ബാൽക്കണിയുടെ വാതിൽക്കൽ കത്തുന്ന കണ്ണുകളോടെ എന്നേയും മിത്രയേയും മാറിമാറി നോക്കി നിൽക്കുന്ന പൂർണിമ ആന്റിയെയാണ് ഞാനവിടെ കണ്ടത്—– മിത്രയുടെ രണ്ടാനമ്മ..
ഞാൻ ഈ വീട്ടിലേക്ക് കയറിയപ്പോൾ ആന്റിയും ആന്റിയുടെ മകനും വീട്ടിലുണ്ടായിരുന്നില്ല, പുറത്തെവിടെയോ പോയിട്ട് അവർ ഇപ്പഴാണ് വന്നത് എന്നെനിക്ക് മനസ്സിലായി..
ആന്റി പതിയെ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു— അവരുടെ കത്തുന്ന നോട്ടമപ്പോൾ എന്റെ മുഖത്തേക്കായിരുന്നു..
““ഇവനെന്താ ഇവിടെ”” എന്നിൽ നിന്നും നോട്ടംമാറ്റി കത്തുന്ന കണ്ണുകളോടെ മിത്രയെ നോക്കി ആന്റി ചോദിച്ചു..
““മമ്മി അത് ഞാ..”” ഒഴുകിയിറങ്ങിയ കണ്ണുനീർ ഒരു വെപ്രാളത്തോടെ തുടച്ചു നീക്കികൊണ്ട് ആന്റിയോട് മിത്ര എന്തോ പറയാൻ തുടങ്ങിയതും..
““ഡാ….”” ബാൽക്കണിയുടെ വാതിൽക്കൽ നിന്നും വീണ്ടും ഒരു അലർച്ച കേട്ടു—- അതൊരു പുരുഷന്റെ അലർച്ചയായിരുന്നു,,, ഞാനും, മിത്രയും, ആന്റിയും ആ ഒച്ചകേട്ട് ബാൽക്കണിയുടെ വാതിൽക്കലേക്ക് തിരിഞ്ഞുനോക്കി.
കലങ്ങിചുവന്ന കണ്ണുകളുമായി എന്നെ കൊല്ലാനുള്ള വാശിയോടെ എന്നേത്തന്നെ നോക്കി നിൽക്കുന്ന പൂർണിമ ആന്റിയുടെ മകൻ ‘ആദിയായിരുന്നു അത്… 8 വർഷം മുൻപ് ഞാൻ കണ്ട ആ പീക്കിരി പയ്യനായിരുന്നില്ല അവനിപ്പൊ…. ഉരുട്ടികേറ്റിയ മസിലും പേരിപ്പിച്ച് കണ്ടാൽ ആരുംവൊന്ന് കോർക്കാൻ മടിക്കുന്ന ഒരു ഇരുപത്തിരണ്ടുകാരൻ..
““ആദി നീ താഴേക്ക് ചെല്ല് ഇവരോട് മമ്മി സംസാരിച്ചോളാം”””” എന്ന് പറഞ്ഞ് ആന്റി അവന്റെ അടുത്തേക്ക് ചെന്നതും— അവരുടെ കൈ തട്ടിമാറ്റി ഒരലർച്ചയോടെ എന്റെ അടുത്തേക്ക് പാഞ്ഞുവന്ന ആദി, അവന്റെ ആ പെരുപ്പൻ വലതുകാലുയർത്തി എന്റെ മാറിലേക്ക് ആഞ്ഞ് ചവിട്ടി..
അവന്റെ ആ ചവിട്ടിൽ പിന്നിലേക്ക് തെറിച്ചുപോയ ഞാൻ ബാൽക്കണിയിൽ അലങ്കരിച്ചടുക്കി വെച്ചിരുന്ന ചെടിചട്ടികളുടെ ഇടയിലേക്ക് തെറിച്ചുവീണു..
““മോനെ വേണ്ട…… ഒന്നും ചെയ്യണ്ട””” എന്ന് വിളിച്ചുകൂവികൊണ്ട് ആന്റി അവന്റെ അടുത്തേക്ക് ഓടിചെന്നു..
