാത്രയ്ക്കിടയയിൽ ഞാൻ പിന്നിലേക്ക് നോക്കാനേ പോയില്ല, ഡ്രൈവിങ്ങിൽ തന്നെ ശ്രെദ്ധകൊടുത്തു, പെണ്ണുങ്ങൾ പിന്നിലിരുന്ന് എന്തൊക്കെയൊ കാണുകുണാന്ന് സംസാരിക്കുന്നുണ്ട്—- ഏറെക്കുറെ ക്ഷേത്രം അടുക്കാറായപ്പോൾ ഞാൻ ഫോണെടുത്ത് മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
““എവിടായി മച്ചാനെ കോർട്ടിൽ എത്തിയൊ””” ഫോൺ എടുത്തതും അവൻ ചോദിച്ചു,,,
““നിയങ്ങോട്ട് ഇറങ്ങിക്കൊ.! ഞാനവിടെ എത്തി.!””
““ഓക്കേട മച്ചാനെ”” എന്നുപറഞ്ഞ് അവൻ ഫോൺ കട്ടാക്കി—— എന്നാൽ എന്റെ മനസ്സിൽ ചെറിയൊരു ടെൻഷൻ വീണ്ടും തുടങ്ങി, മിത്രേ കാണുമ്പോൾ അവന്റെ ഈ മച്ചാൻവിളി മാറി മൈരെ വിളി ആകും അതെനിക്ക് നന്നായിട്ട് അറിയാം,,, എന്തൊക്കെ സംഭവിച്ചാലും അവനെ ഇവരുടെകൂടെ എങ്ങനേലും പറഞ്ഞ് വിടണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു..
ഞാൻനേരെ വോളിബോൾ കോർട്ടിനുള്ളിലേക്ക് വണ്ടികയറ്റി നിർത്തിയസേഷം, മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തുകൊണ്ടുതന്നെ ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി സ്വല്പം മാറി നിന്നു— പെണ്ണുങ്ങൾ എന്നേത്തന്നെ നോക്കി വണ്ടിയിൽതന്നെ ഇരുന്നു..
“എവിടാട.?”””” അവൻ കോളെടുത്തതും ഞാൻ ചോദിച്ചു..
““മച്ചാനെ എത്തിയട…എത്തിയെത്തി””” അത്രേം പറഞ്ഞ് അവൻ ഫോൺ കട്ടാക്കിയതും… റഫീക്കിന്റെ ബൈക്കിന്റെ ഹോൺ ശബ്ദം അവിടെ മുഴങ്ങികേട്ടു— അത് മനീഷാണെന്ന് എനിക്ക് മനസ്സിലായി— ഒരു കൂട്ടിന് അവൻ റഫീക്കിനേയും വിളിച്ചോണ്ടാണ് വന്നത്..
റഫീക് തന്റെ ബൈക്ക് കോർട്ടിന്റെ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയതും ഞാനവരുടെ അടുത്തേക്ക് നടന്നുചെന്നു ..
““ഇന്ന”” ചെന്നപാടെ ഞാൻ കാറിന്റെ ചാവി അവനുനേരെ നീട്ടി..
““ഞാനെന്റെ കാലൊന്ന് നിലത്ത് കുത്തട്ടെ മൈരെ””” എന്നുപറഞ്ഞുകൊണ്ട് ബൈക്കിന്റെ പിൻസീറ്റിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക്കുവന്ന മനീഷ്..
““വണ്ടിയിൽ മൊത്തം എത്രപേരുണ്ട്”” ചാവിക്കുവേണ്ടി എന്റെ നേരെ കൈ നീട്ടികൊണ്ട് അവൻ ചോദിച്ചു..
““മൊത്തം നാല് പെണ്ണുങ്ങളേയുള്ളട.!”” എന്നു പറഞ്ഞ് ഞാൻ ചാവി അവന്റെ കയ്യിൽ കൊടുത്തു—- എന്നാൽ ചാവി അവന്റെ കയ്യിൽ നിന്നും വഴുതി നിലത്തേക്കുവീണു
““മിച്…….. നിന്റെ കൈക്കെന്താമൈരെ ചോർച്ചയാണൊ.? ഏഹ്””” എന്നുപറഞ്ഞ് നിലത്തേക്ക് കുനിഞ്ഞ് ചാവി നിലത്തുനിന്നും എടുത്ത ഞാൻ.
““ഇന്ന”” എന്നുപറഞ്ഞ് ഞാൻ വീണ്ടും ചാവി അവനുനേരെ നീട്ടിയപ്പോൾ അവനത് വാങ്ങാതെ അതേ നിൽപ്പുതന്നെ തുടർന്നതും ഞാൻ അവന്റെ മുഖത്തേക്കൊന്ന് നോക്കി..
ഒരു പ്രേതത്തെ കണ്ടതുപോലെ എന്റെ പിന്നിലേക്കുതന്നെ നോക്കി സ്റ്റക്കായി നിൽക്കുകയായിരുന്നു മനീഷ്..
““ഇവനിതെങ്ങോട്ട നോക്കുന്നെ”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനൊന്ന് തിരിഞ്ഞുനോക്കിയതും…
എന്റെ പിന്നിൽ നിൽക്കുന്ന ആളേകണ്ട് എന്റെ രണ്ട് കണ്ണും പുറത്തേക്ക് തള്ളിപ്പോയതോടൊപ്പം ഒരു സ്റ്റെപ്പുഞാൻ പിന്നിലേക്ക് നീങ്ങി നിന്നുപോയി.. 😳
രണ്ട് കയ്യും മാറിൽ പിണഞ്ഞ് എന്റെ തൊട്ടുപിന്നിൽ എന്നേത്തന്നെ നോക്കി നിൽക്കുന്ന മിത്രേയാണ് ഞാൻ കണ്ടത്—- ഞാനും, മനീഷും, റഫീക്കും ഒരക്ഷരംപോലും മിണ്ടാൻ കഴിയാതെ അവളുടെ മുഖത്തേക്കുതന്നെ നോക്കി അവിടെതന്നെ തറച്ച് നിന്നുപോയി..
8 വർഷം മുൻപ് മിത്രയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ആ ദിവസം സമ്മാനിച്ച അഞ്ചുപേരിൽ മൂന്നുപേരുടെ മുന്നിലാണ് മിത്രയിപ്പോൾ നിൽക്കുന്നത്▪️ ഏത് നിമിഷവും അവളിൽനിന്നും ഒരു പൊട്ടിത്തെറി ഉണ്ടായേക്കാം, കയ്യുംകേട്ടി നിന്നുകൊണ്ട് അവൾ തരുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാനും എന്റെ കൂട്ടുകാരും ബാധ്യസ്ഥരുമാണ്— എന്തുതന്നെ ആയാലും അത് നേരിടാൻതന്നെ തീരുമാനിച്ചുറപ്പിച്ച മനസ്സോടെ, ധൈര്യത്തോടെ ഞാൻ അവളുടെ മുഖത്തേക്കുനോക്കി നിന്നു…
എന്നാൽ ഒരുപൊടിക്കുപോലും അനങ്ങാതെ അതേ നിൽപ്പുതന്നെ തുടർന്ന മിത്ര എന്നിൽനിന്നും നോട്ടം മാറ്റി റഫീക്കിന്റെ മുഖത്തേക്ക് നോക്കി—- അവളുടെ ആ നോട്ടം ചെന്നതും അവൻപോലുമറിയാതെ അവൻ ബൈക്കിൽ നിന്നും പതിയെ എഴുന്നേറ്റ് നിന്നുപോയി…
