അക്ഷയ്മിത്ര – 2 3

അതുകേട്ട് ചുണ്ട് കൂർപ്പിച്ച് എന്നെ ഒരു നോട്ടം നോക്കിയ ലക്ഷ്മി… അടുത്ത സെക്കന്റിൽതന്നെ വണ്ടിയിൽ നിന്നും ചാടിയിറങ്ങി..

ഞാൻ വണ്ടിയുടെ പിൻസീറ്റിലേക്ക് തല ചെരിച്ച് നോക്കി…. അപ്പഴേക്കും സ്നേഹയും ഡോർതുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു..

അതെല്ലാംകണ്ട് നിന്നിരുന്ന അനഘയും അക്കുവും, മറ്റ് മൂന്ന് പെൺകുട്ടികളും വായ പൊത്തിപിടിച്ചു നിന്നുകൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു… എനിക്കും ചിരി വന്നെങ്കിലും ഞാനത് ഉള്ളിലടക്കി നിർത്തി..

““എന്നാ നമുക്ക് ഇറങ്ങുവല്ലെ””” ഞാൻ ആ മൂന്ന് പെൺകുട്ടികളോടുമായി ചോദിച്ചു..

““ആം പോകാം അപ്പൂസെ… അവളൊന്ന് വന്നോട്ടെ”” ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന മിത്രയെ ഒന്ന് തിരിഞ്ഞുനോക്കികൊണ്ട് അഞ്ചുവാണ് എന്നോടത് പറഞ്ഞത്, സേഷം അവൾ മിത്രയുടെ അടുത്തേക്ക് നടന്നു…

““ഇവളുടെ ഫോൺവിളി ഇതുവരെ കഴിഞ്ഞില്ലെ.? ഇത്രേം നേരം ഇവളിത് ആരെ വിളിക്കുവ.? അഹ്… വല്ല കാമുകന്മാരെയും വിളിക്കുവാരിക്കും”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടി സറ്റാർട്ട് ചെയ്തു..

അനിതയോടും അനഘയോടും യാത്രപറഞ്ഞ് ഓരോരുത്തരായി വണ്ടിയിലേക്ക് കയറാൻ തുടങ്ങി…….
എന്നാൽ ആ സമയമാത്രയും എന്റെ ശ്രെദ്ധ മുഴുവൻ ഇപ്പഴും വീടിന്റെ സൈഡിൽ മാറിനിന്ന് എന്തോ കാര്യമായിട്ട് സംസാരിച്ച് നിൽക്കുന്ന മിത്രയുടേയും അഞ്ജുവിന്റേയും നേരെ ആയിരുന്നു….. ഇടയ്ക്കിടയ്ക്ക് അഞ്ജുവും മിത്രയും എന്നെ നോക്കുന്നുണ്ടായിരുന്നു….

““എന്നേക്കുറിച്ചായിരിക്കുമൊ അവരുടെ സംസാരം.? അഹ്… എന്തായാലും ക്ഷേത്രം വരെ അവളുടെ മുഖം കണ്ടാൽ മതിയല്ലൊ.!”” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ സമാധാനിച്ചു,,,,,,,,,, പക്ഷെ അപ്പഴും എന്റെ മനസ്സിൽ ഒരു ഭാരം കിടപ്പുണ്ടായിരുന്നു…

““ഇനി ഇവളെ കണ്ടുകഴിയുമ്പോൾ ഇവരെ കൊണ്ടുവിടുന്നതിൽ നിന്നും മനീഷ് ഒഴിഞ്ഞുമാറുമൊ.?”””” എന്ന ഭാരം..

““അഹ്… എന്തായലും അവിടെ ചെല്ലട്ടെ.. അവനേകൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം”” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ റിയർ മിററിലൂടെ പിന്നിലേക്ക് നോക്കി..

ആ രണ്ട് പെൺകുട്ടികൾ പിൻസീറ്റിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു.. ഞാൻ വണ്ടി സ്വല്പം മുന്നോട്ടെടുത്തു.