““ആദി വേണ്ട എന്റെ അപ്പൂസിനെയൊന്നും ചെയ്യല്ലെ””” ഒരു പൊട്ടികരച്ചിലോടെ മിത്രയും അവന്റെ അടുത്തേക്ക് ഓടിചെന്നു— ആന്റിയും മിത്രയും ചേർന്ന് അവനെ വട്ടംചുറ്റി പിടിച്ചുനിർത്തി,,,
അപ്പഴേക്കും ബാൽക്കണിയിലെ ഒച്ചകേട്ട് അഞ്ജുവും മറ്റ് പെൺകുട്ടികളും അവിടേക്ക് ഓടിവന്നു… അവരുടെ പിന്നാലെ പരിചയമില്ലാത്ത മൂന്ന് ചെറുപ്പക്കാരും ഓടിക്കയറി വന്നു… കണ്ടാൽ ആദിയുടെ അതേ പ്രായം തോന്നിക്കുന്ന മൂന്ന് ചെറുപ്പക്കാർ..
അതേസമയം ചെടിച്ചട്ടികളുടെ ഇടയിൽ മലർന്നുകിടന്ന ഞാൻ കൈകുത്തി പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ചതും.
““പന്ന മൈരെ…. നി ആരോട് ചോദിച്ചിട്ടാട വീട്ടിൽ കേറിയെ…. പറയടാ പട്ടി കഴുവേറിമോനെ”””” എന്ന് അലറി വിളിച്ചുകൊണ്ട് ആന്റിയുടേയും മിത്രയുടേയും കൈ തട്ടിമാറ്റി വീണ്ടും എന്റെ അടുത്തേക്ക് പാഞ്ഞുവന്ന ആദി..
രണ്ട് കൈകൊണ്ടും എന്റെ ടീഷർട്ടിൽ കൂട്ടിപിടിച്ച് എന്നെ ഉയർത്തി നിർത്തിയസേഷം അവന്റെ വലതുകൈ ചുരുട്ടി എന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു… …….. ആ ഇടിയിൽ പിന്നിലേക്ക് വെച്ചുപോയ ഞാൻ ബാൽക്കണിയുടെ കൈവേലിയിൽ തട്ടി നിലത്തേക്ക് വീഴാതെ നിന്നു.
അപ്പഴേക്കും വീണ്ടും അവന്റെ അടുത്തേക്ക് ഓടിചെന്ന മിത്രയും ആന്റിയും അവനെ പൂണ്ടടക്കം ചുറ്റിപിടിച്ചു,
ആന്റി: ““മോനെ ആദി.. വേണ്ട അവനെ ഒന്നും ചെയ്യല്… അവൻ ചത്തുപോവും.!!!””” ആന്റിയവനെ ചുറ്റിവരിഞ്ഞ് പിടിച്ചുകൊണ്ട് പറഞ്ഞു.
മിത്ര: വേണ്ട ആദി ഒന്നും ചെയ്യല്ല്….. ഞാൻ വിളിച്ചിട്ട അപ്പൂസിങ്ങോട്ടേക്ക് കയറി വന്നത്.””””” അവനെ പിടിവിടാതെ വട്ടം ചുറ്റിപിടിച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണുകളോടെ മിത്ര പറഞ്ഞു,, ഇടയ്ക്കവൾ ഒരു ഭയത്തോടെ തിരിഞ്ഞ്തിരിഞ്ഞ് എന്നേയും നോക്കുന്നുണ്ട്..
ആദി: ““ഇല്ല.! ഇവൻ…. ഇവൻ കാരണമ…… ഇവൻ ഒറ്റൊരുത്തൻ കാരണമ”””
എന്ന് പറഞ്ഞുകൊണ്ട് അവൻ വീണ്ടും അവരുടെ കൈ തട്ടിമാറ്റാൻ ശ്രെമിച്ചതും അത് കണ്ടുനിന്ന അഞ്ജുവും ആദിയുടെ അടുത്തേക്ക് ഓടിച്ചെന്നു അവനെ ചുറ്റിപിടിച്ചു.