““ചേട്ടാ അവര് കേറിയില്ല””” പിൻസീറ്റിൽ ഇരുന്നിരുന്ന ഒരു പെൺകുട്ടി ആമ തല നീട്ടുന്നതുപോലെ മുന്നിലേക്ക്‌ തല നീട്ടികൊണ്ട് എന്നോടുപറഞ്ഞു..

“““ഞാൻ ഈ വണ്ടിയൊന്ന് തിരിച്ചിട്ടോട്ടെ പെങ്ങളെ”””

ഒരു അനുവാദം ചോദിക്കുന്നതുപോലെ അവളെ കളിയാക്കികൊണ്ട് ഞാൻ പറഞ്ഞു,,,,,,,,, എന്റെ ആ സംസാരത്തിൽ അവളൊന്ന് കൃഞ്ചായിക്കാണും… ഒരു വളിച്ച ചിരിയോടെ അവൾ തല പിന്നിലേക്ക് വലിച്ചു..

ഞാൻ വണ്ടി പതിയെ മുന്നോട്ടെടുത്ത് തിരിച്ചിട്ടപ്പഴേക്കും പാതി ചാരിയിട്ടിരുന്ന ഗേറ്റിന്റെ അടുത്തേക്ക് ചെന്ന അനഘ ഗേറ്റ് മൊത്തത്തിൽ തുറന്നിട്ടു—— അപ്പഴേക്കും മിത്രയും അഞ്ജുവും വണ്ടിയുടെ അടുത്തേക്കുവന്നു..

ഞാൻ അവരെ ശ്രദ്ധിക്കാതെ ഫ്രണ്ടിലേക്കുതന്നെ നോക്കി ഇരുന്നു.. അഞ്ജുവും മിത്രയും അവരോടെല്ലാം യാത്ര പറഞ്ഞ സേഷം വണ്ടിയുടെ പിൻസീറ്റിലേക്ക് കയറി ഡോറടച്ചു..

““എല്ലാർക്കും ഇരിക്കാൻ സ്ഥലവൊക്കെ ഉണ്ടല്ലൊ അല്ലെ”” റിയർ മിററിലൂടെ മിത്രയെ പാളി നോക്കികൊണ്ട്‌ ഞാൻ ചോദിച്ചു.

““ആം ഉണ്ട് ചേട്ടാ..”” ഒരു എക്കോപോലെ പിന്നിലിരുന്ന പെണ്ണുങ്ങൾ ഒരുപോലെ ഒരേ സ്വരത്തിൽ പറഞ്ഞു..

എന്നാൽ അതേസമയം മിത്രയുടെ നോട്ടം എന്റെ നേരെ തിരിഞ്ഞത് റിയർ മിററിലൂടെ ഞാൻ കണ്ടു,, 7 സീറ്റർ വണ്ടിയിൽ’ നാലുപേർക്ക് ഇരിക്കാൻ സ്ഥലമുണ്ടൊ എന്ന് ഞാൻ ചോദിച്ചപ്പോൾ “അത് ഞങ്ങളെ കളിയാക്കിയതാണൊ” എന്ന് ചിലപ്പോൾ അവൾക്ക് തോന്നിക്കാണും.. അതായിരിക്കണം ആ നോട്ടത്തിനർത്ഥം,,,, ഞാൻ അവളിൽ നിന്നും നോട്ടംമാറ്റി അനഘയുടെകൂടെ നിൽക്കുന്ന അക്കുവിനെ നോക്കി..

““അക്കു നി എന്റെയൊപ്പം വരുന്നൊ.? ക്ഷേത്രത്തിൽ ഇറക്കാം…””

““ഞാൻ വരുന്നില്ലേട്ട…. ഞാൻ അച്ചാച്ചിയെ വിളിച്ച് പറഞ്ഞോളാം”” അനഘയുടെ കയ്യിൽ തൂങ്ങി നിന്നുകൊണ്ട് അക്കു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *